Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
നാളെ തുടങ്ങി കരുതല്‍ വേണം; വ്യാഴം വക്രഗതിയിലാകുമ്പോള് ചെയ്യരുത് ഇക്കാര്യങ്ങള്‍
നാള വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമാറ്റം നടക്കാന്‍ പോകുകയാണ്. ദേവഗുരുവായ വ്യാഴം നേര്‍രേഖയിലുള്ള സഞ്ചാരം താത്കാലികമായി നിര്‍ത്തി തിരിഞ്ഞുകറങ്ങാന്, അതായത് വക്രഗകതിയില് സഞ്ചരിക്കാന്‍ പോകുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി 4 വരെ വ്യാഴം വക്രഗതിയിലായിരിക്കും സഞ്ചാരം. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ഒരു പ്രതിഭാസമായതിനാല്‍ തന്നെ ഇതിന് ജ്യോതിഷം വളരെയധികം പ്രധാന്യം കല്‍പ്പിക്കുന്നുണ്ട്.

വളര്‍ച്ച, വിവേകം, വികാസം എന്നിവയക്കെല്ലാം നിദാനമായ വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുമ്പോള്‍ എന്തായിരിക്കും അതിന്റെ ഫലമെന്ന് അറിയാന്‍ എല്ലാവര്ക്കും താല്‍പ്പര്യമുണ്ടായിരിക്കും. പൊതുവെ കഷ്ടകാലമെന്നാണ് ആളുകള്‍ കരുതുമെങ്കിലും വക്രഗതിയിലുള്ള വ്യാഴം ഒരു പുനര്‍ചിന്തനത്തിനും അത്മീയ വിശകലനത്തിലും അവനവന്റെ ഉള്ളിലേക്ക് നോക്കാനും ഉള്ള അവസരമാണ് നല്‍കുന്നത്. അതുകൊണ്ട് ഭയം മാറ്റിവെച്ച് വളരെ കരുതലോടെ നീങ്ങേണ്ട സമയമാണ് മുന്നില്‍ വന്നിരിക്കുന്നത്. ഈ സമയത്തും നമ്മള് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
ചെയ്യേണ്ട കാര്യങ്ങള്‍
വ്യക്തിപരമായ വളര്‍ച്ച: വിലയിരുത്തുക ജീവിതത്തിലെ ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ ഇതുവരെയുള്ള യാത്രയെ വിലയിരുത്താന്‍ മിക്കവര്‍ക്കും സമയം കിട്ടാറില്ല. അതുകൊണ്ട് അല്‍പ്പം സമയമെടുത്ത് ജീവിതയാത്രയില്‍ എവിടെ എത്തിയെന്നും എന്തെല്ലാം കാര്യങ്ങള്‍ പഠിച്ചുവെന്നും എന്തെല്ലാം ലക്ഷ്യങ്ങള്‍ നേടിയെന്നും വിലയിരുത്തുക. അതെല്ലാം ശരിയായ ദിശയിലാണോ എന്നും ആലോചിക്കുക.
ലക്ഷ്യങ്ങളില്‍ പുനര്‍ചിന്തനം: ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ പുനര്‍ചിന്തനം നടത്തുക. ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍, കരിയറിലെ ലക്ഷ്യം, ജീവിതപദ്ധതികള്‍ എന്നിവയെല്ലാം പരിശോധിക്കുക. അവ കൂടുതല്‍ കാര്യക്ഷമമാക്കു. ശരിയായ വഴിയിലാണെന്ന് ഉറപ്പാക്കുക.
ക്ഷമാശീലം: വളരെ വിശാലമായ, മുന്നോട്ട് നയിക്കുന്ന ഊര്‍ജ്ജമാണ് വ്യാഴത്തിന്റേത്. പക്ഷേ വക്രഗതിയിലാകുമ്പോള് ഇത് പതുക്കെയാകും. അതുകൊണ്ട് ഈ സമയത്ത് വളരെയധികം ക്ഷമ ശീലിക്കണം. ധൃതി കൂട്ടാതെ ഓരോ കാര്യവും ആലോചിച്ച് ചെയ്യുക. ആശയങ്ങള്‍ വ്യക്തമായി വികസിപ്പിച്ചതിന് ശേഷം പ്രാവര്‍ത്തികമാക്കുക. ഒന്നും ശരിയില്ലെന്ന് ആശങ്കപ്പെടാതെ എന്തുകാര്യത്തിനും സമയം നല്‍കുക.
ഉള്‍വിളികളെ കേള്‍ക്കുക: ഉള്‍വിളികളെ കേള്‍ക്കാനും അതിനൊത്ത് പ്രവര്‍ത്തിക്കാനുമുള്ള ഉചിതമായ സമയമാണ് വക്രഗതിക്കാലം. ധ്യാനം, വിചാരങ്ങള്‍ എഴുതിവെക്കല്‍ തുടങ്ങി നമ്മുടെ ചിന്തകളെ പ്രതിഫലിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുക.
വിദ്യകള്‍ പൊടിതട്ടിയെടുക്കാം: ഉന്നത വിദ്യാഭ്യാസം, തത്വചിന്ത എന്നിവയുടെയെല്ലാം കാരണഭൂതനാണ് വ്യാഴം. അതുകൊണ്ട് ഈ കാലയളവില്‍ പഴയ പഠനങ്ങളും അറിവുകളുമെല്ലാം പൊടിതട്ടിയെടുക്കാം. പൂര്‍ത്തിയാക്കാത്ത കോഴ്സുകളോ പുസ്തകങ്ങളോ പൂര്‍ത്തിയാക്കാം.
ആത്മീയകാര്യങ്ങള്‍: യോഗ, ധ്യാനം തുടങ്ങിയ ആത്മീയകാര്യങ്ങളില്‍ ഏര്‍പ്പെടുക. മനസ്സിന് ശാന്തിയും വ്യക്തതയും നല്കാന് അവ സഹായിക്കും.
ചെയ്യരുത് ഇക്കാര്യങ്ങള്‍
തിടുക്കത്തിലുള്ള തീരുമാനങ്ങള്‍: വ്യാഴം വക്രഗതിയിലാകുമ്പോള് തിടുക്കത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റിയെന്ന് വരാം. പ്രത്യേകിച്ച് പുതിയ പ്രോജക്ടുകള്‍, നിക്ഷേപങ്ങള്‍, കരിയര്‍, ധനകാര്യം, വ്യക്തിജീവിതം എന്നിവ സംബന്ധിച്ച തീരുമാനങ്ങള്‍.
ബാധ്യതകള്‍: കഴിയാവുന്നതില്‍ കൂടുതല്‍ ബാധ്യതകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാതിരിക്കുക. സാധിക്കുമെന്ന് നമുക്ക് തോന്നിയേക്കാമെങ്കിലും അമിതമായി ബാധ്യതകള്‍ ഏറ്റെടുക്കുന്നത് നന്നല്ല. പുതിയ കാര്യങ്ങള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് നിലവിലെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുക.
ഉള്‍വിളികള്‍: ഉള്‍വിളികളെ അവഗണിക്കാതിരിക്കുക. വക്രതഗതിക്കാലത്ത് അവ കൃത്യവും വ്യക്തമായി അനുഭവപ്പെടാം. അവയെ അവഗണിച്ചാല്‍ സ്വയം വളരാനും മനസ്സിലാക്കാനുമുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടേക്കും. അവയെ സൂക്ഷ്മമായി വിലയിരുത്തി അവ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കുക.
പ്രായോഗികമല്ലാത്ത പ്രതീക്ഷകള്‍: അത്തരം പ്രതീക്ഷകളെ അവഗണിക്കുക. നടക്കാത്ത വലിയ ലക്ഷ്യങ്ങള്‍ക്ക് പിന്നാലോ പോകാന്‍ ഈ സമയത്ത് തോന്നിയേക്കാം. അവ തിരിച്ചറിഞ്ഞ് വേണ്ടെന്ന് വെക്കുക. ക്രമേണയുള്ള വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുക.
മാറ്റം: മാറ്റത്തെ മടികൂടാതെ സ്വീകരിക്കുക. ജീവിതത്തില്‍ എന്താണ് മാറേണ്ടതെന്ന് തിരിച്ചറിയുക. ഈ സമയത്ത് ഉണ്ടാകുന്ന ചിന്തകളെയും തിരിച്ചറിവുകളെയും അവഗണിക്കാതിരിക്കുക. മാറ്റത്തെ സന്തോഷത്തോടെ സ്വീകരിക്കുക.
അമിത പ്രതീക്ഷ: ഈ കാലയളവില്‍ ശുഭ പ്രതീക്ഷകള്‍ ഉണ്ടാകുകയും പൂര്‍ണ്ണത ആഗ്രഹിക്കുകയും ചെയ്തേക്കാം. പക്ഷെ അവ നിരാശ നല്‍കിയേക്കാം. അതകൊണ്ട് പ്രായോഗികതയും യാഥാര്‍ത്ഥ്യബോധവും കൈവെടിയാതിരിക്കുക. പ്രത്യേകിച്ച് ബന്ധങ്ങള്‍, കരിയര്‍, വ്യക്തിപരമായ ലക്ഷ്യങ്ങള്‍ എന്നീ കാര്യങ്ങളില്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications