Latest Updates
-
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
119 ദിവസം നീളുന്ന സൗഭാഗ്യം; വ്യാഴത്തിന്റെ വക്രഗതി ആപത്തിലും തുണയ്ക്കും
സാത്വിക ഭാവമുള്ള ഗ്രഹമായാണ് വേദ ജ്യോതിഷം വ്യാഴത്തെ കണക്കാക്കുന്നത്. അറിവ്, വിദ്യാഭ്യാസം, സന്താനയോഗം, സഹോദരയോഗം, ധാര്‍മ്മികത, ധനം, ദാനം, പുണ്യം എന്നിങ്ങനെ ഒരു വ്യക്തിയെ സത്ഗുണസമ്പന്നനും സമ്പന്നനും ആക്കുന്നതില്‍ വ്യാഴത്തിന് വലിയ പങ്കുണ്ട്. വ്യാഴത്തിന്റെ സ്ഥാനത്തിലും ചലനത്തിലും ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളുണ്ടായാല്‍ ഈ മേഖലകളിലായിരിക്കും അത് പ്രതിഫലിക്കുക.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വ്യാഴം ഇടവം രാശിയില്‍ വക്രഗതിയിലുള്ള സഞ്ചാരം തുടങ്ങിയിരിക്കുകയാണ്. 119 ദിവസങ്ങളാണ് വ്യാഴം ഇതേ ഗതിയിലുള്ള സഞ്ചാരം തുടരുക. അതിന്റെ പ്രഭാവം എല്ലാ രാശികളിലും അനുഭവപ്പെടും. എന്നാല്‍ ചില രാശികള്‍ക്ക് ഈ കാലയളവില്‍ വ്യാഴത്തിന്റെ ആനുകൂല്യങ്ങള്‍ വളരെയധികം ലഭ്യമാകും. ഇവര്‍ കരിയറിലും ബിസിനസിലും നേട്ടങ്ങള്‍ കൊയ്യും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
ഇടവം
ഇടവം രാശിയിലാണ് വ്യാഴം വക്രഗതിയിലാകുന്നത്. അതുകൊണ്ട് ഇടവം രാശിക്കാര്‍ക്ക് ഇത് അനുകൂലമാണ്. ഇടവം രാശിയുടെ ലഗ്നഭാവത്തിലാണ് വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ കാര്യങ്ങള്‍ ചെയ്യുന്ന രീതിയില്‍ അതീവ മികവ് പ്രകടമാക്കും. ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്ഷമാകും. വ്യക്തിജീവിതം കൂടുതല്‍ സുന്ദരവും സന്തോഷപൂര്‍ണ്ണവും ആകും. ജീവിതപങ്കാളിയുമായി കൂടുതല്‍ ഒരുമയില്‍ കഴിയാനും എല്ലാ കാര്യങ്ങളിലും പരസ്പരപിന്തുണ പ്രകടമാക്കാനും സാധിക്കും. ദാമ്പത്യം ഏറ്റവും സന്തോഷപൂര്‍ണ്ണവും സമാധാനപൂര്‍ണ്ണവും ആകുന്ന സമയമാണിത്. പങ്കാളിത്ത ബിസിനസുകളും പങ്കാളിത്ത ജോലികളും ഈ കാലയളവില്‍ വിജയകരമാകും. അവിവാഹിതരായ ആളുകള്‍ക്ക് വിവാഹം കഴിക്കാനും അനുകൂലമായ സമയമാണിത്.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുന്നത് അനുകൂലമാണ്. ഇവരുടെ കര്മ്മഭാവത്തിലാണ് വ്യാഴം വക്രഗതി ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ജോലിയിലും ബിസിനസിലും ഇവര്‍ അങ്ങേയറ്റം മികവ് പ്രകടമാക്കും. ബിസിനസുകാര്‍ക്ക് ഈ കാലയളവ് ലാഭം സ്വന്തമാക്കാന്‍ വളരെ അനുകൂലമാണ്. ബിസിനസ് കൂടുതല്‍ വളര്‍ച്ച സ്വന്തമാക്കും. ഉദ്യോഗസ്ഥരായ ആളുകള്‍ക്കും ഈ കാലയളവ് നേട്ടങ്ങള്‍ കൊയ്യാം. സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും ഇവരെ തേടിയെത്തും. മേലുദ്യോഗസ്ഥരുടെയും കീഴുദ്യോഗസ്ഥരുടെയും സഹകരണം ലഭ്യമാകും. പ്രയത്നങ്ങളെല്ലം ഫലം കാണുകയും ആഗ്രഹിച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുകയും ചെയ്യും.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ ജനിച്ചവര്‍ക്ക് വ്യാഴം വക്രഗതിയിലാകുന്നത് ഗുണകരമാണ്. ഈ രാശിയുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് വ്യാഴത്തിന്റെ വക്രഗതി സംഭവിക്കുന്നത്. അതിനാല്‍ ഈ കാലയളവില്‍ വരുമാനം വളരെയധികം വര്‍ധിച്ചേക്കും. മാത്രമല്ല പുതിയ പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. ഇതുകൂടാതെ അപ്രതീക്ഷിതമായ ധനയോഗങ്ങള്‍ ഇവര്‍ക്ക് കൈവരും. ഇവരുടെ ജീവിതത്തില്‍ സുഖവും സൗകര്യങ്ങളും വര്‍ധിക്കും. ഈ കാലയളവില്‍ കര്‍ക്കടകം രാശിക്കാരുടെ ഒട്ടുമിക്ക ആഗ്രഹങ്ങളും നടക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
