വ്യാഴത്തിന്റെ വക്രഗതിയില്‍ നട്ടം തിരിഞ്ഞവര്‍ക്ക് ആശ്വാസം; മിഥുനമടക്കം നാല് രാശികള്‍ക്ക് ഇനി ഭാഗ്യകാലം

Jupiter Retrograde Ends: ഭാഗ്യത്തിന്റെ ഗ്രഹം എന്നാണ് വ്യാഴത്തെ വിളിക്കുന്നത്. ഫെബ്രുവരി നാലിന് വ്യാഴം വക്രഗതിയിലുള്ള സഞ്ചാരം അവസാനിപ്പിച്ച് നേര്‍ഗതി ആരംഭിക്കു. പ്രതീക്ഷയും വികാസവും സന്തോഷവും മുന്നോട്ടുപോകാനുള്ള ശക്തിയും നല്‍കുന്ന ഒരു മാറ്റമാണത്. വ്യാഴത്തിന്റെ വക്രഗതിക്കാലത്ത് സ്വന്തം പ്രേരണകളെയും ഉള്‍വിളികളെയും നമുക്ക് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിയില്ല. പക്ഷേ ഇപ്പോള്‍ അത്തരം വെല്ലുവിളികളെല്ലാം അവസാനിച്ചിരിക്കുകയാണ്. നമ്മുടെ ഓരോ പ്രവൃത്തിയും എത്രത്തോളം പ്രധാനമാണെന്നും അതിന്റെ പരിണിതഫലം എന്തായിരിക്കുമെന്നും മനസ്സിലാക്കാനുള്ള തിരിച്ചറിവ് വ്യാഴത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്.

jupiter
Photo Credit: AI Generated

മിഥുനത്തില്‍ വ്യാഴത്തിന്റെ വക്രഗതി അവസാനിച്ചപ്പോള്‍ ആശയവിനിമയം, ഉള്‍പ്രകാശനം എന്നിവയിലൂടെ സ്വാതന്ത്ര്യവും വിമോചനവും വിജയവും പുല്‍കാനുള്ള അവസരങ്ങള്‍ രാശികള്‍ക്ക് മുമ്പില്‍ തെളിയും. സംഭാഷണങ്ങള്‍ക്ക് തുടക്കമിടാനും ബന്ധങ്ങള്‍ വീണ്ടെടുക്കാനും പുരോഗതിക്കായി സാമൂഹികമായ കഴിവുകള്‍ വീണ്ടെടുക്കാനും സാധിക്കുന്ന അവസ്ഥയെത്തിയിരിക്കുകയാണ്. വ്യാഴത്തിന്റെ മാറ്റം 12 രാശികളെയും സ്വാധീനിക്കുന്ന ഒന്നാണെങ്കിലും നാല് രാശികളാണ് ഈ മാറ്റത്തിന്റെ ഗുണം ഏറ്റവുമധികം അനുഭവിക്കാന്‍ പോകുന്നത്. ആ രാശികള്‍ ഏതെല്ലാമാണെന്നും അവര്‍ക്കുള്ള ഫലങ്ങള്‍ എന്തെല്ലാമാണെന്നും അറിയാം.

മിഥുനം

മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4

മിഥുനം രാശിയിലാണ് വ്യാഴത്തിന്റെ വക്രഗതി അവസാനിക്കുന്നത്. അതുകൊണ്ട് ഈ രാശിയില്‍ പിറന്നവര്‍ക്ക് ജീവിതത്തില്‍ മൊത്തത്തില്‍ പോസിറ്റിവിറ്റി അനുഭവപ്പെടും. ശേഷിക്കുന്ന ജീവിതത്തിന് പുതിയൊരു തുടക്കം വന്നതായി അനുഭവപ്പെടും. പുതിയ സാധ്യകതകളും വഴികളും കഴിവുകളും മുന്നില്‍ തെളിഞ്ഞുവരും. എല്ലാ കാര്യങ്ങളിലും പുതുമ തോന്നും. തിരിച്ചറിവുകള്‍ വരും. അതേസമയം തീരുമാനമെടുക്കുന്നതിലെ ആശയക്കുഴപ്പങ്ങള്‍ ദീര്‍ഘവീക്ഷണത്തെ സ്വാധീനിക്കും.

ആവശ്യങ്ങള്‍ പ്രകടമാക്കുന്നതില്‍ മുമ്പുള്ളതിനേക്കാള്‍ കഴിവ് പ്രകടിപ്പിക്കും. സ്വന്തം ആശയങ്ങളും വീക്ഷണങ്ങളും മറ്റുള്ളവരോട് കൂടുതല്‍ വ്യക്തതയോടെ പ്രകടിപ്പിക്കും. പരിശ്രമത്തിലൂടെ ഈ കാലയളവില്‍ ഭാഗ്യാനുഭവങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും. പ്രപഞ്ചം അത്തരം പരിശ്രമങ്ങളില്‍ മിഥുനം രാശിക്കാര്‍ക്കൊപ്പം നില്‍ക്കും. പൊതുവില്‍ നോക്കിയാല്‍ ഭയം മാറി പ്രതീക്ഷകള്‍ വന്നെത്തുന്ന സമയമാണിത്.

കന്നി

ഉത്രം 3/4, അത്തം, ചിത്ര 1/2

വ്യാഴത്തിന്റെ വക്രഗതി അവസാനിക്കുമ്പോള്‍ കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് ഉദ്യോഗജീവിതത്തില്‍ ചില ആശ്വാസങ്ങള്‍ തോന്നിത്തുടങ്ങും. ഉത്തരവാദിത്തങ്ങളും കടമകളും നിര്‍വ്വഹിക്കാന്‍ ഇവര്‍ കൂടുതല്‍ പരിശ്രമവും സമയവും മാറ്റിവെക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ ഉത്സാഹം അനുഭവപ്പെടും. സ്വന്തമായി അടിച്ചേല്‍പ്പിച്ച ചില പരിമിതികളില്‍ നിന്നും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത ലക്ഷ്യങ്ങളില്‍ നിന്നും സ്വയം സ്വതന്ത്ര്യം പ്രഖ്യാപിക്കും.

ആഗ്രഹിക്കുന്ന രീതിയിലുള്ള വിജയത്തിനൊപ്പം നില്‍ക്കുക എന്നതാണ് ഇക്കാലയളവില്‍ കന്നി രാശിക്കാര്‍ ചെയ്യേണ്ടത്. വ്യാഴം നേര്‍ഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങുമ്പോള്‍ കന്നി രാശിക്കാര്‍ സാധ്യതകള്‍ കണ്ടെത്തുകയും തിരിച്ചറിയുകയും വേണം. നിരവധി അവസരങ്ങള്‍ മുന്നിലുണ്ടാകുമ്പോള്‍ ശരിയായത് കണ്ടെത്തുക പ്രയാസകരമായി തോന്നും. പക്ഷേ അതൊരു മോശം കാര്യമല്ലെന്ന് മനസ്സിലാക്കി, വേണ്ട അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക. ഉയര്‍ന്ന ലക്ഷ്യങ്ങള്‍ക്കായി പരിശ്രമം തുടങ്ങുക, ബാക്കിയെല്ലാം നിങ്ങളുടെ വഴിയില്‍ വരും.

ധനു

മൂലം, പൂരാടം, ഉത്രാടം 1/4

വ്യാഴത്തിന്റെ വക്രഗതി അവസാനിക്കുന്നതിലൂടെ ധനു രാശിക്കാര്‍ക്ക് അവരുടെ ബന്ധങ്ങളില്‍ ഭാഗ്യത്തിന്റെ സ്വാധീനം അനുഭവപ്പെടും. വിചാരിച്ചത് പോലെ സഹൃദയത്തത്തോടെ ബന്ധങ്ങളില്‍ ഇടപെടാന്‍ ധനു രാശിക്കാര്‍ക്ക് സാധിച്ചിരുന്നില്ല. പക്ഷേ ഇപ്പോള്‍ ഏത് ബന്ധമാണ് കൂടുതല്‍ ആശ്വാസകരവും തങ്ങള്‍ക്ക് ഗുണം ചെയ്യുന്നതെന്നും മനസ്സിലാക്കാന്‍ ധനു രാശിക്കാര്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. പ്രണയബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും ധനു രാശിക്കാര്‍ കൂടുതല്‍ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യമിടണം.

ബന്ധങ്ങളില്‍ ഒരു ആത്മപരിശോധന ഇക്കാലയളവില്‍ നല്ലതാണ്. തങ്ങളുടെ ഏതെല്ലാം പ്രവൃത്തികളാണ് ആളുകളെ അകറ്റിമാറ്റുന്നതെന്ന് മനസ്സിലാക്കുക. അതിലൂടെ അര്‍ത്ഥവത്തായ, മെച്ചപ്പെട്ട ബന്ധങ്ങള്‍ വളര്‍ത്തേണ്ടത് എങ്ങനെയാണെന്ന് തിരിച്ചറിയുക. വെറുതെ അലസരായി ഇരിക്കാതെ, വേണ്ടതിന്റെ പിറകേ പോകാന്‍ ധനു രാശിക്കാര്‍ ഇനി തയ്യാറാകണം. ആശയവിനിമയം തുറന്നതും നേരെയുള്ളതും ആകണം. പുരോഗമന മനസ്ഥിതി കാത്തുസൂക്ഷിക്കണം. ജീവിതത്തിന് ബാലന്‍സ് കൊണ്ടുവരാന്‍ പുതിയ വഴികള്‍ തേടുക.

മീനം

പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി

വ്യാഴത്തിന്റെ നേര്‍ഗതി അവസാനിക്കുമ്പോള്‍ മീനം രാശിക്കാര്‍ കുടുംബജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. തെറ്റിദ്ധാരണകളും തെറ്റായ ആശയവിനിമയങ്ങളും കുടുംബബന്ധത്തിലും പ്രിയപ്പെട്ടവരുമായുള്ള ബന്ധത്തിലും ചില വെല്ലുവിളികള്‍ തീര്‍ത്തിരിക്കും. ആത്മപരിശോധന നടത്തി ഇവയ്ക്ക് പരിഹാരം കണ്ടെത്തുക. പ്രശ്‌നങ്ങളെ കുറിച്ച് കൂടുതലായി ആലോചിക്കുകയും പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിലൂടെ മുറിവുകള്‍ ഉണങ്ങും.

പതിവുകള്‍ അവസാനിപ്പിക്കാനുള്ള ഒരു സൂചനയാണ് വ്യാഴം നല്‍കുന്നത്. അത്തരം പതിവുകള്‍ സ്വന്തം ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ പരിമിതികള്‍ സൃഷ്ടിക്കും. ഭാവിയെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചുമുള്ള ചിന്തകളില്‍ നിന്ന് ഒളിച്ചോടാതെ അവയെ അഭിമുഖീകരിക്കുക.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, February 6, 2025, 17:03 [IST]
X
Desktop Bottom Promotion