Latest Updates
-
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ഓണം ഞായർ: 12 രാശിക്കാർക്കും ആഘോഷം പൊളിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
ഓണാഘോഷത്തിരക്കിലും രാഹുകാലം മറക്കണ്ട; ഇന്നത്തെ കൃത്യമായ സമയം അറിയാം -
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ
നേര്‍ഗതിയിലേക്ക് ശനിയും വക്രഗതിയിലേക്ക് വ്യാഴവും; നവംബര്‍ 16 മുതല്‍ നേട്ടങ്ങളുടെയും മാറ്റങ്ങളുടെയും കാലം
ദേവഗുരുവായ വ്യാഴവും ഗ്രഹങ്ങളിലെ ന്യായാധിപനായ ശനിയും നവഗ്രഹങ്ങളില്‍ വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ്. വ്യാഴം ഒന്നരവര്‍ഷവും ശനി രണ്ടര വര്‍ഷവുമെടുത്താണ് രാശി മാറുന്നത്. അതിനാല്‍ തന്നെ ഈ രണ്ട് ഗ്രഹങ്ങളുടെയും രാശിമാറ്റങ്ങളെ വളരെയധികം പ്രാധാന്യത്തോടെയാണ് ജ്യോതിഷത്തില്‍ കാണുന്നത്. ഏറെക്കാലം ഈ രാശിമാറ്റത്തിന്റെ പ്രഭാവം ആളുകളുടെ ജീവിതത്തില്‍ ഉണ്ടാകും.

വ്യാഴം നിലവില്‍ ശുക്രന്റെ രാശിയായ ഇടവത്തിലാണ് ഉള്ളത്. ഈ വര്‍ഷം മുഴുവന്‍ ഇടവത്തിലായിരിക്കും വ്യാഴത്തിന്റെ സ്ഥാനം. കര്‍മ്മഫലദാതാവായ ശനി കുംഭം രാശിയിലാണ് ഇപ്പോള്‍. ശനിയും ഈ വര്‍ഷം കുംഭത്തില്‍ തന്നെയായിരിക്കും. എന്നാല്‍ ഈ രണ്ട് ഗ്രഹങ്ങളും നവംബര്‍ 15ന് തങ്ങളുടെ സഞ്ചാരഗതിയില്‍ മാറ്റം വരുത്താന്‍ പോകുകയാണ്. വ്യാഴം വക്രഗതിയിലേക്കും ശനി നേര്ഗതിയിലേക്കുമാണ് മാറുന്നത്. ജ്യോതിഷത്തിലെ മുഖ്യ ഗ്രഹങ്ങളുടെ സഞ്ചാരഗതിയിലുള്ള ഈ മാറ്റം സാരമായ പ്രതിഫലനങ്ങള്‍ ആളുകളുടെ ജീവിതത്തില്‍ ഉണ്ടാകും. അതില്‍ ഗുണഫലങ്ങളും ദോഷഫലങ്ങളും ഉണ്ടാകും.
വ്യാഴത്തിന്റെയും ശനിയുടെയും സുപ്രധാന മാറ്റങ്ങളിലൂടെ ജീവിതത്തില്‍ വമ്പന്‍ നേട്ടങ്ങള്‍ കൊയ്യാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയുടെ നേര്ഗതിയും വ്യാഴത്തിന്റെ വക്രഗതിയും ലാഭകരമായിരിക്കും. മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശനി നേര്‍രേഖയിലേക്ക് എത്തുന്നത്. വ്യാഴം വക്രഗതിയിലാകുന്നത് രണ്ടാം ഭാവത്തിലും. ഈ മാറ്റങ്ങളിലൂടെ മേടം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. അതോടൊപ്പം സാമ്പത്തിക സമൃദ്ധിയും ഇവരെ തേടിയെത്തും. ഏറെക്കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കും. സമൂഹത്തില്‍ സ്വീകാര്യത വര്‍ധിക്കും. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ അനുഭവിക്കാന്‍ യോഗമുണ്ടാകും. വാഹനം, വീട്, പ്രോപ്പര്‍ട്ടി എന്നിവ വാങ്ങാനുള്ള ആഗ്രഹം പൂര്‍ത്തിയാകും. ബിസിനസില്‍ നിന്നും സാമ്പത്തികലാഭം കൈവരും. സാമ്പത്തിസ്ഥിതിയും വളരെ മെച്ചപ്പെടും.
ഇടവം
ഇടവം രാശിയുടെ ലഗ്ന ഭാവത്തിലണ് വ്യാഴം, ശനി പത്താമത്തെ ഭാവത്തിലും. അതുകൊണ്ട് ഈ കാലയളവില്‍ പൂര്‍ത്തിയാകാതെ കിടന്നിരുന്ന ജോലികളെല്ലാം പൂര്‍ത്തീകരിക്കും. അടിക്കടി സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. പ്രയത്നത്തിലൂടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരും. ഏറെക്കാലമായി കിട്ടാതിരുന്ന കടം കൊടുത്ത പണം തിരിച്ചുകിട്ടും. കരിയറില്‍ ഏറ്റവും മികച്ച പ്രകടനം ഈ കാലയളവില്‍ കാഴ്ചവെക്കും. ഉന്നതാധികാരികളുടെ പൂര്‍ണ്ണ പിന്തുണ ഈ കാലയളവില്‍ ഇവര്‍ക്കുണ്ടാകും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ഈ കാലയളവ് നേട്ടങ്ങളുടേതായിരിക്കും. വ്യാഴത്തിന്റെ അനുഗ്രഹം കൊണ്ട് സാമ്പത്തികമായി ഉയരങ്ങളിലെത്തും.
കര്‍ക്കടകം
കര്‍ക്കടകം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് വ്യാഴം വക്രഗതിയിലേക്ക് എത്തുന്നത്. ശനി എട്ടാം ഭാവത്തില്‍ നേര്ഗതിയിലുമാകും. അതുകൊണ്ട് വ്യാഴത്തിന്റെ അനുഗ്രഹത്തോടെ ഈ കാലയളവില്‍ ജീവിതത്തില്‍ പലതരത്തിലുള്ള സന്തോഷങ്ങള്‍ വന്നെത്തും. കരിയറില്‍ ഉയരങ്ങള്‍ കീഴടക്കും. പുതിയ ജോലി ലഭിക്കാനുള്ള എല്ലാ സാധ്യതകളും മുന്നിലുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് വലിയ ഉത്തരവാദിത്തങ്ങള്‍ ഈ കാലയളവില്‍ ലഭിക്കും. സമൂഹത്തില്‍ ഇവരുടെ നിലയും വിലയും വര്‍ധിക്കും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും. ബിസിനസില്‍ നിന്നും നേട്ടങ്ങള്‍ കൊയ്യും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. തീര്‍ത്ഥയാത്രകള്‍ പോകാനിടയുണ്ട്. ദാമ്പത്യജീവിതവും പ്രണയജീവിതവും സഫലമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications