Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വ്യാഴം ഇവരിൽ ശുഭസ്ഥാനത്ത്; 4 രാശിക്കാരിൽ ദുഃഖങ്ങൾ അകലും, സന്തോഷവും സമാധാനവും ലഭിക്കും
ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമെങ്കിൽ വ്യാഴത്തിന്റെ അനുഗ്രഹം അനിവാര്യമാണ്. വ്യാഴം ശുഭസ്ഥാനത്തല്ലെങ്കിൽ ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുകയില്ല. വിദ്യയിൽ ശോഭിക്കാനും, പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കാനും പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഓരോ രാശിക്കാരും നേരിടാം. എന്നാൽ, വ്യാഴം ശുഭസ്ഥാനത്ത് നിൽക്കുകയാണെങ്കിൽ ജീവിതത്തിൽ നേട്ടങ്ങൾ പലതും സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

ഫെബ്രുവരി 4ന് വ്യാഴം വക്രഗതിയിൽ സഞ്ചാരം ആരംഭിക്കുകയാണ്. വ്യാഴത്തിന്റെ വക്രഗതി ചില രാശിക്കാർക്ക് ശുഭകരമായി ഭവിക്കുന്നതാണ്. ഈ രാശിക്കാർ ഏതെല്ലാമെന്നും ഇവർക്ക് എന്തെല്ലാം സൗഭാഗ്യങ്ങളാണ് ലഭിക്കാൻ പോകുന്നത് എന്നും നോക്കാം.
ഇടവം
പൊതുലിൽ നല്ല ദിനങ്ങളാണ് ഇടവം രാശിക്കാരെ കാത്തിരിക്കുന്നത്. ജോലിയിൽ ശോഭിക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. ഏൽപ്പിച്ച ജോലിയെല്ലാം വളരെ ഭംഗിയായി പൂർത്തീകരിക്കാൻ ഇവർക്ക് സാധിക്കും. മേലാധികാരികളിൽ നിന്നും ഓരോ കാര്യത്തിനും നിങ്ങൾക്ക് പിന്തുണ ലഭിക്കും. പ്രശംസയും ലഭിക്കുന്നതായിരിക്കും. പ്രൊമോഷൻ ലഭിക്കാൻ സാധ്യത. ആഗ്രഹിച്ച പല കാര്യങ്ങളും നടത്തിയെടുക്കാൻ ഈ രാശിക്കാർക്ക് യോഗം ലഭിക്കുന്നതാണ്. യാത്രകൾ ചെയ്യാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ഏത് പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താൻ ബന്ധുക്കളിൽ നിന്നും വീട്ടുകാരിൽ നിന്നും സുഹത്തുക്കളിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കുന്നതാണ്. മത്സര പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കാൻ സാധിക്കും. വിദ്യയിൽ ശോഭിക്കാൻ സാധിക്കും. ആഗ്രഹിച്ച ജോലി കരസ്ഥമാക്കാൻ സാധിക്കും. ശുഭകരമായ പല കാര്യങ്ങൾക്കും സാക്ഷ്യം വഹിക്കാനുള്ള യോഗം ഉണ്ടായിരിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും വന്നു ചേരും. പ്രിയപ്പെട്ട ആളുകളെ കണ്ടുമുട്ടാൻ സാധിക്കും. ആഗ്രഹിച്ച വ്യക്തിയെ വിവാഹം കഴിക്കാൻ സാധിക്കും.
മിഥുനം
ധനം സമ്പാദിക്കാനുള്ള യോഗം ഈ രാശിക്കാരിൽ വന്നു ചേരുന്നതാണ്. ഫെബ്രുവരി മാസം മുതൽ തലവരമാറി സൗഭാഗ്യങ്ങൾ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. ആഗ്രഹിച്ച കാര്യങ്ങൾ ഇവർ നേടിയെടുക്കും. ബിസിനസ്സ് ആരംഭിച്ചാൽ അതിൽ നിന്നും ആഗ്രഹിച്ച രീതിയിൽ വരുമാനം ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കുന്നതാണ്. കച്ചവടം വർദ്ധിക്കുന്നതായിരിക്കും. പുതിയ പ്രോജക്ടുകൾ ലഭിക്കും. അതുപോലെ, പണം സമ്പാദിക്കാൻ ഏറ്റവും ഉചിതമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതായിരിക്കും. കയ്യിലുള്ള സമ്പാദ്യം ഇരട്ടിയാകാൻ യോഗം ഉണ്ടായിരിക്കുന്നതാണ്. പരാജയങ്ങൾ കുറവായിരിക്കും. കുറഞ്ഞ കാലയളവിൽ നല്ലരീതിയിൽ സമ്പാദിക്കാനും ഇവർക്ക് സാധിക്കും.
കുംഭം
ഇവർ ഏത് മേഖലയിൽ എത്തിപ്പെട്ടാലും ഉന്നത സ്ഥാനങ്ങളിൽ എത്താൻ ഇവർക്ക് യോഗം. ജോലി ചെയ്യുന്ന സ്ഥലത്ത് ഇവർക്ക് മേധാവിത്വം വർദ്ധിപ്പിക്കും. പ്രൊമോഷൻ ലഭിക്കാൻ സാധ്യത. കൂടുതൽ ഉത്തരവാദിത്തങ്ങളും ചുമതലകളും ഏറ്റെടുക്കും. കൂടാതെ, മറ്റുള്ളവരെ നിയന്ത്രിച്ച് ജോലി സ്ഥലത്ത് ലാഭം ഉണ്ടാക്കിയെടുക്കാനും,അതുപോലെ, സ്വന്തമായി പണം സമ്പാദിക്കാനും ഇവർക്ക് പ്രത്യേക കഴിവായിരിക്കും. പുതിയ ബിസിനസ്സ് ആരംഭിക്കുന്നതായിരിക്കും. ബിസിനസ്സിലേയ്ക്ക് ആവശ്യമായ പണം കയ്യിൽ വന്നു ചേരുന്നതായിരിക്കും. ബിസിനസ്സിൽ നിന്നും ലാഭം ഈ രാശിക്കാർക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
തുലാം
ജീവിതത്തിൽ വിജയിക്കാൻ ഇവർക്ക് സാധിക്കുന്നതാണ്. സന്തോഷം നൽകുന്ന ഒട്ടനവധി കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. ബിസിനസ്സിൽ പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കുന്നത് പുതിയ നേട്ടങ്ങൾക്ക് വഴിയൊരുക്കും. പുതിയ മേഖലയിൽ ബിസിനസ്സ് ആരംഭിക്കാനും ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. ഇതിലൂടെ പണം സമ്പാദിക്കാൻ ഇവർക്ക് സാധിക്കുന്നതാണ്. ജോലി സ്ഥലത്ത് ഉന്നതരുമായി ബന്ധം സ്ഥാപിക്കാനും ഇവർക്ക് സാധിക്കും. ഇത് പണം സമ്പാദിക്കാൻ സഹായിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
