Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വ്യാഴം വക്രഗതിയിലേക്ക്, ഈ രാശികള്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യ താരോദയം
നവഗ്രഹങ്ങളില്‍ ദേവഗുരുവെന്നാണ് വ്യാഴം അറിയപ്പെടുന്നത്. ഭാഗ്യങ്ങള്‍ വാരിക്കോരി നല്കുന്ന ഗ്രഹം കൂടിയാണ് വ്യാഴം. സുഖം-ദുഃഖങ്ങളും, വളര്‍ച്ചയും, സ്വസ്ഥതയും അറിവും, സന്താന സൗഭാഗ്യവും അധ്യാത്മിക വളര്‍ച്ചയും സൗഭാഗ്യവും സന്തോഷവും തുടങ്ങി ജീവിതത്തിന്റെ മൊത്തത്തിലുള്ള സന്തുഷ്ടിയുടെ കാരണഭൂതനാണ് വ്യാഴം. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശുഭമാണെങ്കില്‍ അവരുടെ സന്താനങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസവും വിദേശയാത്രാ യോഗവും ബിസിനസില്‍ ഉന്നതിയും സമൂഹത്തില്‍ പ്രശസ്തിയും സ്വീകാര്യതയും കൈവരും. അതിനാല്‍ തന്നെ വ്യാഴത്തിന്റെ രാശിമാറ്റവും നേരെയും വക്രഗതിയിലുമുള്ള ചലനങ്ങളും വളരെ പ്രാധാന്യമുള്ളതായി കരുതുന്നു.

നിലവില്‍ വ്യാഴം ശുക്രന്റെ രാശിയായ ഇടവത്തിലാണ് സ്ഥിതി ചെയ്യുന്നത്. 2025 വരെ വ്യാഴം ഈ രാശിയില്‍ തുടരും. പക്ഷേ ഒക്ടോബര്‍ 9ന് വ്യാഴം ഇടവം രാശിയില്‍ വക്രഗതിയിലുള്ള സഞ്ചാരം ആരംഭിക്കും. 2025 ഫെബ്രുവരി വരെ വ്യാഴം ഈ സ്ഥിതിയില്‍ ആയിരിക്കും. വ്യാഴത്തിന്റെ വക്രഗതിയിലുള്ള സഞ്ചാരം ചില രാശികള്‍ക്ക് അതീവ ശുഭഫലങ്ങള്‍ നല്‍കും. അതേസമയം മറ്റുചില രാശികള്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ഇടവം രാശിയിലെ വ്യാഴത്തിന്റെ വക്രഗതിയിലുള്ള സഞ്ചാരം ആര്‍ക്കെല്ലാമാണ് നേട്ടങ്ങള്‍ നല്‍കുകയെന്ന് നോക്കാം.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വ്യാഴത്തിന്റെ വക്രഗതിയിലുള്ള സഞ്ചാരം നേട്ടമാകും. ഈ രാശിയുടെ ആറാം ഭാവത്തിലാണ് വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുന്നത്. ഈ കാലയളവില്‍ ധനു രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ സമ്പൂര്‍ണ്ണ അനുഗ്രഹം ഉണ്ടാകും. കാലങ്ങളായി തടഞ്ഞുവെക്കപ്പെട്ട പണം ലഭിക്കും. ആത്മവിശ്വാസം മെച്ചപ്പെട്ടതായി അനുഭവപ്പെടും. ബിസിനസില്‍ ലാഭം ഉണ്ടാകും. അപ്രതീക്ഷിത ധനലാഭത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും. കരിയറില്‍ പ്രതീക്ഷിച്ചത് പോലെയുള്ള വളര്‍ച്ച നേടാന്‍ സാധിക്കും. പുതിയ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള മികച്ച അവസരങ്ങള്‍ കൈവരും. കൂടാതെ ജോലിയില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ തേടിയെത്തും. ആരോഗ്യപരമായി വളരെ മികച്ച സമയമായിരിക്കും ഇത്.
മിഥുനം
മിഥുനം രാശിയില്‍ വ്യാഴം പത്താമത്തെ ഭാവത്തിലാണ് വക്രഗതിയില്‍ സഞ്ചരിക്കുന്നത്. മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പൊതുവേ നല്ല ഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്ന സമയമാണ് ഇത്. എല്ലാ മേഖലകളിലും വിജയവും ഭാഗ്യവും അനുഭവപ്പെടും. സമൂഹത്തില്‍ ഇവര്‍ക്കുള്ള നിലയും വിലയും സ്വീകാര്യതയും വര്‍ധിക്കും. കുടുംബാംഗങ്ങളില്‍ നിന്നുള്ള പൂര്‍ണ്ണമായ പിന്തുണ ഈ കാലയളവില്‍ ഇവര്‍ക്കുണ്ടാകും. ഗുരുക്കന്മാരുടെ പിന്തുണയോടെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ കഴിയും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. അതിലൂടെ കൂടുതല്‍ ധനം സമ്പാദിക്കാന്‍ കഴിയും. അതേസമയം തീരുമാനമെടുക്കലില്‍ ചെറിയ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സഞ്ചാരമാറ്റം ഗുണകരമാകും. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അവസാനിക്കും. തടഞ്ഞുവെക്കപ്പെട്ട പണം തിരികെ ലഭിക്കും. ഉന്നത വിദ്യാഭ്യാസം നേണമെന്ന ആഗ്രഹം സഫലീകരിക്കും. അതുപോലെ വിദേശയാത്രാ സ്വപ്നങ്ങളും പൂവണിയും. അധ്യാത്മിക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. കുടുംബത്തില്‍ സന്തോഷം വന്നുചേരും. ധാര്‍മ്മിക കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. ജീവിതത്തില്‍ സംതൃപ്തി വന്നണയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
