Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
ഇടവത്തില്‍ വ്യാഴം വക്രഗതിയില്‍: 12 രാശിക്കും ജീവിതം മാറും കാലം, ഒക്ടോബര്‍ 9 മുതല്‍ അതിസങ്കീര്‍ണം
വേദജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. അതില്‍ തന്നെ വ്യാഴത്തിന്റെ മാറ്റങ്ങള്‍ വക്രഗതി സഞ്ചാരം, രാശിമാറ്റം എന്നിവയെല്ലാം തന്നെ ഓരോ തരത്തിലാണ് സ്വാധീനം ചെലുത്തുന്നതും. ജോലി, ധനം, ദാനധര്‍മ്മം, ജീവിതത്തിലെ വളര്‍ച്ച എന്നിവയെ എല്ലാം സ്വാധീനിക്കുന്നത് വ്യാഴമാണ്. ഈ സമയം വക്രഗതിയില്‍ കൂടി വ്യാഴം സഞ്ചരിക്കുമ്പോള്‍ അത് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ കൊണ്ട് വരുന്നു.
ഒക്ടോബര്‍ 9-ന് വ്യാഴം ഇടവം രാശിയില്‍ നിന്ന് വക്രഗതിയില്‍ സഞ്ചരിക്കുന്നു. ഇത് ചില രാശിക്കാരില്‍ ദോഷവും ചിലരില്‍ ഗുണഫലങ്ങളും നല്കുന്നു. 12 രാശിക്കാരിലും ചെലുത്തുന്ന സ്വാധീനം പലപ്പോഴും ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. ഇത് മൂലം പലപ്പോഴും ചില രാശിചിഹ്നങ്ങളുടെ സുവര്‍ണ്ണകാലം ആരംഭിക്കാം. ചിലരില്‍ അത് ദോഷവും നല്‍കാം. 12 രാശിക്കാരിലും എപ്രകാരമാണ് ഇത്തരം മാറ്റങ്ങള്‍ അനുഭവത്തില്‍ വരുന്നതെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം ഗുണകരമായിരിക്കും. പലപ്പോഴും സമ്പത്തിലും നേട്ടങ്ങളിലും വ്യാഴത്തിന്റെ മാറ്റം അത്ഭുതപ്പെടുത്തുന്നു. ബിസിനസില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. നിക്ഷേപിക്കുന്നതിന്റെ ഇരട്ടി തിരിച്ച് ലഭിക്കുന്നു. പ്രശസ്തിയും പണവും നിങ്ങളെ തേടി എത്തും. ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക തീരുമാനങ്ങള്‍ അനുകൂലമായി വരുന്നു. കൂടാതെ ചെലവ് വിലയിരുത്താനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും സാധിക്കുന്നു. കൂടാതെ ആരോഗ്യ കാര്യങ്ങളില്‍ മാറ്റം വരുന്നു. കരിയര്‍ മികച്ചതാവുന്നു. ആഗ്രഹിക്കുന്ന പോലെ ജോലിയില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിയെ സംബന്ധിച്ചിടത്തോളം, വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം മികച്ച ആശയവിനിമയം നടത്തുന്നതിലേക്ക് എത്തുന്നു. ക്ഷമയോടെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. എങ്കിലും തെറ്റിദ്ധാരണകള്‍ ഇടയ്ക്കിടെ ഉണ്ടാകാം. ആശയവിനിമയ കഴിവുകള്‍ ശക്തിപ്പെടുത്തുന്നത് വ്യക്തിപരവും തൊഴില്‍പരവുമായ ബന്ധങ്ങള്‍ക്ക് ഗുണം ചെയ്യും.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് അവരുടെ ആത്മപരിശോധന അതിപ്രധാനമാണ്. അവര്‍ കുടുംബവുമായും അടുത്ത സുഹൃത്തുക്കളുമായും മികച്ച ബന്ധത്തിലായിരിക്കും. ആരോഗ്യപ്രതിസന്ധികള്‍ വിടാതെ പിന്തുടരുന്നതാണ്. വ്യാഴത്തിന്റെ വക്രഗതിയില്‍ മികച്ച നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. എങ്കിലും ചെറിയ അസ്വസ്ഥതകളും നിലനില്ക്കും. അനുകൂലമല്ലാത്ത പല സാഹചര്യങ്ങളിലും നിങ്ങള്‍ നേരിടേണ്ടി വരുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങള്‍ പലപ്പോഴും വ്യാഴത്തിന്റെ വക്രഗതി നല്കുന്നു. മാത്രമല്ല കലാപരമായ കാര്യങ്ങളില്‍ ഇവര്‍ക്ക് അല്പം പ്രശസ്തി തേടി എത്തും. എന്നാല്‍ വ്യത്യസ്തമായ കാര്യങ്ങളിലെ മാറ്റങ്ങള്‍ അത്ഭുതങ്ങള്‍ നല്‍കും. പലപ്പോഴും ആരോഗ്യം അല്പം അവതാളത്തിലാവും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം പല വിധത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ആഗ്രഹിക്കുന്നത് പോലെ ഒരു സമയമാണ് ഇവര്‍ക്ക് കടന്ന് പോവുന്നത്. ജീവിതം തന്നെ മാറി മറിയുന്നു. ദിനചര്യകളില്‍ മാറ്റമുണ്ടാവുന്നത് വഴി പലപ്പോഴും ആരോഗ്യപ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ഫലപ്രദമായ എല്ലാ മേഖലകളിലും കഴിവ് തെളിയിക്കാന്സാധിക്കും.
തുലാം രാശി
വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം തുലാം രാശിക്കാര്‍ക്ക് ബന്ധങ്ങളുടെ കാര്യത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വന്നേക്കാം. പലപ്പോഴും സത്യസന്ധമായ കാര്യങ്ങള്‍ക്ക് ആണ് ഇവര്‍ പ്രാധാന്യം നല്‍കുന്നതും. ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിന് കഷ്ടപ്പെടേണ്ടി വന്നേക്കാം. ജീവിതം തന്നെ മാറി മറിയുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. നിക്ഷേപങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. സാമ്പത്തിക സ്ഥിതിയിലെ മാറ്റം അപ്രതീക്ഷിതമാണ് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം പലപ്പോഴും അശ്രദ്ധമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ പലതും വിടാതെ പിന്തുടരുന്നു. പുതിയ ചിന്തകള്‍ നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അല്പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം കരിയറില്‍ പ്രതികൂല മാറ്റങ്ങളുണ്ടാക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. പ്രമോഷന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ലഭിക്കാത്ത ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. പണം സമ്പാദിക്കുന്നതിന് പക്ഷേ അനുകൂല സമയമായിരിക്കും. ആരോഗ്യവും ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം പലപ്പോഴും സമൂഹത്തില്‍ മികച്ച സ്ഥാനം നേടിത്തരുന്നു. പലപ്പോഴും പോസിറ്റീവ് ആയ കാര്യങ്ങള്‍ക്കായി സമയം ചിലവഴിക്കുന്നു. നിറവേറ്റാതെ വിട്ടിരുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ നിറഞ്ഞതായിരിക്കും.
മീനം രാശി
ഗ്രഹങ്ങളുടെ ഈ മാറ്റങ്ങള്‍ പലപ്പോഴും ദോഷഫലത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. എന്നാല്‍ ചെറിയ ചില മാറ്റങ്ങളിലൂടെ ജീവിതം മാറി മറിയുന്നു. എല്ലാ കാര്യങ്ങളും വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജീവിതം മാറി മറിയുന്ന തലത്തിലേക്കാണ് കാര്യങ്ങള്‍ എത്തുക. എങ്കിലും വ്യാഴത്തിന്റെ ഓരോ മാറ്റവും സാമ്പത്തികമായി ഇവര്‍ക്ക് മികച്ച നേട്ടങ്ങള്‍ നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications