Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
24 മണിക്കൂറിനുള്ളില്‍ ഭാഗ്യോദയം; വ്യാഴം രോഹിണി നക്ഷത്രത്തില്‍, സകലമേഖലകളിലും അഭിവൃദ്ധി
വേദ ജ്യോതിഷത്തില്‍ ദേവഗുരുവായ വ്യാഴം നവഗ്രഹങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഗ്രഹമാണ്. ബുധന്‍ കഴിഞ്ഞാല്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം കൂടിയായ വ്യാഴം വര്‍ഷത്തിലൊരിക്കലാണ് രാശി മാറുന്നത്. അതുകൊണ്ട് രാശിചക്രം പൂര്‍ത്തിയാക്കാന്‍ പന്ത്രണ്ട് വര്‍ഷമാണ് വ്യാഴം എടുക്കുന്നത്. രാശിമാറ്റം പോലെ വ്യാഴത്തിന്റെ നക്ഷത്രമാറ്റവും വളരെ പ്രധാനമാണ്.

വ്യാഴം നിലവില്‍ ഇടവം രാശിയിലും മകയിരം നക്ഷത്രത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. പക്ഷേ നവംബര്‍ 28ന് രോഹിണി നക്ഷത്രത്തിലേക്ക് വ്യാഴം വന്നെത്തും. ചന്ദ്രന്റെ നക്ഷത്രമാണ് രോഹിണി. വക്രഗതിയിലാണ് വ്യാഴം രോഹിണിയില്‍ എത്തുന്നത്. നാളെ ഉച്ചയ്ക്ക് 1.10നാണ് വ്യാഴം രോഹിണിയില്‍ എത്തുന്നത്. 2025 ഏപ്രില്‍ 10 വരെ ഇതേ നക്ഷത്രത്തില്‍ തുടരും. 12 രാശികളിലും പ്രഭാവം ചെലുത്തുന്ന നക്ഷത്രമാറ്റമാണിത്. ചില രാശികളില് ജനിച്ചവര്‍ക്ക് പ്രത്യേകനേട്ടം ഇതിലൂടെ കൈവരും. എന്നാല്‍ ചില രാശികളില് ജനിച്ചവര്‍ വളരെ ശ്രദ്ധയോടെ ഇരിക്കുകയും വേണം. വ്യാഴം രോഹിണി നക്ഷത്രത്തില്‍ എത്തുന്നത് ഏതെല്ലാം രാശികളില് ജനിച്ചവര്‍ക്ക് ഗുണമാകും എന്നറിയാം.
ഇടവം
വ്യാഴം രോഹിണി നക്ഷത്രത്തില്‍ എത്തുന്നത് ഇടവം രാശിക്കാര്‍ക്ക് വളരെ ഗുണകരമാണ്. ഇവര്‍ക്ക് എല്ലാ ജീവിതമണ്ഡലങ്ങളിലും വിജയം നേടാന്‍ സാധിക്കും. അതോടൊപ്പം സാമ്പത്തികമായി വമ്പന്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. പുതിയ വരുമാനസ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. ഏറെക്കാലമായി ചെയ്യാന്‍ പരിശ്രമിക്കുന്ന കാര്യങ്ങളില്‍ വിജയം നേടും. സമൂഹത്തില്‍ ഇവരുടെ നിലയു വിലയും വര്‍ധിക്കും. കൂടാതെ കരിയറില്‍ ഇവര്‍ക്ക് വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. ഇവരുടെ ജോലിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സംതൃപ്തരാകും. സ്ഥാനക്കയറ്റത്തിനും ശമ്പളവര്‍ധനയ്ക്കും സാധ്യതയുണ്ട്. വീടോ വാഹനമോ മറ്റെന്തെങ്കിലും വാഹനമോ വാങ്ങാനിടയുണ്ട്.
കര്‍ക്കടകം
ചന്ദ്രന്റെ നക്ഷത്രമായ രോഹിണിയിലേക്ക് പ്രവേശിച്ചതിനുശേഷം കര്‍ക്കടകം രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് വ്യാഴം സ്ഥിതി ചെയ്യാന്‍ പോകുന്നത്. കര്‍ക്കടകം രാശിയുടെ അധിപനും ചന്ദ്രനാണ്. അതുകൊണ്ട് വ്യാഴത്തിന്റെ നക്ഷത്രമാറ്റം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമാണ്. ഇവര്‍ക്ക് ചില ശുഭഫലങ്ങള്‍ ഈ രാശിമാറ്റത്തിലൂടെ കൈവരും. ഭാഗ്യം ഇവര്‍ക്കൊപ്പം ഉണ്ടാകും. ധനവും സമ്പത്തും ഉണ്ടാക്കാന്‍ സാധിക്കും. ഏറെക്കാലമായി ചെയ്യാതെ നീണ്ടുപോയ ജോലികള്‍ വീണ്ടും ആരംഭിക്കാനും പൂര്‍ത്തിയാക്കാനും സാധിക്കും. ഉദ്യോഗസ്ഥരായ ആളുകള്‍ക്കും ബിസിനസ് ചെയ്യുന്നവര്‍ക്കും ഈ കാലയളവ് ഗുണകരമാണ്. ലക്ഷ്യത്തിലെത്തിച്ചേരുകയും അതിലൂടെ ജീവിതത്തില്‍ സന്തോഷം വന്നെത്തുകയും ചെയ്യും.
ചിങ്ങം
ചിങ്ങം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് വ്യാഴം എത്തുന്നത്. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ചവര്‍ക്ക് വ്യാഴത്തിന്റെ നക്ഷത്രമാറ്റം ഗുണകരമാണ്. കുടുംബത്തില്‍ ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങള്‍ക്ക് അറുതിയാകും. അതോടൊപ്പം മാതാപിതാക്കളുടെ പൂര്‍ണ്ണസഹകരണം ജീവിതത്തില്‍ ഉണ്ടാകും. പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
