Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
വ്യാഴം രേവതി നക്ഷത്രത്തിലേക്ക്, രണ്ട് ദിവസത്തിനുള്ളില്‍ ജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍
വേദ ജ്യോതിഷത്തില്‍ നവഗ്രഹങ്ങള്‍ രാശി മാറുന്നത് പോലെ തന്നെ പ്രധാനമാണ് നക്ഷത്ര മാറ്റങ്ങളും. വിവിധ ഗ്രഹങ്ങളുടെ നക്ഷത്രമാറ്റത്തിന്റെ പ്രഭാവം മനുഷ്യരുടെ ജീവിതത്തില്‍ തെളിഞ്ഞുകാണും. ദേവഗുരുവായ വ്യാഴം ജൂലൈ 31ന് രോഹിണി നക്ഷത്രത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ നക്ഷത്രമാറ്റത്തിന്റെ പ്രഭാവം എല്ലാ രാശികളിലും പ്രകടമാകും. എങ്കിലും മൂന്ന് രാശികള്‍ക്ക് ഇതുമൂലം ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വന്നുചേരും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഇടവം
വ്യാഴത്തിന്റെ നക്ഷത്ര പരിവര്‍ത്തനം ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂലമായി തീരും. ചെയ്യുന്ന ജോലികളെല്ലാം സഫലമാകുകയും സംതൃപ്തി അനുഭവപ്പെടുകയും ചെയ്യും. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. ജോലിസ്ഥലത്തിന്റെ മികവിന്റെ പേരില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ തേടിയെത്തും. കൂടാതെ ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കും. തൊഴില്രഹിതരായിട്ടുള്ളവര്ക്ക് പുതിയ ജോലി ലഭിക്കും. വ്യവസായികള്‍ക്കും ബിസിനസ് ചെയ്യുന്നവര്‍ക്കും ലാഭം വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. വിവാഹിതര്‍ക്ക് ദാമ്പത്യം വളരെ സന്തോഷകരമായിരിക്കും.
ധനു
വ്യാഴത്തിന്റെ നക്ഷത്രമാറ്റം ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്കും നേട്ടങ്ങളേകും. ഈ സമയത്ത് ഇവര്‍ക്ക് അപ്രതീക്ഷിതമായ സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. നിക്ഷേപത്തില്‍ നിന്നും ലാഭം തേടിയെത്തും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനും ഭൗതികസുഖങ്ങള്‍ അനുഭവിക്കാനും ഭാഗ്യമുണ്ടാകും. ഈ കാലയളവില്‍ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. പണമുണ്ടാക്കുന്നതിന് പല വഴികളും മുമ്പില്‍ തെളിയും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ സംതൃപ്തിയും സന്തോഷവും വര്‍ധിക്കും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം നേടാന്‍ കഴിയും. ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്കും വ്യാഴത്തിന്റെ നക്ഷത്രമാറ്റം ശുഭകരമായി ഭവിക്കും. ഈ സമയത്തുടനീളം ഭാഗ്യത്തിന്റെ കടാക്ഷം ഇവര്‍ക്കൊപ്പമുണ്ടാകും. പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും. ഈ കാലയളവില്‍ ഭൗതികസുഖം വര്‍ധിക്കും. ബിസിനസില്‍ പണം ഉണ്ടാക്കുന്നതിനുള്ള പുതിയ വഴികള്‍ തെളിയും. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം വര്‍ധിക്കാനിടയുണ്ട്. ഇവര്‍ക്ക് സ്ഥാനക്കയറ്റവും ലഭിച്ചേക്കും. ദാമ്പത്യത്തില്‍ പങ്കാളിയുടെ പൂര്‍ണ്ണമായ സഹകരണം അനുഭവപ്പെടും. ജോലിയില്‍ മറ്റ് ഉത്തരവാദിത്തങ്ങളോ സ്ഥാനമാനങ്ങളോ ലഭിച്ചേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
