Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അപൂര്‍വ്വ ഭാഗ്യവുമായി ഗജകേസരിയോഗം; ഭാഗ്യദേവത അനുഗ്രഹിക്കുന്നത് മൂന്നുരാശികളെ
ദേവഗുരു എന്നറിയപ്പെടുന്ന ഗ്രഹമായ വ്യാഴം വര്‍ഷത്തിലൊരിക്കലാണ് രാശി മാറുന്നത്. ശനി കഴിഞ്ഞാല്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുമെന്ന ഗ്രഹമെന്നാണ് വ്യാഴം അറിയപ്പെടുന്നത്. അതിനാല്‍ തന്നെ വ്യാഴത്തിന്റെ രാശിമാറ്റം ആളുകളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരാറുണ്ട്. നിലവില്‍ വ്യാഴം ഇടവം രാരിയിലാണ് ഉള്ളത്. പൊതുവേ എല്ലാ രാശികള്‍ക്കും ഗുണകരമായ ഒരു ഗ്രഹനിലയാണിത്. ഈ രാശിയില്‍ വെച്ച് വ്യാഴവുമായി മറ്റ് ഗ്രഹങ്ങളുടെ സംയോഗമുണ്ടാകുന്നതിലൂടെ ശുഭകരവും അശുഭകരവുമായ നിരവധി യോഗങ്ങള്‍ രൂപമെടുക്കുന്നുണ്ട്.

വ്യാഴത്തില്‍ നിന്നും വ്യത്യസ്തമായി രണ്ടര ദിവസത്തിനിടെ രാശിമാറ്റം നടത്തുന്ന ഗ്രഹമാണ് ചന്ദ്രന്. ഒരു മാസത്തിനിടെ മൂന്നു മുതല്‍ നാല് രാശിമാറ്റം വരെ ചന്ദ്രന് ഉണ്ടാകാറുണ്ട്. ചന്ദ്രനും നിലവില്‍ ഇടവം രാശിയിലാണ് ഉള്ളത്. ഇങ്ങനെ ചന്ദ്രന്റെയും വ്യാഴത്തിന്റെയും സമാഗമത്തിലൂടെ ഇടവത്തില്‍ ഗജകേസരിയോഗം രൂപമെടുത്തിരിക്കുകയാണ്.
ഗജകേസരിയോഗം
ആളുകള്‍ക്ക് അപൂര്‍വ്വ സൗഭാഗ്യങ്ങള്‍ നല്കുന്ന ഒരു രാജയോഗമാണ് ഗജകേസരിയോഗം. ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ രൂപമെടുത്തിരിക്കുന്ന ഈ രാജയോഗം ചില രാശികള്‍ക്ക് അപ്രതീക്ഷിതമായ നേട്ടങ്ങള്‍ നല്‍കും. വ്യാഴം പ്രബലനായിരിക്കുമ്പോള് പാപഗ്രഹങ്ങളുമായുള്ള സംയോഗമോ, അവയുടെ ദൃഷ്ടിയില് വരുന്ന സ്ഥിതിയോ ഉണ്ടാകാറില്ല. ഗജകേസരിയോഗം രൂപപ്പെട്ടിരിക്കുന്ന ഈ അവസ്ഥയില്‍ എല്ലാ രാശികള്‍ക്കും ഗുണഫലങ്ങള്‍ ലഭിക്കും. പ്രത്യേകിച്ച്, ജാതകത്തില്‍ ഈ ഗജകേസരിയോഗം ഉള്ള ആളുകള്‍ക്ക് വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ സാധിക്കും. വിവാഹജീവിതത്തില്‍ സംതൃപ്തി, വിദേശയാത്രായോഗം, ബിസിനസ് തുടങ്ങാനുള്ള അവസരം, യാത്രകള്‍ തുടങ്ങാനുള്ള അവസരം, സര്‍ക്കാര്‍ ജോലി എന്നിവയ്ക്കെല്ലാം യോഗമുണ്ടാകും.
ഗജകേസരിയോഗത്തിലൂടെ നേട്ടമുണ്ടാക്കാന്‍ പോകുന്ന മൂന്ന് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം
മേടം
മേടം രാശിയുടെ രണ്ടാം ഭാവത്തില്‍, അതായത് ധന ഭാവത്തിലാണ് വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗമുണ്ടാകുന്നത്. ഗജകേസരിയോഗം ഇവര്‍ക്ക് ജീവിതത്തില്‍ സവിശേഷമായ സൗഭാഗ്യങ്ങള്‍ നല്‍കും. ഏറെക്കാലമായി ചെയ്തുതീര്ക്കാതിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കൂടുതല്‍ കൂടുതല്‍ പണമുണ്ടാക്കണമെന്ന ചിന്തയും അതിനുള്ള അവസരങ്ങളും ഉണ്ടാകും. ഇതിലൂടെ സമ്പാദ്യം വളരും. കടം കൊടുത്തതോ, തിരികെ കിട്ടാനുള്ളതോ ആയ പണം തിരിച്ചുലഭിക്കും. മനശാന്തിയുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. കുടുംബാന്തരീക്ഷവും സമാധാനപൂര്‍ണ്ണവും പ്രസന്നവുമാകും. വ്യാഴത്തിന്റെ അനുഗ്രഹം ജീവിതത്തിന്റെ എല്ലാ മേഖലകളിലും സന്തോഷവും സമാധാനവും കൊണ്ടുവരും. ധര്‍മ്മം, ആധ്യാത്മികം തുടങ്ങിയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ആകസ്മിക ധനലാഭം ഉണ്ടാകും.
തുലാം
തുലാം രാശിക്കാരുടെ എട്ടാം ഭാവത്തിലാണ് വ്യാഴത്തിന്റെയും ചന്ദ്രന്റെയും സമാഗമം സംഭവിക്കുന്നത്. ഇതിലൂടെ തുലാം രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും അനുഭവപ്പെടും. ഏറെക്കാലമായി മാറ്റിവെച്ചിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. വ്യാഴത്തിന്റെ അനുഗ്രഹം കൊണ്ട് ജീവിതത്തില്‍ ദുഷ്ടശക്തികളില്‍ നിന്നും ദൗര്ഭാഗ്യങ്ങളില് നിന്നും വെല്ലുവിളികളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും. ഏറെക്കാലമായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും സമാധാനം ഉണ്ടാകുകയും ചെയ്യും. കുടുംബാന്തരീക്ഷവും സമാധാനപൂര്‍ണ്ണമാകും. കുടുംബസ്വത്ത് ലഭിക്കുകയും ഏതെങ്കിലും തരത്തിലുള്ള വസ്തുവകകളോ വാഹനങ്ങളോ വാങ്ങിക്കുകയും ചെയ്യും. ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. ജോലിയില്‍ അഭിവൃദ്ധിയുണ്ടാകും. ബിസിനസുകാര്‍ക്ക് ലാഭം കൈവരും.
കന്നി
കന്നി രാശിയുടെ ഒമ്പതാം ഭാവത്തില്‍, അതായത് ഭാഗ്യവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ചന്ദ്രനും വ്യാഴവും സമാഗമിക്കുന്നത്. അതിനാല്‍ തന്നെ ഈ കാലയളവില്‍ എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ഗജകേസരിയോഗം ജീവിതത്തില്‍ പല അത്ഭുതങ്ങളും കാണിക്കും. പുതിയ ജോലിയോ ബിസിനസോ മറ്റെന്തെങ്കിലും കാര്യങ്ങളോ ആരംഭിക്കുന്നതിന് അത്യന്തം ശുഭകരമായ സമയമാണിത്. വ്യാഴത്തിന്റെ അനുഗ്രഹം ഉണ്ടാകയാല്‍, എല്ലാ കര്‍മ്മമണ്ഡലങ്ങളിലും സഫലതയുണ്ടാകും. പ്രശസ്തിയും സമ്പത്തും തേടിയെത്തും. ഭൗതിക സുഖവും സൗകര്യങ്ങളും അനുഭവിക്കാനുള്ള യോഗം ഉണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹത്തിനും വിവാഹത്തോടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ദര്‍ശിക്കാനും ഭാഗ്യമുണ്ടാകും. ഇഷ്ടമില്ലാത്ത ജോലികളില്‍ നിന്നും മാറ്റം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications