Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗജകേസരി യോഗത്താല്‍ സൗഭാഗ്യം തേടിയെത്തുന്ന ദിവസം; ഇന്നത്തെ ഭാഗ്യരാശികള്‍ ഇവരാണ്
ഗ്രഹങ്ങളുടെ സംക്രമണ ഫലമായി ജ്യോതിഷപ്രകാരം ലോകത്ത് ഓരോ ദിവസവും ഓരോരോ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ ശുഭഫലങ്ങളും അശുഭഫലങ്ങളും ഉണ്ടാകാം. ഇന്ന് വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗത്തിലൂടെ ഗജകേസരി യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇടവം രാശിയിലേക്കുള്ള ചന്ദ്രന്റെ രാശിമാറ്റത്തിലൂടെയാണ് ഈ യോഗം രൂപപ്പെട്ടിരിക്കുന്നത്. വ്യാഴം നേരത്തെ തന്നെ ഇടവം രാശിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്.

ഗജകേസരി യോഗത്താല്‍ പ്രധാനമായും മൂന്ന് രാശികള്‍ക്കാണ് ഇന്ന് സൗഭാഗ്യങ്ങള്‍ വന്നണയുക. അവ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഗജകേസരി യോഗത്താല്‍ ഇന്ന് പല ഭൗഗ്യങ്ങളും അനുഭവപ്പെടും. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെട്ടിരിക്കുന്നത്. ഇന്നേ ദിവസവും വരുംദിവസങ്ങളിലും ഇടവം രാശിക്കാര്‍ക്ക് ഇതിനാല്‍ ആത്മവിശ്വാസം കൂടുതലായി അനുഭവപ്പെടും. ഈ കാലയളവില്‍ കൂടുതല്‍ ബുദ്ധിക്ഷമത ഈ രാശിക്കാര്‍ പ്രകടമാക്കും. ബിസിനസുകാര്‍ക്ക് ബിസിനസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സാധിക്കും. വിവാഹിതര്‍ക്ക് ദാമ്പത്യജീവിതം കൂടുതല്‍ സുഖകരമായിത്തീരും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന് സംബന്ധിച്ച നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ തേടിയെത്തും.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഗജകേസരി യോഗത്താല്‍ ഇന്നേദിവസം മംഗളകരമായിരിക്കും. കാരണം ഈ രാജയോഗം ഇവരുടെ ഒമ്പതാം ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഇന്ന് ഇവര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ എല്ലാ കാര്യങ്ങളിലും അനുഭവപ്പെടും. വ്യവസായികള്‍ക്ക് ഇന്നത്തെ ദിവസം വളരെ അനുകൂലമായിരിക്കും. ഇവര്‍ക്ക് ലാഭമുണ്ടാക്കുന്നതിനുള്ള നിരവധി അവസരങ്ങള്‍ ഇന്ന് ഉണ്ടാകും. വിദേശത്തും സ്വദേശത്തുമായി നിരവധി യാത്രകള്‍ നടത്താനുള്ള ഭാഗ്യമൊരുങ്ങും. ഇവര്‍ക്ക് ഇന്ന് മംഗളകരമായ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൈവരും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഗജകേസരി യോഗത്താല്‍ ഇന്ന് നല്ല ദിവസമായിരിക്കും. ഈ രാശിയുടെ പത്താമത്തെ ഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. ഇതുമൂലം ജോലിസ്ഥലത്തും ബിസിനസിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇവര്‍ക്ക് സാധിക്കും. പുതിയ വാഹനമോ വീടോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് അതിന് അനുകൂലമായ അന്തരീക്ഷമൊരുങ്ങും. തൊഴില്രഹിതരായിട്ടുള്ളവര്ക്ക് നല്ല ജോലി നേടാനുള്ള അവസരം വരും. വ്യവസായികള്‍ക്ക് ലാഭം കൈവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
