Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
2025-ല്‍ പണമുണ്ടാക്കാന്‍ കഷ്ടപ്പെടുന്ന രാശികള്‍, വക്രഗതിയിലെ വ്യാഴവും ചൊവ്വയും വലയ്ക്കും
2025 വന്നെത്താന്‍ ദിസവസങ്ങള്‍ മാത്രമേയുള്ളു. ഗ്രഹസ്ഥാനങ്ങളും മാറ്റങ്ങളും അനുസരിച്ച് അടുത്ത വര്‍ഷം തങ്ങള്‍ക്ക് നല്ലതായിരിക്കുമോ ചീത്തതായിരിക്കുമോ എന്നറിയാനുള്ള ആഗ്രഹം എല്ലാവര്ക്കും ഉണ്ട്. വേദ ജ്യോതിഷം അനുസരിച്ച് അടുത്ത വര്‍ഷവും സുപ്രധാന ഗ്രഹമാറ്റങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനങ്ങള്‍ എല്ലാ ആളുകളുടെ ജീവിതത്തിലും മാറ്റം ഉണ്ടാക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
അടുത്ത വര്‍ഷം വ്യാഴം ഇടവം രാശിയില്‍ വക്രഗതിയില്‍ ആയിരിക്കും. അതുപോലെ ഗ്രഹങ്ങളിലെ സേനാപതി എന്നറിയപ്പെടുന്ന ചൊവ്വയും വരുവര്‍ഷം വക്രഗതിയില്‍ ആയിരിക്കും. അതുമാത്രമല്ല, ചൊവ്വ അതിന്റെ നീചരാശിയായ കര്‍ക്കടകത്തില്‍ ആയിരിക്കും. ഈ രണ്ട് ഗ്രഹങ്ങളുടെ വക്രഗതിയും ഗ്രഹസ്ഥാനവും ചിലയാളുകള്‍ക്ക് അനുകൂലമായിരിക്കില്ല. അവര്‍ക്ക് സാമ്പത്തികമായ തിരിച്ചടികളും ഭാഗ്യക്കേടും ആരോഗ്യപ്രശ്നങ്ങളും സമാധാനക്കുറവും ഉണ്ടാകും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയുടെ രണ്ടും നാലും ഭാവങ്ങളിലാണ് യഥാക്രമം വ്യാഴവും ചൊവ്വയും വക്രഗതിയില്‍ ആകുന്നത്. അതുകൊണ്ട് വരുംവര്‍ഷം ഈ രാശിയില്‍ ജനിച്ചവര്‍ക്ക് സുഖസൗകര്യങ്ങളും സന്തോഷവും കുറവായിരിക്കും. വീട്, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും അടുത്ത വര്‍ഷം ഇവരെ അലട്ടും. ജോലിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ വന്നുചേരും. ധനഹാനിയുണ്ടാകും. മാനസികമായി തളരും. ബിസിനസിലും വ്യക്തിജീവിതത്തിലും വളരെ ആലോചിച്ച് മാത്രം തീരുമാനങ്ങള്‍ എടുക്കുക. ധാരാളം പണം കയ്യില്‍ നിന്ന് പോകാനുള്ള അവസരങ്ങള്‍ ഉണ്ടാകും. അനാവശ്യ ചിലവുകള്‍ വര്‍ധിക്കും. ദാമ്പത്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകും. ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടിവരും.
ഇടവം
ഇടവം രാശിയുടെ ലഗ്ന ഭാവത്തില്‍ വ്യാഴവും മൂന്നാം ഭാവത്തില്‍ ചൊവ്വയും വക്രഗതിയിലേക്ക് കടക്കും. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ച ആളുകള്‍ 2025ല്‍ വളരെയധികം സൂക്ഷിക്കണം. ജോലിയില്‍ ആഗ്രഹിക്കാത്ത സ്ഥലത്തേക്ക് സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. പലതരത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാകും. ബിസിനസില്‍ തീരുമാനങ്ങളില്‍ പാളിച്ചകള്‍ ഉണ്ടാകാം. ചിലവുകള്‍ വര്‍ധിക്കുന്നത് കൊണ്ടും ധനാഗമനം കുറയുന്നത് കൊണ്ടും സാമ്പത്തികസ്ഥിതി മോശമാകും. ധാരാളം നഷ്ടങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും.
ചിങ്ങം
ചിങ്ങം രാശിയുടെ പത്താം ഭാവത്തില്‍ വ്യാഴവും പന്ത്രണ്ടാം ഭാവത്തില്‍ ചൊവ്വയും വക്രഗതിയിലാകും. ഇപ്രകാരം ചിങ്ങം രാശിക്കാര്‍ക്കും വരും വര്‍ഷം ചില കഷ്ടതകള്‍ അുഭവിക്കേണ്ടതായി വരും. ജീവിതത്തില്‍ പല പരീക്ഷണങ്ങളും വെല്ലുവിളികളും അനുഭവപ്പെട്ടേക്കാം. ചെയ്യുന്ന കാര്യങ്ങളില്‍, പ്രത്യേകിച്ച് ജോലിയില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. ജോലിഭാരം കൂടാനിടയുണ്ട്. ഭാഗ്യമില്ലായ്മ പലപ്പോഴും അവസരങ്ങള്‍ തട്ടിത്തെറിപ്പിക്കും. പ്രണയത്തില്‍ വഞ്ചിക്കപ്പെടാനിടയുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
