Latest Updates
-
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ്
വ്യാഴം രോഹിണി നക്ഷത്രത്തില്‍; 2025-ല്‍ ധനവും, പേരും പ്രശസ്തിയും ഈ രാശിക്കാര്‍ക്ക്
അറിവ്, ജ്ഞാനം എന്നിവയുടെ ഗ്രഹമാണ് വ്യാഴം. ഒരു വ്യക്തിയുടെ വളര്‍ച്ചയ്ക്ക്, വിദ്യയില്‍ ശോഭിക്കാന്‍, ജീവിതം ശോഭിക്കാനെല്ലാം വ്യാഴത്തിന്റെ അനുഗ്രഹം അനിവാര്യമാണ്. അതിനാല്‍, വ്യാഴത്തില്‍ ഉണ്ടാകുന്ന ഓരോ ചെറിയ ചലനങ്ങള്‍ പോലും ഓരോ രാശിക്കാരെയും വ്യത്യസ്ത തരത്തിലാണ് ബാധിക്കുന്നത്.

നിലവില്‍ വേദ ജ്യോതിഷ പ്രകാരം, വ്യാഴം രോഹിണി നക്ഷത്രത്തില്‍ സ്ഥാനം ഉറപ്പിച്ച്, അതില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴം രോഹിണി നക്ഷത്രത്തില്‍ പ്രവേശിച്ചിരിക്കുന്നതിനാല്‍, ചില രാശിക്കാര്‍ക്ക് 2025-ല്‍ സൗഭാഗ്യങ്ങള്‍ ലഭിക്കുന്നതാണ്. സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. പേരും പ്രശസ്തിയും ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. ഈ ഭാഗ്യ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കര്‍ക്കിടകം
കര്‍ക്കിടകത്തില്‍ ജനിച്ചവര്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കും. പുതിയ വിഷയങ്ങളില്‍ ജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. ഇതെല്ലാം പുതിയ ജോലിയിലേയ്ക്കുള്ള പ്രവേശനത്തിന് സഹായിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. ബാങ്കില്‍ ജോലി ലഭിക്കാന്‍ സാധ്യത. ഉന്നതതല പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ഉയര്‍ന്ന സ്ഥാനത്തേയ്ക്ക് പ്രൊമോഷന് ലഭിക്കും. ജീവിതനിലവാരം ഉയര്‍ത്താന്‍ സാധിക്കും. മക്കളെ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേയ്ക്ക് അയക്കാന്‍ സാധിക്കുന്നതാണ്. ജോലിയില്‍ കഴിവ് തെളിയിക്കാന്‍ സാധിക്കും. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികച്ച് നില്ക്കാന് സാധിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് വിദ്യയില്‍ മാത്രമല്ല, ജോലിയിലും ശോഭിക്കാന്‍ സാധിക്കും. പ്രത്യേകിച്ച്, ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും. ബാങ്കിലെ ലോണ്‍ അടയ്ക്കാന്‍ സാധിക്കും. ബിസിനസ്സില്‍ ഈ രാശിക്കാര്‍ക്ക് തിളങ്ങാന്‍ സാധിക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് വരും വര്‍ഷത്തില്‍ നല്ല കച്ചവടം ലഭിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പുതിയ വ്യക്തികളുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. ഇത് വളരാന്‍ സഹായിക്കും. സമൂഹത്തില്‍ നല്ല കാര്യങ്ങള്‍ പലതും ചെയ്യും. ഇത് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കും. പുതിയ വരുമാന മാര്‍ഗ്ഗം കണ്ടെത്താന്‍ സാധിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കും. വിദേശത്ത് ജോലി ലഭിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും. വില കൂടിയ വാഹനം, വസ്ത്രം എന്നിവ ഉപയോഗിക്കാന്‍ യോഗം. സാമ്പത്തിക ചുറ്റുപാടുകളില്‍ മാറ്റം വരുന്നതായിരിക്കും. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ യോഗം ഉണ്ടായിരിക്കും. നിങ്ങളുടെ സ്ഥാപനത്തിന്റെ പേര് ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നതാണ്. ബിസിനസ്സിലൂടെ സ്വയം വളരാന്‍ സാധിക്കും. പേരും പ്രശസ്തിയും നേടിയെടുക്കാന്‍ സാധിക്കും. ജനങ്ങള്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി കാതോര്‍ക്കും. ഈ രാശിക്കാരുടെ വാക്കിന് വില ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കും. കുടുംബ ബന്ധം നിലനിര്‍ത്താന്‍ സാധിക്കും. ശത്രുക്കള്‍ മിത്രങ്ങളാകും. ബന്ധുക്കളെ സാമ്പത്തികപരമായി സഹായിക്കാന്‍ സാധിക്കും. വിലകൂടിയ ആഭരണങ്ങള്‍ വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വീടിനോട് ചേര്‍ന്ന് പുതിയ സ്ഥലം വാങ്ങാന്‍ യോഗം. പൂര്‍വ്വിക സ്വത്ത് സ്വന്തം പേരില്‍ വരുത്താന്‍ യോഗം. സ്ഥല കച്ചവടത്തില്‍ നിന്നും സാമ്പത്തിക ലാഭം ഉണ്ടായിരിക്കുന്നതാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
