Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വ്യാഴം മിഥുനം രാശിയില്‍ വക്രഗതിയില്‍; ഇതിന്റെ ഫലം തേടിയെത്തുന്നത് ഈ രാശിക്കാരെ
വേദ ജ്യോതിഷപ്രകാരം, വ്യാഴം മിഥുനം രാശിയില്‍ വക്രഗതിയില്‍ ചലിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. അതിനാല്‍ ചില രാശിക്കാരെ ഇത് ദോഷകരമായി ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഈ മാറ്റം വളരെ ഗുണകരമാണ്.

സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും, ദുരിതങ്ങള്‍ അകറ്റാനും, ബിസിനസ്സില്‍ ലാഭം ഉണ്ടാക്കിയെടുക്കാനും ജോലിയില്‍ ഉയര്‍ച്ച ഉണ്ടാകാനും യോഗം നേടുന്നവത് ഏതെല്ലാം രാശിക്കാരാണെന്നും, വ്യാഴത്തിന്റെ ഗതിമാറ്റം 12 രാശികളെയും എങ്ങനെയാണ് ബാധിക്കുന്നത് എന്നും നോക്കാം.
മേടം
വ്യാഴത്തിന്റെ വക്രഗതിയിലുള്ള ചലനം മേടം രാശിക്കാര്‍ക്ക് വളരെ ഗുണകരമായാണ് ഭവിക്കുക. പ്രത്യേകിച്ച്, ഈ രാശിയിലുള്ളവര്‍ക്ക് ആത്മധൈര്യം വര്‍ദ്ധിക്കും. ഏതൊരു പ്രതിസന്ധികളെയും ധൈര്യപൂര്‍വ്വം നേരിടാന്‍ സാധിക്കും. ജോലി സ്ഥലത്ത് പല മാറ്റങ്ങളും ഇവര്‍ക്ക് അനുഭവിക്കാന്‍ സാധിക്കും. കൂടാതെ, സാമ്പത്തികപരമായ കാര്യത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
ഇടവം
വ്യാഴത്തിന്റെ ഗതിമാറ്റം ഇടവം രാശിക്കാര്‍ക്ക് അത്ര ശുഭകരമല്ല. പ്രത്യേകിച്ച്, ഇവരുടെ ചെലവുകള്‍ വളരെയധികം വര്‍ദ്ധിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. പണം കയ്യില്‍ നിന്നും വളരെയധികം ചിലവാകും. സാമ്പത്തിക ഭദ്രത കുറയാന്‍ സാധ്യത. ബിസിനസ്സിലും അതുപോലെ ജോലിസ്ഥലത്തും സമ്മിശ്ര അനുഭവമായിരിക്കും ഇവര്‍ക്ക് ഉണ്ടായിരിക്കുക.
മിഥുനം
വ്യാഴത്തിന്റെ വക്രഗതിയിലുള്ള ചലനം മിഥുനം രാശിക്കാര്‍ക്ക് വളരെയധികം ഗുണകരമാണ്. സ്വയം ആത്മവിശ്വാസം വര്‍ദ്ധിക്കാന്‍ ഇത് സഹായിക്കും. അതിനാല്‍ തന്നെ പല കാര്യങ്ങളും സ്വയം ഏറ്റെടുത്ത് നല്ലരീതിയില്‍ നടപ്പിലാക്കാനും സാധിക്കും. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും കൃത്യമായ ശ്രദ്ധ നല്കാന് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും നല്ല വരുമാനം ലഭിക്കും. നിങ്ങള്‍ കാണിക്കുന്ന ആത്മാര്ത്ഥതയ്ക്കനുസരിച്ച് നല്ല ലാഭവും പണവും കയ്യില്‍ വന്നു ചേരുന്നതാണ്.
കര്‍ക്കിടകം
വ്യാഴത്തിന്റെ ഗതിമാറ്റം മൂലം കര്‍ക്കിടകം രാശിക്കാര്‍ക്ക് സമ്മിശ്ര അനുഭവമാണ് ഉണ്ടായിരിക്കുക. ബിസിനസ്സില്‍ ലാഭവും നഷ്ടവും ഉണ്ടാകാന്‍ സാധ്യത. തൊഴിലിടങ്ങളില്‍ മോശവും എന്നാല്‍ നല്ലതുമായ കാര്യങ്ങള്‍ നടക്കാം. സാമ്പത്തികപരമായി പല കാര്യങ്ങളും ബാലന്‍സ് ചെയ്യാന്‍ സാധിച്ചേക്കാം. അനാവശ്യ ചിലവുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഗതിമാറ്റം മൂലം ഗുണകരമായ ദിനങ്ങളാണ് വരുന്നത്. സാമ്പത്തികപരമായ കാര്യത്തില്‍ നല്ല പുരോഗതി ഉണ്ടാകും. പുതിയ ജോലി അവസരങ്ങള്‍ ലഭിക്കും. നല്ല ശമ്പളവും ഉണ്ടായിരിക്കും. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പല അവസരങ്ങളും നിങ്ങള്‍ക്ക് വന്നു ചേരുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് അത്ര ശുഭകരമായ ദിനങ്ങളല്ല വരുന്നത്. ഓരോ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ പലവിധത്തിലുള്ള തടസ്സങ്ങള്‍ നിങ്ങള്‍ നേരിട്ടേക്കാം. പ്രത്യേകിച്ച്, ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്ന കാലമാണ് വരുന്നത്.
തുലാം
തുലാം രാശിക്കാര്‍ക്ക് പൊതുവില്‍ നല്ല ദിനങ്ങളാണ് വരുന്നത്. ഇവര്‍ക്ക് പ്രതീക്ഷിക്കാത്ത പല ഭാഗ്യാവസരങ്ങളും വന്നു ചേരും. അതുപോലെ, ബിസിനസ്സില്‍ നിന്നും നല്ലരീതിയില്‍ ലാഭം ഉണ്ടാക്കി എടുക്കാന്‍ സാധിക്കുന്നതാണ്. ജോലി സ്ഥലത്ത് നല്ല അന്തരീക്ഷം രൂപപ്പെടും.
വൃശ്ചികം
വിശ്ചികം രാശിക്കാര്‍ക്ക് പലവിധത്തിലുള്ള തടസ്സങ്ങള്‍ നേരിടാന്‍ സാധ്യത കൂടുതലാണ്. ബിസിനസ്സിലും ജോലി കാര്യത്തിലും തടസ്സങ്ങള്‍ നേരിടും. പലതരം നഷ്ടങ്ങളും ഉണ്ടാകാന്‍ സാധ്യത. പണം, കൃത്യമായ രീതിയില്‍ വിനിയോഗിക്കാന്‍ ശ്രദ്ധിക്കുക.
ധനു
ജീവിത നിലവാരം മെച്ചപ്പെടും. രക്ഷപ്പെടാനുള്ള നിരവധി മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയും. പണം സമ്പാദിക്കാന്‍ സാധിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ലകാലമാണ്. വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ല കാലമാണ് വരാന്‍ പോകുന്നത്.
മകരം
ബിസിനസ്സില്‍ നിന്നും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ലാഭം നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ശമ്പളത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. ജീവിത നിലവാരം മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കാലമാണ് വരാനിരിക്കുന്നത്.
കുഭം
തൊഴിലിടത്തില്‍ ചില പ്രശ്നങ്ങള്‍ നേരിട്ടേക്കാം. അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. ബിസിനസ്സില്‍ ലാഭവും നഷ്ടവും ഒരുപോലെ നേരിടും.
മീനം
ജീവിതത്തില്‍ നല്ല സന്തോഷം വന്നു ചേരും. ഓരോ കാര്യങ്ങളും വളരെ ശുഭകരമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. ജോലി സ്ഥലത്ത് നിലവില്‍ ഉണ്ടായിരുന്ന പല പ്രശ്നങ്ങളും അകലുന്നതാണ്. സമ്പാദ്യം വര്‍ദ്ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
