Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
12 വര്‍ഷങ്ങള്‍ക്കു ശേഷം വ്യാഴം മിഥുനം രാശിയിലേയ്ക്ക്; 2025-ല്‍ തലവരമാറാന്‍ പോകുന്ന രാശിക്കാര്‍ ഇവര്‍
നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം വ്യാഴം ഇടവത്തില്‍ നിന്നും മിഥുനം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്. വ്യാഴത്തിന്റെ ഈ മാറ്റത്തോടെ 2025-ല്‍ തലവരമാറാന്‍ പോകുന്ന ചില രാശിക്കാറുണ്ട്.

വിദ്യാഭ്യാസ കാര്യത്തിലും ജോലിയിലും പുരോഗതി നേടും. വീട്ടില്‍ സന്തോഷം നിറയും. പ്രതീക്ഷിച്ച പോലെ പണം സമ്പാദിക്കാന്‍ സാധിക്കും. ഈ ഭാഗ്യങ്ങളെല്ലാം തേടിയെത്തുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
മിഥുനം
വ്യാഴത്തിന്റെ മാറ്റം ഏറ്റവുമധികം ഗുണം ചെയ്യുന്നത് മിഥുനം രാശിക്കാര്‍ക്കാണ്. ചെയ്തുതീര്ക്കാന് സാധിക്കാതെ മാറ്റി വെച്ചിരുന്ന പല കാര്യങ്ങളും വളരെ വേഗത്തില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ മുന്നോട്ട് വരും. ഏറ്റെടുത്ത കാര്യങ്ങള്‍ വളരെ മനോഹരമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ഇതില്‍ നിന്നും നല്ല ലാഭം കമ്പനിയ്ക്ക് നേടി കൊടുക്കാന്‍ സാധിക്കും. ഇത് മേലാധികാരികളുടെ പ്രശംസ നേടുന്നതിന് സഹായിക്കും. സ്ഥാനക്കയറ്റം ലഭിക്കും. പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കും. ജോലിയില്‍ നിന്നും സന്തോഷം കണ്ടെത്താന്‍ സാധിക്കും. ജീവിതം വളരെ സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. വിവാഹം നടക്കും.
ചിങ്ങം
ചിങ്ങം രാശിയിലുള്ളവര്‍ക്ക് ധനലാഭം ഉണ്ടായിരിക്കും. പല മേഖലയില്‍ നിന്നും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പണം നിങ്ങളുടെ കൈവശം വന്നു ചേരും. ബിസിനസ്സില്‍ നിന്നും ലാഭം ഉണ്ടായിരിക്കും. പുതിയ ബിസിനസ്സ് ആരംഭിക്കുന്നത് നല്ലതാണ്. പണം സമ്പാദിക്കാനുള്ള പല വഴികള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെടും. ഇവ കൃത്യമായി വിനിയോഗിക്കപ്പെടുന്നത് സമ്പത്ത് വര്‍ദ്ധിപ്പിക്കും.
വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും അടുത്ത വര്‍ഷം ധനലാഭം ഉണ്ടാക്കും. ലഭിക്കുന്ന പണം സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നത് പണം ഇരട്ടിയാക്കാന്‍ സഹായിക്കും. ലോട്ടറി അടിക്കാന്‍ പോലും സാധ്യത കൂടുതലാണ്.
തുലാം
ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് നിങ്ങളെങ്കില്‍ നല്ല ലാഭം ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. പ്രണയ സാഫല്യം ഉണ്ടാകും. പഠിച്ച മേഖലയില്‍ തന്നെ ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. നല്ല ഉയര്‍ന്ന സാലറിയില്‍ നിരവധി അവസരങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും.
വിദേശത്ത് പോകാന്‍ യോഗം. വിദേശത്ത് നല്ല കമ്പനിയില്‍ ജോലി ലഭിക്കാന്‍ സാധ്യത. മക്കളില്‍ നിന്നും ശുഭകരമായ വാര്‍ത്ത കേള്‍ക്കാന്‍ സാധിക്കും. സാമ്പത്തികപരമായി പുരോഗതി ഉണ്ടാകും.
ധനു
വിദ്യാഭ്യാസ മേഖലയില്‍ നല്ലരീതിയില്‍ തിളങ്ങാന്‍ സാധിക്കും. സ്കോളര്‍ഷിപ്പുകള്‍ ലഭിക്കും. പുതിയ സംരഭങ്ങള്‍ ആരംഭിക്കും. ഇതില്‍ നിന്നും പ്രതീക്ഷിച്ചതിലും കൂടുതല്‍ നേട്ടം ലഭിക്കും. പണം കൃത്യമായ രീതിയില്‍ എങ്ങനെ വിനിയോഗിക്കണം എന്ന ധാരണ ഉണ്ടായിരിക്കും. ജോലിയില്‍ മികച്ച് നില്ക്കാന് സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
