Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
12 വര്‍ഷത്തിന് ശേഷം നേര്‍ഗതിയിലേക്ക് വ്യാഴം, 2025ല്‍ ആഗ്രഹങ്ങളെല്ലാം സ്വന്തമാക്കുന്ന രാശികള്‍
പുതുവര്‍ഷത്തില്‍ സംഭവിക്കാനിരിക്കുന്ന ഗ്രഹമാറ്റങ്ങള്‍ ജീവിതത്തിലുണ്ടാക്കുന്ന ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ഓരോരുത്തരും. ഇപ്പോള്‍ ഇടവം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്ന ദേവഗുരുവായ വ്യാഴം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നേര്‍ഗതിയിലേക്ക് എത്തുകയാണ്. വ്യാഴത്തിന്റെ സഞ്ചാരത്തിലുള്ള ഈ മാറ്റം രാശികളില് കാര്യമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് വേദ ജ്യോതിഷം പറയുന്നത്. ഈ ഗ്രഹമാറ്റത്തിലൂടെ ചില രാശികള്‍ക്ക് ജീവിതത്തില്‍ നല്ലകാലം ആരംഭിക്കും. ആഗ്രഹങ്ങളെല്ലാം സഫലീകരിക്കാനുള്ള യോഗം അവര്‍ക്ക് വന്നുചേരും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് വ്യാഴം വക്രഗതിയിലേക്ക് കടക്കുന്നത് വളരെ ഗുണകരമാണ്. കാരണം വ്യാഴം ഈ രാശിയുടെ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തില്‍ വെച്ചാണ് നേര്‍ഗതിയിലേക്ക് മാറുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ അപ്രതീക്ഷിതമായി പണം കയ്യില്‍ വന്നുചേരും. എഴുത്ത്, മാധ്യമപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സമയം വളരെ ഗുണകരമായിരിക്കും. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് പുതിയ ജോലി ലഭിക്കും.ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും ശമ്പളവര്‍ധനയും ഉണ്ടാകും. തടഞ്ഞുവെക്കപ്പെട്ട പണം തിരികെ ലഭിക്കും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. നിക്ഷേപം നടത്താനും ഈ കാലയളവ് വളരെ അനുയോജ്യമാണ്. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും അനുഭവപ്പെടും.
ഇടവം
വ്യാഴത്തിന്റെ നേര്‍ഗതി ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഗുണകരമാകും. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് വ്യാഴം നേര്‍ഗതിയിലേക്ക് എത്തുന്നത്. അതുകൊണ്ട് ഇവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. പല മേഖലകളിലും വിജയവും തങ്ങളുടേതായ വ്യക്തിപ്രഭാവവും ഉണ്ടാക്കാന്‍ ഇവര്‍ക്ക് സാധിക്കും. പുതിയ ആളുകളെ പരിചയപ്പെടാനും ഉന്നതരുമായി ബന്ധം സ്ഥാപിക്കാനുമുള്ള അവസരം ലഭിക്കും. സമൂഹത്തില്‍ ഇവരുടെ പേരും പ്രശസ്തിയും വര്‍ധിക്കും. വിവാഹിതരായിട്ടുള്ളവര്ക്ക് മനസമാധാനവും സന്തോഷവും ലഭിക്കും. ദാമ്പത്യത്തില്‍ ജീവിതപങ്കാളിയുടെ പൂര്‍ണ്ണസഹകരണം ലഭ്യമാകും. കുടുംബത്തില്‍ സുഖവും ശാന്തിയും വര്‍ധിക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വ്യാഴം നേര്‍ഗതിയിലേക്ക് എത്തുന്നത് സാമ്പത്തികമായി വളരെ ഗുണകരമാണ്. ഇവരുടെ ജാതകത്തില്‍ ലാഭവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് വ്യാഴം നേര്‍ഗതിയിലേക്ക് എത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ വരുമാനം വര്‍ധിക്കും. പുതിയ വഴികളിലൂടെ സമ്പാദ്യം തേടിയെത്തും. ജോലിയില്‍ താല്‍പ്പര്യം കാര്യക്ഷമതയും വര്‍ദ്ധിക്കും. മേലുദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും. നിക്ഷേപങ്ങള്‍ നടത്താനും സ്വത്തുവകകള്‍ വാങ്ങാനും ഈ സമയം വളരെ അനുകൂലാണ്. ഓഹരി വിപണിയില്‍ നിന്നോ ലോട്ടറിയിലൂടെയോ ഒറ്റയടിക്ക് ധാരാളം പണം കൈയില്‍ വന്നുചേരും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications