Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
രോഹിണി നക്ഷത്രത്തിലെ വ്യാഴം അനുഗ്രഹം ചൊരിയും; ഈ രാശികള്‍ക്ക് പണവും പ്രതാപവും സന്തോഷവും
ഓരോ ഗ്രഹങ്ങളും സമയാസമയം രാശിയും നക്ഷത്രവും മാറി സഞ്ചരിക്കുന്നു. ജ്യോതിഷപ്രകാരം ഇത് പന്ത്രണ്ട് രാശികളിലും ഏതെങ്കിലും രീതിയിലുള്ള അലയൊലികള്‍ സൃഷ്ടിക്കുന്നു. വ്യാഴം ഇപ്പോള്‍ രോഹിണി നക്ഷത്രത്തിലാണ് ഉള്ളത്. ശുക്രന് അധിപനായ നക്ഷത്രമാണ് രോഹിണി. രോഹിണി നക്ഷത്രത്തില്‍ വ്യാഴം 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടവം രാശിയിലേക്ക് കടന്നിരിക്കുകയാണ്. ഇടവം രാശിയുടെ അധിപനും ശുക്രനാണ്. ശുക്രന്റെ രാശിയിലും നക്ഷത്രത്തിലും സ്ഥിതി ചെയ്യുന്ന വ്യാഴം ശുഭഫലങ്ങള്‍ നല്‍കുമെന്നാണ് ജ്യോതിഷലോകം പ്രതീക്ഷിക്കുന്നത്.

മൂന്ന് രാശികള്‍ക്കാണ് ഇതിന്റെ നേട്ടങ്ങള്‍ ഏറ്റവുമധികം ലഭിക്കുക. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് അനുകൂലമായ നക്ഷത്രമാറ്റമാണിത്. കാരണം വ്യാഴം ഈ രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ കാലയളവില്‍ ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് കൂടുതല്‍ വരുമാനം നേടാന്‍ സാധിക്കും. ഉദ്യോഗമണ്ഡലത്തില്‍ കൂടുതല്‍ ഉണര്‍വ്വോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. പ്രോപ്പര്‍ട്ടിയിലോ ഓഹരിവിപണിയിലോ നിക്ഷേപം നടത്താന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ അതിന് അനുകൂലമായ സമയമാണ്. സമൂഹത്തില്‍ ഈ രാശിയില്‍ ജനിച്ചവര്‍ക്ക് സ്വീകാര്യതയേറും. അവിവാഹിതര്‍ക്ക് വിവാഹം കഴിക്കാന്‍ അനുകൂലമായ സമയമാണ്. ഈ കാലയളവില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്കും രോഹിണി നക്ഷത്രത്തിലെ വ്യാഴത്തിന്റെ അനുഗ്രഹം ഉണ്ടാകും. ഇവരുടെ കര്‍മ്മ ഭാവത്തിലാണ് വ്യാഴം ഉള്ളത്. ഈ കാലയളവില്‍ ജോലിയിലും ബിസിനസിലും തിളങ്ങാനുള്ള അവസരങ്ങള്‍ കൈവരും. ജോലിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ജോലിയില്‍ ഉദ്യോഗക്കയറ്റത്തിന് സാധ്യതയുണ്ട്. പല വഴികളിലൂടെ ധനമുണ്ടാക്കാന്‍ സാധിക്കും. തൊഴില്‍രഹിതരായവര്‍ക്ക് നല്ല തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് ഈ സമയത്ത് മികച്ച ധനലാഭം കൈവരും. പുതിയ ബിസിനസോ മറ്റ് കാര്യങ്ങളോ ആരംഭിക്കാനുള്ള മികച്ച സമയമാണ് ഇത്.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്കും രോഹിണി നക്ഷത്രത്തിലേക്കുള്ള വ്യാഴത്തിന്റെ മാറ്റം അനുകൂലമായിത്തീരും. ഇവരുടെ ആറാം ഭാവത്തിലാണ് വ്യാഴത്തിന്റെ സംക്രമണം നടക്കുന്നത്. ധനു രാശിയുടെ അധിപനാണ് വ്യാഴം. അതിനാല്‍ ഈ കാലയളവില്‍ നീതിന്യായ, കോടതി വ്യവഹാരങ്ങളില്‍ നിന്ന് അനുകൂലമായ വിധിയുണ്ടാകും. ഓഹരിവിപണിയിലോ പ്രോപ്പര്‍ട്ടിയിലോ നിക്ഷേപം നടത്താന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ അതിന് അനുകൂലമായ സമയമാണിത്. ഈ കാലയളവില്‍ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തിയാക്കും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന് ലഭിക്കാന്‍ സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
