Latest Updates
-
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും!
ഭാഗ്യ ഗ്രഹം ഇനി നേര്‍ഗതിയില്‍; വ്യാഴമാറ്റം നല്‍കും നേട്ടങ്ങളും കോട്ടങ്ങളും, 27 നാളുകള്‍ക്കും ഇങ്ങനെ
Jupiter Direct in Gemini: ഫെബ്രുവരി 5-ന് ഉച്ചയ്ക്ക് 1:46 ന് വ്യാഴം മിഥുനം രാശിയില്‍ നേര്‍ഗതിയില്‍ സഞ്ചാരം ആരംഭിച്ചു. ഈ മാറ്റം ചില രാശികള്‍ക്ക്, പ്രത്യേകിച്ച് മിഥുനം, തുലാം രാശികള്‍ക്ക് ശ്രദ്ധേയമായ നേട്ടങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ രാശികളിലുള്ള വ്യക്തികള്‍ക്ക് കരിയറില്‍ വലിയ പുരോഗതി ഉണ്ടാകും. 2025 ഓടെ ഇവരുടെ സാമ്പത്തിക സ്ഥിതി ഗണ്യമായി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. വ്യാഴത്തിന്റെ നേര്‍ഗതിയില്‍ നിന്ന് പ്രയോജനം ലഭിക്കാന്‍ സാധ്യതയുള്ള രാശികളെക്കുറിച്ചും അവരുടെ ജാതകഫലത്തെ കുറിച്ചും വിശദമായി അറിയാം.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിക്കാര്‍ക്ക് വരുമാനവും ചെലവുകളും ഒത്തുകൊണ്ടുപോകാന്‍ സാധിക്കുന്ന അവസ്ഥയുണ്ടാകും., എങ്കിലും ചിലപ്പോള്‍ ചിലവ് വരുമാനത്തെക്കാള്‍ കൂടുതലാകാന്‍ സാധ്യതയുണ്ട്. വരുമാനത്തിലും ബിസിനസ് സാധ്യതകളിലും കാര്യമായ പുരോഗതി ഉണ്ടാകില്ലെങ്കിലും ബുദ്ധിമുട്ടുന്ന സാഹചര്യം വരില്ല. പ്രണയബന്ധങ്ങളില്‍ പുരോഗതി പ്രതീക്ഷിക്കാം, എന്നാല്‍ പദ്ധതിയിട്ട ദീര്‍ഘയാത്ര റദ്ദാക്കേണ്ടി വരാം. വിദ്യാര്‍ത്ഥികള്‍ക്ക് സഹപാഠികള്‍ നല്കുന്ന സഹായം പഠനത്തില്‍ ഗുണകരമാകും. പുതിയ വീട് അല്ലെങ്കില്‍ സ്വത്ത് വാങ്ങാനുള്ള പദ്ധതികള്‍ നീട്ടിവെക്കുന്നതാണ് ഉചിതം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിക്കാര്‍ക്ക് വ്യാഴത്തിലെ മാറ്റം മൂലം അവരുടെ ആശങ്കകള്‍ കുറയാന്‍ സാധ്യതയുണ്ട്, ജോലിസ്ഥലത്ത് അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ആശങ്കകള്‍ കുറയും, അച്ഛന്റെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകും. സ്വാധീനമുള്ള ആളുകളുടെ പിന്തുണ പ്രൊഫഷണല്‍ ജീവിതത്തില്‍ മുന്നോട്ടുപോകാന്‍ സഹായിക്കും. എന്നാല്‍ അമ്മയുടെ ആരോഗ്യത്തിന് ശ്രദ്ധ നല്‍കണം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ട്. കരിയര്‍ പുരോഗതിക്ക് അവസരങ്ങള്‍ ഉണ്ടാകും. പുതിയതും മെച്ചപ്പെട്ടതുമായ പദവികള്‍ ലഭ്യമാകാനുള്ള സാധ്യതകളുണ്ട്.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ മാറ്റം കൊണ്ട് സാമ്പത്തിക വളര്‍ച്ച അനുഭവപ്പെടാന്‍ സാധ്യതയുണ്ട്, പ്രതീക്ഷകളെ മറികടന്ന് വരുമാനം ലഭിക്കും. ഭാഗ്യം നിങ്ങളെ അനുകൂലിക്കുന്ന സമയമാണ്; എങ്കിലും വിവാഹബന്ധത്തില്‍ ഉണ്ടാകാവുന്ന സമ്മര്‍ദ്ദങ്ങള്‍ ശദ്ധിക്കേണ്ടതുണ്ട്. ദാമ്പത്യം കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് എത്തിയേക്കാം. മക്കളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. അവര്‍ക്ക് പുരസ്കാരമോ അല്ലെങ്കില്‍ സാമൂഹത്തില്‍ അംഗീകാരമോ ലഭിച്ചേക്കാം. നിങ്ങളുടെ ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കുമെങ്കിലും, മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ഈ കാലഘട്ടം ധനലാഭത്തിനും വ്യക്തിഗത പുരോഗതിക്കുമുള്ള നിരവധി അവസരങ്ങള്‍ നല്‍കും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിയില്‍ ജനിച്ച വ്യക്തികള്‍ ഈ കാലയളവില്‍ ജീവിത പങ്കാളിയുമായി സമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കണം, കാരണം ബന്ധത്തില്‍ ചില അനാവശ്യമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാം. അര്‍ത്ഥശൂന്യമായ വാദങ്ങള്‍ ഒഴിവാക്കണം. വാഹനമോടിക്കുമ്പോഴും, റോഡില്‍ നടക്കുമ്പോഴും, ജോലി ചെയ്യുമ്പോഴും ജാഗ്രത പാലിക്കണം. ഈ കാലഘട്ടം നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമല്ല. കൂടാതെ, ചില വാര്‍ത്തകള്‍ നിരാശയിലേക്ക് നയിക്കാം. പ്രണയബന്ധങ്ങള്‍ സ്ഥിരതയോടെ തുടരാനാണ് സാധ്യത. ബുദ്ധിപരമായി നീക്കങ്ങള്‍ ബന്ധത്തില്‍ എല്ലാം സാധാരണ നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് കൂടുതലായി പിന്തുണ ലഭിക്കും. ജീവിത പങ്കാളിയുമായി കൂടുതല്‍ അടുക്കാനും അവരുടെ പിന്തുണ തേടാനും മികച്ച സമയമാണിത്. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കും ഈ കാലഘട്ടം അനുകൂലമാണ്. ബിസിനസുകാര്‍ക്ക് പുതിയ പങ്കാളിത്തങ്ങളിലൂടെ ജീവിത പുരോഗതി കാണാന്‍ കഴിയും. സമ്പാദിച്ച മൂലധനം സുരക്ഷിതമാക്കാന്‍ ഇത് ഒരു നല്ല അവസരമാണ്. എന്നാല്‍ ഊഹക്കച്ചവടത്തില്‍ നിക്ഷേപം നടത്തുന്നത് ഗുണകരമാകില്ല. ആരോഗ്യ നില സ്ഥിരതയുള്ളതായിരിക്കും. വിശദമായ ആലോചന കൂടാതെ കാര്യങ്ങള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കണം.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിക്കാര്‍ ഇനിയങ്ങോട്ട് അവരുടെ ജോലികള്‍ ആത്മവിശ്വാസത്തോടെ സമീപിക്കും. വിദ്യാഭ്യാസ രംഗത്ത് വിജയമുണ്ടാക്കാന്‍ ഈ കാലഘട്ടം അനുയോജ്യമാണ്. ഉദ്യോഗസ്ഥര്‍ ആത്മവിശ്വാസത്തോടെ അവരുടെ ചുമതലകള്‍ നിര്‍വഹിക്കും. ആരോഗ്യ നില തൃപ്തമായിരിക്കും, കുടുംബത്തിലെയോ സമൂഹത്തിലെയോ ആഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ ഉണ്ടായിരിക്കും. വ്യാപാരികള്‍ അവരുടെ ബിസിനസ് താല്പര്യങ്ങള് മുന്നോട്ടു കൊണ്ടുപോകാന്‍ ദീര്ഘയാത്രകള് ചെയ്യാന്‍ സാധ്യതയുണ്ട്. ജീവിതത്തില്‍ പുരോഗതി ഉണ്ടാകുന്നതിന്റെ സൂചനകള്‍ വ്യക്തമാകും. കുടുംബാംഗങ്ങളുടെ ശക്തമായ പിന്തുണ പ്രതീക്ഷിക്കാം.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് വ്യാഴമാറ്റത്താല്‍ ജീവിതത്തില്‍ സന്തോഷം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അക്കാദമിക് ശ്രമങ്ങളില്‍ മികവ് പുലര്‍ത്താനുള്ള മികച്ച അവസരം ലഭിക്കും. ജോലി ചെയ്യുന്നവര്‍ അവരുടെ ജോലികളെ ആത്മവിശ്വാസത്തോടെ സമീപിക്കും. ആരോഗ്യനില മികച്ചതായിരിക്കും. കായികതാരങ്ങള്‍ക്ക് കായികരംഗത്ത് മികച്ച പ്രകടനത്തിന് അംഗീകാരം അല്ലെങ്കില്‍ മെഡലുകള്‍ നേടാന്‍ കഴിയും. സമൂഹത്തില്‍ നിങ്ങളോടുള്ള ബഹുമാനം വര്‍ദ്ധിക്കും. കരിയറില്‍ മികച്ച ഒരു അവസരം നിങ്ങളുടെ മുമ്പിലേക്ക് വരാന്‍ സാധ്യതയുണ്ട്.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ മാറ്റം ഗുണകരമാണ്. ജീവിതത്തില്‍ സമ്മര്‍ദ്ദവും പ്രശ്നങ്ങളും കുറയുകയും കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സന്തോഷം അനുഭവപ്പെടുകയും ചെയ്യും. സാമൂഹിക പരിപാടികളില്‍ അല്ലെങ്കില്‍ കുടുംബ സംഗമങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. പുതിയ വാഹനമെടുക്കാന്‍ അവസരം ലഭിക്കും. മാതാപിതാക്കളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായുള്ള ബന്ധം ദൃഢമാകും, സാമ്പത്തിക നേട്ടങ്ങള്‍ നേടാനും സാധ്യതയുണ്ട്.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ ക്ഷീണം, മടുപ്പ് എന്നിവ അനുഭവപ്പെടാം. ജീവിതത്തിലെ നിര്‍ണായക തീരുമാനം എടുക്കല്‍ കഠിനമായി തോന്നും. സാമ്പത്തിക നേട്ടങ്ങള്‍ കഠിനാധ്വാനം മുഖേന മാത്രമേ നേടാനാകൂ. നിങ്ങളുടെ ജീവിതപങ്കാളിയുമായുള്ള ബന്ധം സമാധാനപരമായിരിക്കും, കൂടാതെ നിങ്ങളുടെ കുട്ടികളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. ഈ കാലയളവില്‍, ചില കാരണങ്ങളാല്‍ ക്ഷീണവും മടുപ്പും ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബാംഗങ്ങളെ സംബന്ധിച്ച തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുന്നത് ഉചിതമായിരിക്കും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിക്കാര്‍ക്ക് ഈ സമയം അവരുടെ ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം നിങ്ങള്‍ അസാധാരണമായ ഒരു ജോലി ഉത്സാഹത്തോടും ധൈര്യത്തോടും ഏറ്റെടുക്കാം. ചെറിയ യാത്രകള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിരത തുടരുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍, ജീവിതപങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസം ബന്ധത്തില്‍ ഉത്ക്കണ്ഠയ്ക്ക് കാരണമാകാം. ആരോഗ്യകാര്യത്തില്‍ മതിയായ ശ്രദ്ധ പുലര്‍ത്തുക.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
ഈ കാലഘട്ടം കുംഭംരാശിയില്‍ ജനിച്ചവര്‍ക്ക് വളരെ അനുകൂലമായിരിക്കും. വ്യക്തികള്‍ സമൂഹത്തില്‍ ബഹുമാനം നേടാന്‍ സാധ്യതയുണ്ട്. വ്യാപാരികള്‍ക്ക് പല തരത്തിലുള്ള നേട്ടങ്ങള്‍ അനുഭവപ്പെടാം. കൂടാതെ നവീന സംരംഭങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് പ്രതീക്ഷാജനകമായ സമയമാണ്. സ്വയം കാര്യങ്ങള്‍ ചെയ്യുന്നതും സ്വന്തം കാലില്‍ നില്ക്കുന്നതും ഈ സമയത്ത് പ്രധാന ഗുണമായി മാറും. നിങ്ങളുടെ ജീവിത പങ്കാളിയോട് കൂടുതല്‍ അടുപ്പത്തോടെ പെരുമാറുക. അവരുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക, അതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നത് പ്രധാനമാണ്. ഇത് വ്യക്തിപരമായ പുരോഗതിക്ക് അവസരം നല്‍കും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിക്കാര്‍ ഈ സമയം അവരുടെ ചെലവുകളില്‍ ജാഗ്രത പാലിക്കണം. ചിലവുകള്‍ വരുമാനത്തെ മറികടക്കാന്‍ സാധ്യതയുള്ളതിനാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാകാം. ഭാവിയില്‍ ധനക്ലേശം ഒഴിവാക്കാന്‍ ആഡംബരം ഒഴിവാക്കുന്നത് പ്രധാനമാണ്. കൂടാതെ, ജീവിത പങ്കാളികളുമായുള്ള ബന്ധങ്ങളില്‍ സംഘര്‍ഷം ഉണ്ടാകാം, ഈ കാലഘട്ടം ആരോഗ്യത്തിനും നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അനുയോജ്യമല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications