Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഭാഗ്യ ഭാവത്തിലേക്ക് വ്യാഴമെത്തുന്നു, ഇടവത്തില്‍ നേര്‍ഗതി തുടങ്ങിയാല്‍ ഈ നാളുകാര്‍ക്ക് ഭാഗ്യകാലം
ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം , അറിവ്, വിദ്യാഭ്യാസം, കുട്ടികള്‍, വിവാഹം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹമാണ്. വ്യാഴത്തിന്റെ അനുഗ്രഹമുള്ള ആളുകള്‍ക്ക് അവരുടെ തൊഴില്‍ ജീവിതത്തിലും കുടുംബ ജീവിതത്തിലും സന്തോഷവും സദാ ഭാഗ്യത്തിന്റെ അനുഗ്രഹവും ഉണ്ടായിരിക്കും. ഫെബ്രുവരി 2-ാം തീയതി വസന്ത പഞ്ചമി കഴിഞ്ഞ്, ഫെബ്രുവരി 4-ാം തീയതി, ചൊവ്വാഴ്ച വ്യാഴം ഇടവത്തില്‍ നേര്‍ഗതിയില്‍ സഞ്ചാരം ആരംഭിക്കുകയാണ്. സരസ്വതി ദേവിയെ പൂജിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ദിവസമാണ് വസന്ത പഞ്ചമി. ഈ ആഘോഷത്തിന് രണ്ട് ദിവസം കഴിഞ്ഞ് സംഭവിക്കുന്ന വ്യാഴത്തിന്റെ നേര്‍ഗതി മേടം ഉള്‍പ്പെടെ അഞ്ച് രാശികള്‍ക്ക് ഗുണം നല്‍കും. ഫെബ്രുവരി 4-ാം തീയതി ഉച്ചയ്ക്ക് 1:46 ന് ആണ് വ്യാഴം ഇടവത്തില്‍ നേര്ഗതിയിലെത്തുന്നത്. വസന്ത പഞ്ചമിക്ക് ശേഷം ഭാഗ്യം മെച്ചപ്പെടുന്ന അഞ്ച് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ അനുകൂലസ്ഥിതി സാമ്പത്തിക സ്ഥിതിക്ക് നേട്ടമാകും. പ്രസ്തുത കാലയളവില്‍ ധനനേട്ടം, സന്തോഷം എന്നിവ കൂടുതലായി പ്രതീക്ഷിക്കാം. വ്യാഴത്തിന്റെ മാറ്റം അവരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കുകയും ചെയ്യും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ഈ സമയത്ത് സ്ഥിരമായ സാമ്പത്തിക സ്ഥിതി നിലനിര്‍ത്താന്‍ കഴിയും. കുടുംബത്തില്‍ സന്തോഷവും ബന്ധങ്ങളില്‍ ദൃഢതയും മുന്നില്‍ കാത്തിരിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സ്ഥിരതയും നിലനില്ക്കും. കഠിനാധ്വാനത്തിന് ഉചിതമായ ഫലം ലഭിക്കാന്‍ പോകുന്നു. വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ മേഖലകളിലും ഗുണം ലഭിക്കും.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ കാലഘട്ടം വളരെ അനുകൂലമാണ്. നിങ്ങള്‍ ആരംഭിക്കുന്ന പുതിയ സംരംഭങ്ങള്‍ ഭാഗ്യത്തിന്റെ ശക്തമായ പിന്തുണയോടെ മുന്നോട്ട് പോകാനും വിജയിക്കാനും സാധ്യതയുണ്ട്. പരിശ്രമിച്ചാല്‍, കാത്തിരിക്കുന്ന പല ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിയും. ബിസിനസ് ഉടമകള്‍ക്ക് നിരവധി കരാറുകള്‍ ഉറപ്പാക്കാന്‍ കഴിയും. കൂടാതെ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പങ്കാളികളില്‍ നിന്ന് ശക്തമായ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം പ്രത്യേകിച്ച് ഗുണകരമാണ്.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ കാലഘട്ടം അനുകൂലമാണ്, കാരണം അവര്‍ക്ക് അവരുടെ ജോലിയില്‍ തൃപ്തി കൈവരും. കരിയര്‍ പുരോഗതി നേടാനുള്ള അവസരങ്ങളും ഉണ്ടാകാം. ബിസിനസുകാര്‍ക്ക് ലാഭകരമായ ഒരു സമയം പ്രതീക്ഷിക്കാം, അവരുടെ പദ്ധതികള്‍ വിജയിക്കാനുള്ള സാധ്യതയുണ്ട്. ഈ രാശിയില്‍ ജനിച്ച ചില വ്യക്തികള്‍ക്ക് പ്രതീക്ഷിക്കാത്ത വിധത്തില്‍ സമ്പത്ത് വര്‍ദ്ധിച്ചേക്കാം. കാരണം ഇവരുടെ ഭാഗ്യഭാവനത്തിലേക്കാണ് വ്യാഴം മുന്നേറുന്നത്. അതിനാല്‍ ജീവിതത്തില്‍ ഭാഗ്യം മെച്ചപ്പെടും, ജീവിതത്തിലെ വിവിധ മേഖലകളില്‍ വിജയവും സന്തോഷവും ഉണ്ടാകും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
ഈ കാലഘട്ടം വൃശ്ചിക രാശിക്കാര്‍ക്ക് വളരെ അനുകൂലമാണ്. വ്യാഴത്തിന്റെ അനുഗ്രഹത്തോടെ വിദ്യാഭ്യാസം, കുട്ടികള്‍, കലാപരമായ കാര്യങ്ങള്‍ എന്നിവയില്‍ നല്ല പുരോഗതി പ്രതീക്ഷിക്കാം. ജീവിത പങ്കാളിയുമായി പ്രണയവും പരസ്പര മനസ്സിലാക്കലും വര്‍ദ്ധിക്കുകയും ദാമ്പത്യത്തില്‍ സമാധാനം കൊണ്ടുവരികയും ചെയ്യും. പ്രണയബന്ധങ്ങള്‍ പുഷ്ടിപ്പെടും. ജോലി ചെയ്യുന്നവര്‍ക്ക് സഹപ്രവര്‍ത്തകരുടെയും മേലധികാരികളുടെയും ശക്തമായ പിന്തുണ ലഭിക്കും, ഇത് കരിയര്‍ വളര്‍ച്ചയ്ക്ക് വഴിതെളിക്കും. ഈ സമയം ബിസിനസ് ചെയ്യുന്നവര്‍ക്കും അനുകൂലമാണ്. വരുമാനത്തില്‍ വര്‍ദ്ധനയും സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യും. ധനത്തിന്റെ സമൃദ്ധമായ ഒഴുക്ക് പ്രതീക്ഷിക്കാം.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
വ്യാഴത്തിന്റെ അനുഗ്രഹത്തോടെ മകരം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ വിദേശ യാത്രയ്ക്ക് സാധ്യതയുണ്ട്. ഈ രാശിക്കാര്‍ ഏതൊരു കാര്യത്തിലും സമര്‍പ്പണവും കഠിനാധ്വാനവും നിലനിര്‍ത്തേണ്ടത് അത്യാവശ്യംമാണ്. വ്യാഴത്തിന്റെ സ്ഥാനം ഇവര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കും. വ്യാഴം നേര്‍ഗതിയില്‍ സഞ്ചരിക്കുമ്പോള്‍ ഇവര്‍ക്ക് മുമ്പില്‍ നിരവധി വഴികള്‍ തെളിയും. ജോലിയില്‍ നിങ്ങളുടെ ബഹുമാനവും അംഗീകാരവും വര്‍ദ്ധിക്കും. കൂടാതെ നിങ്ങള്‍ക്ക് പ്രതീക്ഷിച്ചിരുന്ന പ്രമോഷന് അപ്രതീക്ഷിതമായി ലഭിച്ചേക്കാം. നിങ്ങളുടെ ശ്രമങ്ങള്‍ പ്രശംസിക്കപ്പെടുകയും, അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വിദേശത്ത് അവസരങ്ങള്‍ തേടുന്നവര്‍ക്ക് അവരുടെ ശ്രമങ്ങളില്‍ വിജയമുണ്ടാകാം. 2025 ഒക്ടോബര്‍ വരെ നിങ്ങള്‍ക്ക് അനുകൂലസമയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
