ഇടവത്തില്‍ വ്യാഴത്തിന്റെ അസ്തമയം; 12 രാശികള്‍ക്കും ഗുണദോഷ സമ്മിശ്ര ഫലം

ബുദ്ധിയുടെ ഗ്രഹമായാണ് ജ്യോതിഷത്തില്‍ വ്യാഴം അറിയപ്പെടുന്നത്. അനുഗ്രഹ വര്‍ഷത്തിനും മംഗളകരമായ കാര്യങ്ങള്‍ക്കും വ്യാഴം ഒപ്പമുണ്ടാകണം. സാമ്പത്തിക കാര്യങ്ങള്‍ വളര്‍ച്ച, വികാസം എന്നീ മേഖലകളെയെല്ലാം സ്വാധീനിക്കാന്‍ സമാധാനത്തിന്റെ പ്രതീകം കൂടിയായ വ്യാഴത്തിന് സാധിക്കും. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം വിവാഹം പോലുള്ള മംഗളകരമായ കാര്യങ്ങള്‍ എപ്പോള്‍ നടക്കുമെന്ന് സൂചിപ്പിക്കുന്നു. ജാതകത്തില്‍ വ്യാഴം ശക്തമാണെങ്കില്‍ ശുഭഫലങ്ങളാണ് ആ വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുക. അതേസമയം വ്യാഴം ബലഹീനനാണെങ്കില്‍ വിവാഹം നീണ്ടുപോകുക, മംഗളകരമായ കാര്യങ്ങള്‍ നടക്കാതെ വരിക തുടങ്ങിയ അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുണ്ട്.

Planet transition

എന്താണ് ഗ്രഹങ്ങളുടെ അസ്തമയം

ഒരു നിശ്ചിത രാശിയില്‍ പത്ത് ഡിഗ്രിക്കുള്ളില്‍ ഏതെങ്കിലും ഗ്രഹം സൂര്യനുമായി സമന്വയിക്കുമ്പോഴാണ് ഗ്രഹങ്ങളുടെ അസ്തമയം ഉണ്ടാകുന്നത്. ഇടവം രാശിയില്‍ 2024 മെയ് മൂന്നിനാണ് വ്യാഴത്തിന്റെ അസ്തമയം നടക്കുന്നത്. ശുക്രന്‍ അധിപനായുള്ള ഇടവം രാശിയിലാണ് ഇത് നടക്കുന്നത് എന്നതിനാല്‍ ഈ അസ്തമയം നിമിത്തം വ്യാഴം അശക്തനായി മാറും.

ഈ കാലയളവില്‍ പ്രേമകാര്യങ്ങളിലും വിവാഹകാര്യങ്ങളിലും തടസ്സങ്ങള്‍ നേരിടുകയോ തിരിച്ചടികള്‍ ഉണ്ടാകുകയോ ചെയ്യും. പ്രവൃത്തികളില്‍ അതീവ ജാഗ്രത പുലര്‍ത്തുകയും പങ്കാളിയുമായി പരമാവധി പോസിറ്റീവ് ആയി ഇടപെടാന്‍ ശ്രമിക്കുകയും ചെയ്യണം. കാരണം ഈ സമയത്ത് കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

വ്യാഴത്തിന്റെ അസ്തമയം ഓരോ രാശികളെയും ഏത് രീതിയിലാണ് ബാധിക്കുക എന്ന് നോക്കാം.

മേടം

മേടം രാശിയുടെ ഒമ്പത്, പന്ത്രണ്ട് ഭാവങ്ങളിലാണ് വ്യാഴത്തിന്റെ ആധിപത്യം ഉള്ളത്. ഇവിടെ രണ്ടാം ഭാവത്തിലാണ് വ്യാഴം അസ്മതിക്കാനിരിക്കുന്നത്. കരിയര്‍ ഏറെക്കുറേ സംതൃപ്തിയില്‍ മുന്നേറും. പുതിയ ജോലി അവസരങ്ങള്‍ വരാനിടയുണ്ട്. ബിസിനസ് സംരംഭങ്ങളെ സംബന്ധിച്ചെടുത്തോളം ലാഭം ഉയരാനും പുതിയ സാധ്യതകള്‍ ഉണ്ടാകാനും ഇടയുണ്ട്.സാമ്പത്തികമായി വിദേശ സ്രോതസ്സുകളില്‍ നിന്ന് ധനാഗമനത്തിനും ധനസമ്പാദനത്തിനും സാധ്യത തെളിയും. വ്യക്തിപരമായി നോക്കുകയാണെങ്കില്‍, പങ്കാളിയുമായി ഐക്യത്തില്‍ പോകുന്നതും പോസിറ്റീവ് ആയി ഇടപെടുന്നതും ആരോഗ്യകരമായ ബന്ധത്തിന് കരുത്ത് പകരും. ആരോഗ്യപരമായി പോസിറ്റീവ് ചിന്താഗതി ഉണ്ടെങ്കില്‍ പ്രതിരോധ ശേഷി കൂടുകയും മൊത്തത്തിലുള്ള ശാരീരിക ക്ഷേമം ഉണ്ടാകുകയും ചെയ്യും.

ദോഷങ്ങള്‍ക്കുള്ള പരിഹാരം: വ്യാഴാഴ്ചകളില്‍ വ്യാഴത്തിനായി ഹോമം നടത്തുക.

ഇടവം

ഇടവം രാശിയില്‍ ഉള്ളവര്‍ക്ക്, വ്യാഴം അവരുടെ എട്ട്, പതിനൊന്ന് ഭാവങ്ങളിലാണ് ആധിപത്യം പുലര്‍ത്തുന്നത്. ഇവരുടെ ഒന്നാം ഭാവത്തിലാണ് വ്യാഴം അസ്തമിക്കുന്നത്. തൊണ്ടയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ പെട്ടെന്നുള്ള സാമ്പത്തിക വെല്ലുവിളികള്‍ എന്നിവയാണ് ഈ ഗ്രഹസ്ഥാനം നിമിത്തം ഉണ്ടാകാന്‍ പോകുന്ന ഫലങ്ങള്‍.

കരിയറില്‍ സ്വാഗതാര്‍ഹമല്ലാത്ത ചില മാറ്റങ്ങള്‍ ഉണ്ടാകുകയും അത് അസംതൃപ്തി ഉണ്ടാക്കുകയും ചെയ്യും. സഹപ്രവര്‍ത്തകരില്‍ നിന്നും ചില പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വരും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തികപരമായി, വരുമാനത്തിലും ചിലവുകളിലും ചാഞ്ചല്യം ഉണ്ടാകാം. അതിനാല്‍ ധനസമ്പാദനത്തിന് അവസരം കുറയും. ബന്ധങ്ങളില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാനും പങ്കാളിയുമായി കൂടുതല്‍ വാദപ്രതിവാദനങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ആരോഗ്യപരമായി, തൊണ്ടയ്ക്കും ശ്വാസകോശത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ദോഷങ്ങള്‍ക്കുള്ള പരിഹാരം: വ്യാഴാഴ്ച വ്യാഴത്തെ പൂജിക്കുക.

മിഥുനം

മിഥുനം രാശിയുടെ ഏഴ്, പത്ത് ഭാവങ്ങളിലാണ് വ്യാഴത്തിന്റെ സ്ഥാനം. പന്ത്രണ്ടാം ഭാവത്തിലാണ് വ്യാഴം അസ്തമിക്കുന്നത്. ബന്ധങ്ങളിലും കരിയറിലും പെട്ടെന്നുള്ള മാറ്റങ്ങള്‍ക്കുള്ള സാധ്യതയാണ് ഈ രാശിക്കാരുടെ മുന്നിലുള്ളത്. പുതിയ ജോലികള്‍ക്ക് അവസരങ്ങള്‍ ഉണ്ടാകുകയോ ജോലിസംബന്ധമായി താമസം മാറേണ്ടി വരികയോ ചെയ്യും. എല്ലാ മാറ്റങ്ങളും ഗുണകരമായി ഭവിക്കണമെന്നില്ല. ബിസിനസില്‍ ഉള്ളവര്‍ക്ക് പെട്ടെന്ന് നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. ചിലവുകള്‍ വര്‍ദ്ധിക്കുക മൂലം പണം സൂക്ഷിക്കാനുള്ള അവസരം കുറയും. ആരോഗ്യപരമായി കാലുവേദന, സന്ധികളില്‍ മരവിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

ദോഷങ്ങള്‍ക്കുള്ള പരിഹാരം: വ്യാഴാഴ്ചകളില്‍ ലിംഗാഷ്ടകം ചൊല്ലുക.

കര്‍ക്കിടകം

കര്‍ക്കിടകം രാശിയിലുള്ളവരുടെ ആറ്, ഒമ്പത് ഭാവങ്ങളിലാണ് വ്യാഴത്തിന്റെ ആധിപത്യമുള്ളത്. ഇവരുടെ പതിനൊന്നാം ഭാവത്തിലാണ് വ്യാഴത്തിന്റെ അസ്തമയം സംഭവിക്കുന്നത്. ക്രമേണയോ അല്ലെങ്കില്‍ പെട്ടെന്നോ ഉള്ള സാമ്പത്തിക ലാഭങ്ങളാണ് വരാനിരിക്കുന്നത്. കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകുകയും പരിശ്രമങ്ങള്‍ വിജയം കാണുക നിമിത്തം സംതൃപ്തിയുണ്ടാകുകയും ചെയ്യും. ബിസിനസ് രംഗത്തുള്ളവര്‍ക്കും നേട്ടങ്ങള്‍ വന്നുചേരുകയും ലാഭം ഉയരുകയും ചെയ്യും. ബന്ധങ്ങളില്‍ പങ്കാളിയുമായി കൂടുതല്‍ ഐക്യം ഉണ്ടാകുകയും അതുമൂലം കുടുംബത്തില്‍ സമാധാനവും സന്തോഷവും പുലരുകയും ചെയ്യും. ഉള്ളിലെ സന്തോഷം കാരണം മൊത്തത്തിലുള്ള ക്ഷേമം വര്‍ദ്ധിക്കുകയും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യും.

ദോഷങ്ങള്‍ക്കുള്ള പരിഹാരം: വികലാംഗര്‍ക്ക് ഭക്ഷണം നല്‍കുക.

ചിങ്ങം

ചിങ്ങം രാശിയിലുള്ളവരുടെ അഞ്ച്, എട്ട് ഭാവങ്ങളുടെ അധിപനാണ് വ്യാഴം. പത്താം ഭാവത്തിലാണ് വ്യാഴം അസ്തമിക്കുക. തത്ഫലമായി, കുട്ടികളുടെ വളര്‍ച്ചാകാര്യങ്ങളിലും ഉദ്യോഗക്കാര്യങ്ങളിലും ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ജോലിസ്ഥിരത നഷ്ടപ്പെട്ടേക്കാം. അസംതൃപ്തി കാരണം അടിക്കടിയുള്ള ജോലിമാറ്റങ്ങള്‍ ഉണ്ടാകും. ബിസിനസ് രംഗത്തുള്ളവര്‍ക്കും തിരിച്ചടികള്‍ നേരിടേണ്ടി വരും. ഇത് ധന സമ്പാദനത്തെ ദോഷകരമായി ബാധിക്കും. പങ്കാളിമായുള്ള ഈഗോ പ്രശ്‌നങ്ങള്‍ കാരണം വ്യക്തിപരമായ ബന്ധങ്ങളിലും അസ്വസ്ഥതകള്‍ ഉണ്ടാകും. പ്രതിരോധ ശേഷി കുറയുക മൂലം ആരോഗ്യപ്രശ്‌നങ്ങളും നേരിടേണ്ടി വരും.

ദോഷങ്ങള്‍ക്കുള്ള പരിഹാരം: ദിവസവും ഓം ബൃഹസ്പതയേ നമഃ എന്ന മന്ത്രം 21 തവണ ചൊല്ലുക.

കന്നി

കന്നി രാശിക്കാരുടെ ഏഴ്, നാല് ഭാവങ്ങളിലാണ് വ്യാഴത്തിന്റെ സ്വാധീനം കാണുന്നത്. ഇവരുടെ ഒമ്പതാം ഭാവത്തില്‍ വ്യാഴം അസ്തമിക്കും. തത്ഫലമായി ഗുണദോഷ സമ്മിശ്രമായിരിക്കും ഇക്കാലയളവില്‍ ഇവരുടെ ജീവിതം. കരിയറിലെ മാറ്റങ്ങള്‍ അനുകൂലമായ അവസരങ്ങള്‍ കൊണ്ടുവരും. പ്രത്യേകിച്ച് വിദേശ സംരംഭങ്ങളില്‍ ജോലി അവസരം ഉണ്ടാകും. ബിസിനസില്‍ ഉള്ളവര്‍ക്ക് വിദേശ ഇടപാടുകളിലൂടെ ലാഭം വന്നുചേരും. യാത്രാസംബന്ധിയായ സംരംഭങ്ങള്‍ വേഗത്തിലുള്ള പുരോഗതി കൈവരിക്കും. സാമ്പത്തികപരമായി ക്രമേണയുള്ള പുരോഗതി ദൃശ്യമാകുമെങ്കിലും പണം കരുതിവെക്കാനുള്ള അവസരങ്ങള്‍ കുറവായിരിക്കും. ബന്ധങ്ങളില്‍ സംതൃപ്തി കുറയും. മൊത്തത്തിലുള്ള ആരോഗ്യം തൃപ്തികരമായിരിക്കും.

ദോഷങ്ങള്‍ക്കുള്ള പരിഹാരം: വ്യാഴാഴ്ചകളില്‍ ഉപവാസം എടുക്കുക.

തുലാം

തുലാം രാശിയില്‍ ജനിച്ചവരുടെ മൂന്ന്, ആറ് ഭാവങ്ങളിലാണ് വ്യാഴം. ഇവരുടെ എട്ടാം ഭാവത്തില്‍ വ്യാഴം അസ്തമിക്കും. തത്ഫലമായി കരിയറില്‍ അനുകൂലമായ ഫലങ്ങള്‍ ഇവരെ തേടിയെത്തും. മികച്ച തൊഴിലവസരങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ലാഭം വന്നുചേരാനും ബിസിനസ് വ്യാപിപ്പിക്കാനും അവസരം വരും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങളും പണം കരുതിവെക്കാനുള്ള അവസരങ്ങളും വന്നുചേരും. ബന്ധങ്ങളില്‍, പ്രണയം കൂടുതല്‍ ആഴമുള്ളതാകാനും വിവാഹം നടക്കാനും സാധ്യത കാണുന്നുണ്ട്. ആരോഗ്യപരമായും ഇവര്‍ക്ക് നല്ല സമയമാണ്.

ദോഷങ്ങള്‍ക്കുള്ള പരിഹാരം: വെള്ളിയാഴ്ചകളില്‍ സ്ത്രീകള്‍ക്ക് ഭക്ഷണം നല്‍കുക.

വൃശ്ചികം

വൃശ്ചികം രാശിയില്‍ ഉള്ളവരുടെ രണ്ട്, അഞ്ച് ഭാവങ്ങളിലാണ് വ്യാഴം ഉള്ളത്. ഇവരുടെ ഏഴാം ഭാവത്തില്‍ വ്യാഴം അസ്തമിക്കും. തൊഴില്‍പരമായി വെല്ലുവിളികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും കഴിവിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും അവയെ നേരിടും. ബിസിനസ് നയങ്ങളുമായുള്ള പൊരുത്തപ്പെടല്‍ മത്സരക്ഷമതയില്‍ നിര്‍ണ്ണായകമാകും. കുടുംബത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. അതേസമയം വിട്ടുവീഴ്ചകള്‍ ചെയ്ത് ഐക്യത്തില്‍ പോകാന്‍ ശ്രമിക്കുക. ആരോഗ്യപരമായി, വൃശ്ചികം രാശിയില്‍ ഉള്ളവര്‍ക്ക് കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയില്ല.

ദോഷങ്ങള്‍ക്കുള്ള പരിഹാരം: വ്യാഴാഴ്ചകളില്‍ ശിവക്ഷേത്രത്തില്‍ പോയി വിളക്ക് കത്തിക്കുക.

ധനു

വ്യാഴം ഒന്നും നാലും ഭാവങ്ങളില്‍ ആയതുകൊണ്ടും ആറാം ഭാവത്തില്‍ അസ്തമിക്കുന്നത് കൊണ്ടും ധനു രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിത സാഹചര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. കരിയറില്‍ വെല്ലുവിളികള്‍ നേരിടും, ജോലി മാറേണ്ടതായി വരും. മത്സരം വര്‍ധിക്കുക മൂലം സംരംഭകര്‍ക്ക് നഷ്ടസാധ്യതയുണ്ട്, ലാഭം കുറയും. കുടുംബബന്ധങ്ങളില്‍ മാതാപിതാക്കളുമായി അഭിപ്രായ ഭിന്നത, ആരോഗ്യപരമായി പ്രതികരോധ ശേഷി കുറയല്‍, തൊണ്ടയില്‍ അണുബാധ എന്നിവയ്ക്കുള്ള സാധ്യത കാണുന്നു.

ദോഷങ്ങള്‍ക്കുള്ള പരിഹാരം: പ്രായം ചെന്ന ബ്രാഹ്‌മണര്‍ക്ക് എല്ലാ വ്യാഴാഴ്ചകളിലും ഭക്ഷണം ദാനം ചെയ്യുക.

മകരം

മകരം രാശിയില്‍ ജനിച്ചവരുടെ മൂന്ന്, പന്ത്രണ്ട് ഭാവങ്ങളിലാണ് വ്യാഴം ഉള്ളത്. ഇവരുടെ അഞ്ചാം ഭാവത്തില്‍ വ്യാഴം അസ്തമിക്കും. കരിയറില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകുകയും പുതിയ തൊഴിലവസരങ്ങള്‍ വന്നുചേരുകയും ചെയ്യും. ഇത് തൊഴില്‍ സംതൃപ്തി നല്‍കും. ബിസിനസ്സില്‍ കാര്യമായ ലാഭമുണ്ടാക്കാന്‍ സാധിക്കും. സംരംഭങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനാകും. ലാഭം കൂടുന്നതിനായി ഔട്ട്‌സോഴ്്‌സിംഗ് പരിഗണിക്കും. ബന്ധങ്ങളില്‍ കൂടുതല്‍ ഐക്യം പ്രകടമാകും. പങ്കാളികള്‍ക്കിടയില്‍ പരസ്പര ധാരണ വര്‍ധിക്കും. കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചിലവഴിക്കാന്‍ സാധ്യതയുണ്ട്.

ദോഷങ്ങള്‍ക്കുള്ള പരിഹാരം: വ്യാഴാഴ്ചകളില്‍ ഓം നമഃ ശിവായ ജപിക്കുക.

കുംഭം

കുംഭം രാശിക്കാരുടെ രണ്ട്, പതിനൊന്ന് ഭാവങ്ങളിലാണ് വ്യാഴത്തിന്റെ സ്ഥാനം. നാലാം ഭാവത്തില്‍ വ്യാഴം അസ്തമിക്കും. ഇതുമൂലം സാമ്പത്തിക കാര്യങ്ങള്‍ ശുഭഫലങ്ങള്‍ ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ തടസ്സങ്ങള്‍ വരാം. കരിയറില്‍ മാറ്റങ്ങളോ സ്ഥലം മാറ്റങ്ങളോ ഉണ്ടാകാനിടയുണ്ട്. ബിസിനസ്സില്‍ നിന്നുള്ള ലാഭം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. തെറ്റിദ്ധാരണകള്‍ നിമിത്തം ബന്ധങ്ങളില്‍ വെല്ലുവിളികള്‍ ഉണ്ടാകും. പങ്കാളിയുമായി ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ആരോഗ്യകാര്യത്തിലും ആശങ്കകള്‍ ഉണ്ടാകും. സന്ധികളില്‍ മരവിപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ വരാം.

ദോഷങ്ങള്‍ക്കുള്ള പരിഹാരം: ഓം ഹനുമതേ നമഃ എന്ന മന്ത്രം ശനിയാഴ്ചകളില്‍ ജപിക്കുക.

മീനം

മീനം രാശിയില്‍ ജനിച്ചവരുടെ ഒന്ന്, പത്ത് ഭാവങ്ങളിലാണ് വ്യാഴം ഉള്ളത്. മൂന്നാം ഭാവത്തില്‍ വ്യാഴം അസ്തമിക്കും. കരിയറില്‍ ജോലി സമ്മര്‍ദ്ദവും അസംതൃപ്തിയും ഉണ്ടാകും. ബിസിനസ്സില്‍ ലാഭം കുറയും. കുടുംബബന്ധങ്ങളില്‍ പരസ്പര ധാരണ കുറയുകയും പങ്കാളിയുമായി ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ആരോഗ്യപരമായി മാനസിക സമ്മര്‍ദ്ദം കൂടുക, ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടുക എന്നിവയുണ്ടാകാം

ദോഷങ്ങള്‍ക്കുള്ള പരിഹാരം: ഓം ശിവ ഓം ശിവായ ഓം എന്ന മന്ത്രം വ്യാഴാഴ്ചകളില്‍ ജപിക്കുക.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Saturday, April 20, 2024, 11:31 [IST]
X
Desktop Bottom Promotion