Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ശുക്രനും വ്യാഴവും മാറ്റത്തിലേയ്ക്ക്; കണക്കില്ലാതെ പണം നഷ്ടമായേക്കാം, പ്രതിവിധി ഇതുമാത്രം
വേദ ജ്യോതിഷപ്രകാരം, വളരെയധികം പ്രാധാന്യമുള്ള രണ്ട് ഗ്രഹങ്ങളാണ് ശുക്രനും വ്യാഴവും. ശുക്രനും, വ്യാഴവും രാശിമാറിയാലും, അതുപോലെ നക്ഷത്രം മാറിയാലും, അവരുടെ ചലനഗതി മാറ്റിയാലും ഓരോ രാശിക്കാരെയും ഇത് ബാധിക്കുന്നുണ്ട്. നിലവില്‍ ശുക്രനും വ്യാഴവും രാശിമാറിയിരിക്കുകയാണ്.

ഈ ഗ്രഹങ്ങള്‍ പുതിയ രാശിയിലേയ്ക്ക് പ്രവേശിച്ചതോടെ ചില രാശിക്കാര്‍ക്ക് കഷ്ടകാലവും ആരംഭിച്ചിരിക്കുകയാണ്. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കാനും, സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുമുള്ള സാധ്യതകള്‍ കൂടുന്നതാണ്. ഇവ പരിഹരിക്കാന്‍, ദോഷമുള്ള ഓരോ രാശിക്കാരും ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
മേടം
സാമ്പത്തിക ഞെരുക്കം ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. എത്ര ശ്രമിച്ചാലും കയ്യില്‍ പൈസ നില്‍ക്കാത്ത അവസ്ഥയാണ് ഇവര്‍ക്ക് ഉള്ളത്. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ, വിദ്യാഭ്യാസത്തിനായി നിരവധി പൈസ ചിലവഴിക്കുന്നതായിരിക്കും. അതുപോലെ, കടം വാങ്ങിയവര്‍ പണം തിരികെ നല്‍കാത്ത അവസ്ഥയും നിങ്ങള്‍ക്ക് ഉണ്ടായേക്കാം. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മേടം രാശിക്കാര്‍ അനുഷ്ഠിക്കേണ്ടത് ചില കാര്യങ്ങളുണ്ട്. വിഷ്ണു- ലക്ഷ്മി പ്രസാദത്തിനായി വഴിപാടുകള്‍ ചെയ്യേണ്ടത് അനിവാര്യമാണ്. തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുക. പേഴ്സില്‍ ഒരു ചെറിയ സ്വര്‍ണ്ണത്തിന്റെ തകിട്, അല്ലെങ്കില്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാനും. നിങ്ങള്‍ക്കുമേലുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തികപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതാണ്. ബിസിനസ്സില്‍ നിന്നും പണം ലഭിച്ചാലും അത് വേണ്ട വിധത്തില്‍ വിനിയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായെന്നും വന്നേക്കാം. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. അതുപോലെ, ജോലിയില്‍ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നിങ്ങള്‍ നേരിട്ടെന്ന് വരാം. ഇത് സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായേക്കും. പുതിയ ജോലികള്‍ ലഭിക്കാത്തത് നിങ്ങളെ മാനസികമായി തളര്‍ത്താം.
ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി, എല്ലാ ദിവസവും ലക്ഷഅമി പൂജ നടത്തുന്നത് നല്ലതാണ്. സ്വര്‍ണ്ണം പൂജാ മുറിയില്‍ വെച്ച് ആരാധിക്കുന്നതും നല്ലതായിരിക്കും. പേഴ്സില്‍ ചെറിയ സ്വര്‍ണ്ണം സൂക്ഷിക്കുന്നതും നല്ലതാണ്.
കന്നി
പണം കളവ് പോകാന്‍ സാധ്യത വളരെ കൂടുതലാണ്. അതുപോലെ, വീട്ടിലെ കാര്യങ്ങള്‍ കൃത്യമായി നടക്കാന്‍ വേണ്ടത്ര പണം നിങ്ങളുടെ കൈവശം തികയാതെ വന്നേക്കാം. നിങ്ങളെ സഹായിക്കാം എന്നും പറഞ്ഞ പലരും വഞ്ചിച്ചേക്കാം. ലോണ്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം. അതുപോലെ, ശമ്പളം വീട്ടുചിലവിന് തികയാത്ത അവസ്ഥയും നിങ്ങള്‍ക്ക് ഉണ്ടായെന്ന് വന്നേക്കാം.
ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുന്നത് നല്ലതായിരിക്കും. വ്യാഴാഴ്ച ദിവസങ്ങളില്‍ വ്രതം അനുഷ്ഠിക്കുന്നതും നല്ലതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ നഷ്ടങ്ങള്‍ ബിസിനസ്സില്‍ നിന്നും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വീടുപണി പാതിവഴിയില്‍ ഉപേക്ഷിച്ചേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരും ആഴ്ചകളില്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുക. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക. ധൂര്‍ത്ത് ഒഴിവാക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
