Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പ്രതിയുതി യോഗം നല്‍കും ബുദ്ധിയും ശക്തിയും; മൂന്ന് രാശിക്കാര്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ വിജയം
നവഗ്രഹങ്ങള്‍ സഞ്ചാരത്തിനിടെ പലതരത്തിലുള്ള യോഗങ്ങളും സംയോഗങ്ങളും ദൃഷ്ടിയും സൃഷ്ടിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് പ്രതിയുതിയോഗം. ദേവഗുരുവായ വ്യാഴവും ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും ചേര്‍ന്ന് പ്രതിയുതിയോഗം സൃഷ്ടിച്ചിരിക്കുകയാണ്. എന്താണ് ഈ യോഗമെന്നും എന്തെല്ലാമാണ് ഈ യോഗത്തിന്റെ പ്രത്യേകതകളെന്നും മനസ്സിലാക്കാം.

വ്യാഴം നിലവില്‍ ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. ബുധന്‍ വൃശ്ചികം രാശിയിലും. സഞ്ചാരത്തിനിടെ ഇവര്‍ക്കിടയില്‍ 18 ഡിഗ്രി കോണ്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഇതിനെ പ്രതിയുതി യോഗമെന്നാണ് ജ്യോതിഷത്തില്‍ വിളിക്കുന്നത്. വളരെ ശക്തമായ പ്രതിയുതി യോഗം നിരവധി രാശികള്‍ക്ക് ഗുണം ചെയ്യുന്ന യോഗമാണ്. അതേസമയം ചില രാശികള്‍ ശ്രദ്ധിക്കുകയും വേണം.
ഈ യോഗത്തിലൂടെ നേട്ടങ്ങള്‍ വന്നുചേരുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കര്‍ക്കടകം
ബുധനും വ്യാഴവും ചേര്‍ന്ന് സൃഷ്ടിക്കുന്ന പ്രതിയുതിയോഗം കര്‍ക്കടകം രാശിയില്‍ ജനിച്ചവര്‍ക്ക് നേട്ടമാണ്. ഇവര്‍ക്ക് എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. ഇവരുടെ വിചാരങ്ങളും ഉദ്ദേശങ്ങളും സഫലമാകും. അനാവശ്യ ചിലവുകള്‍ കുറയും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ജീവിതത്തില്‍ ഇതുവരെ അനുഭവപ്പെട്ടിരുന്ന പ്രശ്നങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും മോചനം ലഭിക്കും. വിവേകപൂര്‍വ്വവും കൂടുതല്‍ ബുദ്ധിയോടെയും ചിന്തിക്കാന്‍ സാധിക്കും. കര്‍മ്മരംഗത്ത് തിളങ്ങും. ജോലിയില്‍ പ്രമോഷന് ലഭിക്കാനിടയുണ്ട്. വരുമാനം വര്‍ധിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. ആരോഗ്യം തൃപ്തികരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവ് വളരെ ഗുണകരമായിരിക്കും.
കുംഭം
ബുധന്റെയും വ്യാഴത്തിന്റെയും പ്രതിയുതിയിലൂടെ കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ഏറെ നേട്ടങ്ങള്‍ ഉണ്ടാകും. ഇവര്‍ക്ക് കൂടുതല്‍ ബുദ്ധിക്ഷമതയും ഏകാഗ്രതയും ആശയവിനിമയ ശേഷിയും കൈവരും. അങ്ങനെ ഇവര്‍ക്ക് എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. ഇതോടൊപ്പം ഈ കാലയളവില്‍ ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ഇവര്‍ ചെയ്യുന്ന ജോലികളില്‍ കൂടുതല്‍ മികവ് പ്രകടമാകും. ഇവരുടെ കഴിവ് തിരിച്ചറിഞ്ഞ് ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ഉണ്ടാകും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ഈ കാലയളവ് വളരെ ഗുണകരമായിരിക്കും. ധാരാളം പണം കയ്യില്‍ വന്നുചേരും. ഇതോടൊപ്പം ഇവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്കും പ്രതിയുതി യോഗത്തിലൂടെ നേട്ടങ്ങള്‍ വന്നുചേരും. ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അപ്രതീക്ഷിതമായി പണം കയ്യില്‍ വന്നെത്തുകയും സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുകയും ചെയ്യും. വ്യാഴത്തിന്റെ അനുഗ്രഹം ഉള്ളതുകൊണ്ട് പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ പുനരാരംഭിച്ച് പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ വന്നെത്തും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. വാഹനമോ പ്രോപ്പര്‍ട്ടിയോ വീടോ വാങ്ങാനുള്ള ആഗ്രഹം പൂര്‍ത്തിയാക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
