Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഇനി പറയുന്ന 5 നക്ഷത്രക്കാര്‍ വീട്ടിലുണ്ടോ? ജൂണില്‍ ഇവരാണ് നേടാന്‍ പോവുന്നത്
ജൂണ്‍ മാസത്തിന് തുടക്കമായി, ഇനി വരുന്ന മുപ്പത് ദിവസങ്ങള്‍ ഓരോ നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് ഭാഗ്യം കൊണ്ട് വരുന്നത് എന്ന് അറിയാന്‍ എല്ലാവര്ക്കും ആഗ്രഹം കാണും. ജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള നേട്ടങ്ങളും നല്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളേയും പ്രതിസന്ധികളേയും ഇല്ലാതാക്കി മുന്നോട്ട് പോവുന്ന നക്ഷത്രക്കാര്‍ ഈ മാസത്തില്‍ ഉണ്ട്.
ജൂണ്‍ മാസത്തിലെ സമ്പൂര്‍ണ നക്ഷത്രഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ 27 നക്ഷത്രക്കാരില്‍ അനുകൂലമായ ഫലങ്ങള്‍ ലഭിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്നതിനെക്കുറിച്ചും അവരുടെ ഭാഗ്യഫലങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി വളരെയധികം അനുകൂല മാറ്റങ്ങള്‍ വരുന്ന ഒരു സമയമാണ്. ഒരു തരത്തിലും ഇവര്‍ക്ക് രണ്ടാമതൊരു ചിന്തയുടെ ആവശ്യം ഒരു കാര്യത്തിലും ഉണ്ടാവുന്നില്ല. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സന്തോഷത്തിന്റെ ആകെത്തുകയായിരിക്കും അശ്വതി നക്ഷത്രക്കാര്‍ക്ക് ജൂണ്‍ മാസം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇവര്‍ മികച്ച് നില്ക്കും. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാരിലും അതുപോലെ തന്നെ ജൂണ്‍ മാസം അവരുടെ ജീവിതത്തിലെ പോസിറ്റീവ് മാറ്റങ്ങളെ കാണിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം ഇവര്‍ക്കുണ്ടാവുന്നു. സാമ്പത്തിക മാറ്റങ്ങളെല്ലാം തന്നെ പോസിറ്റീവ് ഫലങ്ങള്‍ നല്കുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക ്സാധിക്കുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ എല്ലാ സന്തോഷവും ജൂണ്‍ മാസത്തില്‍ ലഭിക്കുന്നത് പോലെയാണ് തോന്നുന്നത്. എന്നാല്‍ ഒരിക്കലും ഇത്തരം മാറ്റങ്ങളെ നിങ്ങള്‍ക്ക് മികച്ചതാക്കി കണക്കാക്കാന്‍ സാധിക്കില്ല. കാരണം ജൂണ്‍ നിങ്ങള്‍ക്ക് അതിലും വലിയ സന്തോഷങ്ങള്‍ കാത്തു വെച്ചിരിക്കുന്നു. പ്രണയിക്കുന്നവര്‍ക്കും വിവാഹം കഴിക്കാത്തവര്‍ക്കും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവും. ഒരു തരത്തിലും ജീവിതം ഇവരെ പ്രശ്നത്തിലേക്ക് എത്തിക്കുകയില്ല. സന്തോഷകരമായ പല നേട്ടങ്ങളും ഇവരുടെ വരുന്ന മുപ്പത് ദിവസം കാത്തിരിക്കുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് കാലങ്ങളായി നടക്കാതിരുന്ന പല കാര്യവും നടക്കുന്നു. തിരുവാതിര നക്ഷത്രക്കാരുടെ ഭാഗ്യം അവരെ മാത്രമല്ല വീട്ടിലുള്ളവരേയും സ്വാധീനിക്കുന്നു. അത്ര തന്നെ മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തിലുണ്ടാവും. സന്തോഷത്തിന്റെ ആധിക്യം നിമിത്തം നിങ്ങള്‍ ജീവിതത്തെ വിലയിരുത്തും. സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം തന്നെ മാറുന്നു. അത് കൂടാതെ കാലങ്ങളായി ഉണ്ടായിരുന്ന കടങ്ങള്‍ ഇല്ലാതാവുകയും ജീവിതം സന്തോഷത്തിന്റേതും സമാധാനത്തിന്റേതും ആയി മാറുകയും ചെയ്യും.
ഉത്രം
ദാമ്പത്യ ജീവിതത്തിലെ സന്തോഷം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയായി മാറുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതം മാറുന്നു. സാമ്പത്തികമായി ഏറ്റവും മികച്ച ഒരു സമയത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോവുന്നത്. വിദ്യാഭ്യാസത്തിന് വേണ്ടി സമയം മാറ്റി വെച്ചതിലൂടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവുണ്ടാവുന്നു. വിദേശ യാത്രക്ക് ആഗ്രഹിച്ചവര്‍ക്ക് അതിനുള്ള സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
