June Month Horoscope 2025: പതിവിലധികം ഗ്രഹമാറ്റങ്ങള്‍, കരിയര്‍, ധനം, ജോലി :27 നാളിനും സമഗ്രം, സമ്പൂര്‍ണഫലം

June month horoscope 2025: ജൂണ്‍ മാസത്തിലേക്ക് കടക്കാന്‍ ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. പലപ്പോഴും നാം കരുതുന്നതിനേക്കാള്‍ ഗുണാനുഭവങ്ങളാണ് ജൂണ്‍ മാസത്തില്‍ ഓരോ നക്ഷത്രക്കാര്‍ക്കും കാത്തിരിക്കുന്നത്. ജൂണ്‍ എന്നത് തന്നെ മഴക്കാലമാണ്. പലപ്പോഴും പല വിധത്തിലുള്ള ഗ്രഹ-രാശി-നക്ഷത്രമാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന മാസം കൂടിയാണ് ജൂണ്‍. വ്യാഴത്തിന്റെ സഞ്ചാരം മിഥുനം രാശിയില്‍ തന്നെ തുടരുകയാണ്. ശനി മീനം രാശിയിലും രാഹു കുംം രാശിയിലും കേതു ചിങ്ങം രാശിയിലുമാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്.

ചൊവ്വയാകട്ടെ ജൂണ്‍ ആദ്യ വാരത്തോടെ കര്‍ക്കിടകത്തില്‍ നിന്നും ചിങ്ങത്തിലേക്ക് മാറുന്നു. ബുധന്‍ മിഥുനം രാശിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് ജൂണ്‍ മാസത്തില്‍. കൂടാതെ ബുധന്റെ അസ്തമയവും ഈ മാസത്തില്‍ തന്നെയാണ് സംഭവിക്കുന്നത്. ഇതെല്ലാം കൂടിച്ചേര്‍ന്ന് ജൂണ്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാര്‍ക്ക് എന്തൊക്കെയാണഅ കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

June Month Horoscope 2025
Photo Credit: Wise Generated

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ മാറ്റമാണ് ജൂണ്‍ മാസത്തില്‍ ഗുണകരമായി വരുന്നത്. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും രാഹുവിന്റെ സ്ഥാനം നിങ്ങളില്‍ പ്രതികൂലമായ ഫലങ്ങളുണ്ടാക്കുന്നു. കഴിവതും ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അവസരങ്ങള്‍ ധാരാളം ജോലിയുടെ കാര്യത്തില്‍ നിങ്ങളെ തേടി എത്താം. പ്രശ്‌നങ്ങള്‍ക്കെല്ലാം സ്വയം പരിഹാരം കാണുന്നതിനും ഏറ്റവും അനുകൂലമായ സമയമാണ്. മേലധികാരികളോട് ഇടപെടുന്ന രീതി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്റേയും ശുക്രന്റേയും ബലഹീനത ചെറിയ പ്രതിസന്ധികളുണ്ടാക്കുന്നു. പലപ്പോഴും ദേഹാരിഷ്ടതകള്‍ പിന്തുടരും. എന്നാല്‍ സാമ്പത്തികമായി വളരെയധികം അനുകൂല ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതിയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയാണ് തേടി എത്തുന്നത്. സദസ്സുകളില്‍ നിങ്ങള്‍ ആദരിക്കപ്പെടുന്നു. വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം. വീട്ടില്‍ ചെറിയ രീതിയില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കേണ്ടതാണ്.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നക്ഷത്രാധിപനായ ചൊവ്വ കാരണം പലപ്പോഴും പല സാഹചര്യങ്ങളിലും ആത്മവിശ്വാസം കുറയുന്നു. അത് മാത്രമല്ല സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറുന്നതിനും ശ്രദ്ധിക്കണം. ധനവരവ് പല കോണില്‍ നിന്നും തേടി എത്തും. കൂടാതെ തൊഴില്‍ ലഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. പക്ഷേ പല കാരണങ്ങളാല്‍ നിങ്ങളില്‍ മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസിലും പലപ്പോഴും ചെറിയ തോതില്‍ നഷ്ടം സംഭവിക്കാം.

കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ പുതിയ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴം സഹപ്രവര്‍ത്തകരുടെ പിന്തുണ നിങ്ങളെ വളരെയധികം സഹായിക്കുന്നു. കൂടാതെ വീട്, ഭൂമി എന്നിവ വാങ്ങുന്നതിനുള്ള യോഗം കാണുന്നു. നിങ്ങളുടെ മുന്നോട്ടുള്ള നീക്കങ്ങളെല്ലാം തന്നെ ബുദ്ധിപൂര്‍വ്വമായിരിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. രോഗാവസ്ഥകളില്‍ നിന്ന് എന്നന്നേക്കുമായി മോചനം ലഭിക്കുന്നു. സമ്മാനങ്ങളും ധനവും പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മാസത്തിന്റെ ആദ്യ പകുതിയില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടായേക്കാം. കൂടാതെ തൊഴില്‍ രംഗത്തും പല വിധത്തില്‍ വളര്‍ച്ചയുണ്ടാവാം. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ് എന്നത് മാത്രമേ പ്രധാനമായിട്ടുള്ളൂ. ജീവിത പങ്കാളിയുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ജോലിയുടെ കാര്യത്തില്‍ ചെറിയ വിഷമതകള്‍ക്ക് സാധ്യതയുണ്ട്. അതിനെ കൈകാര്യം ചെയ്യുന്ന രീതി വളരെ ശ്രദ്ധിക്കണം. പല കാരണങ്ങള്‍ കൊണ്ട് സ്വന്തം കഴിവില്‍ പലപ്പോഴും വിശ്വാസം കുറയുന്ന സാഹചര്യമുണ്ടായേക്കാം.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജൂണ്‍ മാസം പ്രതികൂല ഫലങ്ങള്‍ നല്‍കിയേക്കാം. പലപ്പോഴും വാക്കു പ്രവര്‍ത്തിയും തമ്മില്‍ ഒരുമിച്ച് പോവണം എന്നില്ല. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കുടംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അനുകൂലമായ സാമ്പത്തിക നേട്ടങ്ങളുണ്ടായേക്കാം. നിക്ഷേപങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ സാധിക്കുന്നു. ബിസിനസിലും ഇതേ നേട്ടങ്ങള്‍ തേടി എത്തുന്നതിനുള്ള യോഗം കാണുന്നു.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴവും, ബുധനും, ശുക്രനും ഗുണാനുഭവങ്ങള്‍ നല്‍കുന്നു. പലപ്പോഴും ജോലി അന്വേഷിക്കുന്നവര്ക്ക് അതിന് ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന സമയം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. ബിസിനസില്‍ പ്രതീക്ഷിക്കാത്ത സാമ്പത്തിക ലാഭം ജൂണ്‍ മാസം കരുതി വെച്ചിട്ടുണ്ട്. ആരോഗ്യവും മികച്ചതായിരിക്കും.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക ദയയും സ്‌നേഹവും വര്‍ദ്ധിക്കുന്ന സമയമാണ്. വിദേശത്ത് നിന്ന് പോലും നിങ്ങളെ തേടി ജോലി മാര്‍ഗ്ഗങ്ങള്‍ എത്തുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ചെയ്യുന്ന തൊഴിലില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സഹപ്രവര്‍ത്തകരുടെ സഹായം എല്ലാ അര്‍ത്ഥത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം. കടക്കെണിയില്‍ നിന്ന് ആശ്വാസം കണ്ടെത്തുന്നതിന് സാധിക്കുന്നു. നേട്ടങ്ങള്‍ നിരവധി നിങ്ങളെ തേടി എത്താം. തൊഴില്‍ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തൊഴില്‍ സംബന്ധമായി ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പലപ്പോഴും സൗഹൃദത്തിന്റെ പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ആരോഗ്യം നിസ്സാരമല്ല. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ കൂടുതല്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഭാഗ്യത്തിന് അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കര്‍മ്മരംഗത്ത് ബാധിച്ച ഉദാസീനതക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. കൂടാതെ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക മാറ്റം നിസ്സാരമല്ല എന്ന് തിരിച്ചറിയേണ്ടതാണ്. ബാധ്യതകള്‍ വരുത്തി വെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മക്കളുടെ ഭാവിയെക്കുറിച്ച് ആലോചിച്ച് പലപ്പോഴും ആശങ്കപ്പെടുന്നു. വീട് പണി പുനരാരംഭിക്കുന്നതിനുള്ള യോഗം കാണുന്നു.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക ചൊവ്വയുടെ മാറ്റം ആശ്വാസകരമായ ഫലം നല്‍കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു. ബിസിനസ് നേട്ടങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പരീക്ഷയില്‍ വിജയിക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും യോഗം കാണുന്നു. പാരമ്പര്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയായിരിക്കും നിങ്ങള്‍. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജന്മരാഹുവിന്റെ സ്ഥാനം പലപ്പോഴും മോശം ഫലങ്ങള്‍ നല്‍കുന്നു. കൂടാതെ ബിസിനസില്‍ പ്രതിസന്ധികളുണ്ടാവുന്നു. അതോടൊപ്പം തന്നെ രോഗാവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം. കഠിനമായ പല കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടി വരുന്നു. നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും വരുമാനം അനുസരിച്ച് വേണം ചിലവാക്കുന്നതിന്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ സാമ്പത്തിക അസമത്വം ഉണ്ടാക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion