Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ജൂണ്‍ 2025 അങ്ങനെ വെറുതേ പോവില്ല; കരിയര്‍, ധനം, ദാമ്പത്യം എല്ലാം ഗ്രഹമാറ്റത്തില്‍ താറുമാറാവും
June 2025 Transit: ജൂണ്‍ മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ ഗ്രഹങ്ങളുടെ മാറ്റം അതില്‍ വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ജൂണ്‍ മാസത്തിന്റെ ആരംഭം തന്നെ ശുക്രന്റെ ചലനത്തോടെയാണ്. എന്നാല്‍ നാല് ഗ്രഹമാറ്റങ്ങളാണ് ജൂണ്‍ മാസത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത്. എന്നാല്‍ ശുക്രനും ബുധനും സൂര്യനും ചൊവ്വയും ഉള്‍പ്പടെ നടത്തുന്ന ഗ്രഹരാശി മാറ്റങ്ങള്‍ ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളുണ്ടാക്കുന്നു.
ശുക്രന് മേടം രാശിയിലേക്കാണ് മാറുന്നത്. ചൊവ്വയും കേതുവും സംയോജിക്കുകയും ചെയ്യുന്നത് ജൂണ്‍ മാസത്തിലാണ്. കൂടാതെ വ്യാഴത്തിന്റേയും ബുധന്റേയും സംയോഗവും വളരെ മോശം ഫലങ്ങള്‍ ചില രാശിക്കാരില്‍ സൃഷ്ടിക്കുന്നു. മേടം, ഇടവം, മീനം ഉള്‍പ്പടെയുള്ള 5 രാശിക്കാരില്‍ ഇത് നെഗറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ജൂണ്‍ മാസത്തിലെ ഗ്രഹമാറ്റം വില്ലനായി മാറുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തിലെ ഗ്രഹങ്ങളുടെ സംയോജനം അത്ര നല്ല ഫലമല്ല നല്‍കുന്നത്. ജോലിയില്‍ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. കൂടാതെ ചൊവ്വ ഇവരില്‍ അഞ്ചാം ഭാവത്തിലാണ് സംക്രമിക്കുന്നത്. അത് മാത്രമല്ല ശനി ഈ രാശിക്കാരില്‍ ഏഴരശനിയുടെ ഭാവത്തിലാണ് സംഭവിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളും നിങ്ങളെ ബാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
മകരം
മകരം രാശിക്കാര്‍ക്ക് കരിയറിലും ബിസിനസിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ അതെല്ലാം തന്നെ പ്രതിസന്ധികളിലേക്കാണ് നിങ്ങളിലേക്ക് എത്തിക്കുന്നത്. ധാരാളം പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസിലും പ്രശ്നങ്ങള്‍ ഒന്നൊഴിയാതെ വരുന്നു. വര്‍ദ്ധിച്ച് വരുന്ന പ്രശ്നങ്ങള്‍ നിങ്ങളെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജൂണ്‍ മാസം അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു ഈ സമയം. സ്വന്തം ബന്ധുക്കള്‍ പോലും നിങ്ങളെ തള്ളിപ്പറയുന്ന സമയമാണ്. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. അമിതമായി ദേഷ്യപ്പെടുന്ന സ്വഭാവത്തെ നിയന്ത്രിക്കേണ്ടതാണ്. ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക പരാധീനത വര്‍ദ്ധിക്കുന്നു.

മീനം
ജൂണില്‍ ശനി ലഗ്നത്തിലാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. അത് കൂടാതെ എട്ടാം ഭാവത്തില്‍ സ്ഥിതി ചെയ്യുകയും ചെയ്യുന്നു. ഇത് ദോഷഫലങ്ങളെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. മടി നിങ്ങളുടെ കൂടപ്പിറപ്പായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തിക സ്ഥിതി വര്‍ദ്ധിക്കുന്നു. കരിയറില്‍ തകര്‍ച്ചയും ജോലി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാവുന്നു. എങ്കിലും ശ്രദ്ധയോടെ വേണം ഓരോ ചുവടും മുന്നോട്ട് വെക്കേണ്ടത്. അത്രയധികം ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ ജൂണ്‍ മാസത്തില്‍ അനുഭവിക്കേണ്ടി വരുന്നു.
ഇടവം
ജൂണ്‍ മാസത്തില്‍, ഇടവം രാശിക്കാര്‍ക്ക് സംഭവിക്കാനിരിക്കുന്ന ഗ്രഹമാറ്റങ്ങള്‍ പലപ്പോഴും ചില ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തുന്നു. എന്നാല്‍ അനാവശ്യ ആശങ്കകള്‍ കൂടുതല്‍ നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ചിലവുകളും വര്‍ദ്ധിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസില്‍ നഷ്ടങ്ങള്‍ കൂടുതലായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. ശുക്രന്റെ രാശിമാറ്റമാണ് ഇവരെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്. ജൂണ്‍ 29-ന് ശേഷം ഇവരുടെ സമയം തെളിയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications