Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
June Month Horoscope 2025: സമ്പാദ്യം വട്ടപ്പൂജ്യം, വരുന്ന 30 ദിനങ്ങള്‍ ഇനിയുണ്ടാവരുതെന്ന് ആഗ്രഹിക്കും ഈ രാശി
ജൂണ്‍ മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ ചില രാശിക്കാര്‍ ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളാണ് അനുഭവിക്കുന്നത്. പലപ്പോഴും എത്രയൊക്കെ ശ്രമിച്ചിട്ടും ഇവരുടെ ജീവിതം രക്ഷപ്പെടണം എന്നില്ല. പലപ്പോഴും അത് ആരോഗ്യവും കരിയറും ധനവും ദാമ്പത്യവും എല്ലാം നശിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ജൂണ്‍ മാസത്തിന് തുടക്കമാവുമ്പോള്‍ ഇത്തരം ചില വെല്ലുവിളികള്‍ അനുഭവിക്കേണ്ടി വരുന്ന ചില രാശിക്കാരുണ്ട്. അവരുടെ ജീവിതമാകട്ടെ വളരെയധികം പ്രശ്നങ്ങളിലേക്കാണ് പോവുന്നത് എന്നതുമാണ് സത്യം.
ജൂണ്‍ മാസത്തില്‍ നിരവധി ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ വ്യാഴം ഇപ്പോള്‍ മിഥുനം രാശിയിലാണ് സഞ്ചരിക്കുന്നത്. രാഹുവാകട്ടെ കുംഭം രാശിയിലും സഞ്ചരിക്കുന്നു. ചൊവ്വ കര്‍ക്കിടകം രാശിയില്‍ നിന്ന് ജൂണ്‍ 6 മുതല്‍ ചിങ്ങം രാശിയിലേക്ക് മാറുന്നു. കൂടാതെ ബുധന്‍ മിഥുനം രാശിയിലേക്ക് യാത്ര തിരിക്കുകയും ചെയ്യുന്നു. ഇതെല്ലാം ചേര്‍ന്ന് ജൂണ്‍ മാസത്തില്‍ ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ അനിവാര്യമായ സമയമാണ്. അത് മാത്രമല്ല തൊഴില്‍ രംഗത്ത് കൂടുതല്‍ പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നു. അപവാദങ്ങള്‍ കേള്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. നേരത്തെ ലഭ്യമായിക്കൊണ്ടിരുന്ന ചില ആനുകൂല്യങ്ങള്‍ പ്രശ്നങ്ങളിലേക്ക് എത്തുന്ന സമയം കൂടിയാണ്. ഇത് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അത്ര നല്ല സമയവും ആയിരിക്കുകയില്ല.
തുലാം
തുലാം രാശിക്കാര്‍ക്ക് പ്രതീക്ഷിച്ചത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. അത് പലപ്പോഴും ജീവിതത്തിലും വെല്ലുവിളികള്‍ ഉണ്ടാക്കാം. ആരോഗ്യം പ്രതിസന്ധിയിലാവും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുകയില്ല. അത് തന്നെയാണ് ഇവരുടെ ജീവിതത്തിലെ വെല്ലുവിളിയും. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പലപ്പോഴും ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലാണ് കാര്യങ്ങള്‍ കൈവിട്ട് പോവുന്നത്. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അതെല്ലാം തന്നെ പോസിറ്റീവ് ആയിരിക്കണം എന്നില്ല. സുഖകരമല്ലാത്ത പല കാര്യങ്ങളും നിങ്ങള്‍ മുഖാമുഖം അനുഭവിക്കേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതിയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ തരണം ചെയ്യേണ്ടി വരുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി അല്പം ശ്രദ്ധിച്ച് വേണം.
മകരം
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും. അതുപോലെ തന്നെ പ്രതികൂലാവസ്ഥകളും നിങ്ങള്‍ നേരിടേണ്ടി വരും. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളേയും പക്ഷേ നിങ്ങള്‍ ധൈര്യപൂര്‍വ്വം നേരിടുന്നു. സാമ്പത്തിക പ്രതിസന്ധി കൂടി വരുന്നതിനാല്‍ ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രം മറ്റൊരാളെ സഹായിക്കണം. ശത്രുക്കള്‍ ശക്തി പ്രാപിക്കുന്ന സമയമാണ്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ജൂണ്‍ മാസം വളരെയധികം മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ വിടാതെ പിന്തുടരുന്നതിനാല് അത് പ്രശ്നങ്ങള്‍ വഷളാക്കുന്നു. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ചായിരിക്കും അതിന്റെ പരിഹാരവും. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ധനസ്ഥിതി അറിഞ്ഞ് വേണം പ്രതിരോധം തീര്‍ക്കുന്നതിന്. രോഗാവസ്ഥകള്‍ പലതും നിങ്ങളെ വലയ്ക്കും. രോഗാവസ്ഥകള്‍ മാറ്റമില്ലാതെ തുടരുന്നതും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. അത്രയധികം പ്രശ്നങ്ങളാണ് ഇവരെ കാത്തിരിക്കുന്നത് ജൂണ്‍ മാസത്തില്‍.



Click it and Unblock the Notifications
