Monthly Horoscope June 2024: ജൂണ്‍ 31 ദിവസം 12 രാശിക്കും ഫലങ്ങളിപ്രകാരം: നിങ്ങളുടേത് അറിയാം

2024-ലെ ആറാമത്തെ മാസമാണ് ജൂണ്‍, അതായത് ഒരു വര്‍ഷത്തിന്റെ പകുതിയിലേക്ക് നാം കടന്ന് കഴിഞ്ഞു. ഇടവം- മിഥുനം മാസങ്ങളാണ് ജൂണ്‍ മാസത്തില്‍ വരുന്നത്. രണ്ട് മലയാള മാസങ്ങള്‍ ഒരുമിച്ച് വരുന്ന മാസമാണ് ജൂണ്‍. സൂര്യന്റെ രാശിമാറ്റം ഈ സമയത്ത് സംഭവിക്കുന്നു. ഇടവം മിഥുനം രാശികളില്‍ സൂര്യന്‍ സഞ്ചരിക്കുന്നു. ഞാറ്റുവേലകള്‍ ഉണ്ടാവുന്നതും ഈ മാസത്തില്‍ തന്നെയാണ്. ജൂണ്‍ ഒന്നിന് ചന്ദ്രന്‍ ഉത്രട്ടാതി നക്ഷത്രത്തില്‍ സ്ഥിതി ചെയ്യുന്നു.

ജൂണ്‍ 6-നാണ് അമാവാസി വരുന്നത്. ജൂണ്‍ 21-22 എന്നീ ദിവസങ്ങളിലായി പൗര്‍ണമിയും വരുന്നു. ജൂണ്‍ 1-ന് ചൊവ്വ മീനത്തില്‍ നിന്നും മേടത്തിലേക്ക് പ്രവേശിക്കുന്നു. ഇത് കൂടാതെ പല ഗ്രഹങ്ങള്‍ക്കും സങ്കീര്‍ണമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു മാസം തന്നെയാണ് ജൂണ്‍. മേടം - മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ജൂണ്‍ മാസത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കും എന്ന് നമുക്ക് നോക്കാം.

June 2024 Monthly Horoscope

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ജൂണ്‍ മാസത്തില്‍ സംഭവിക്കുന്നത്. അശ്വതി നക്ഷത്തില്‍ ചൊവ്വ ജൂണ്‍ 1-ന് തന്നെ പ്രവേശിക്കുന്നു. ഇതിന്റെ ഫലങ്ങള്‍ ഈ മാസം മുഴുവന്‍ നിലനില്‍ക്കുന്നു. നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു. ജോലിയില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവുമെങ്കിലും അതിനെ നിങ്ങള്‍ക്ക് തരണം ചെയ്യുന്നതിന് സാധിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ ധാരാളം തൊഴിലവസരങ്ങള്‍ തുറന്ന് കിട്ടുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങള്‍ക്കും അടിസ്ഥാനം എന്ന് പറയുന്നത് തന്നെ പലപ്പോഴും നിങ്ങളുടെ ജോലിയുടെ മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. പലപ്പോഴും ഉപരിപഠനത്തിന് അവസരങ്ങള്‍ ലഭിക്കുന്ന. അന്യദേശവാസത്തിനുള്ള സാധ്യതയുണ്ട്. പാരമ്പര്യമായി സ്വത്തുക്കള്‍ ലഭിക്കുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട പല കടമകളും വര്‍ദ്ധിക്കുന്നു. പലപ്പോഴും കണ്ടകശനിയും പ്രതിസന്ധികളും ഇവരെ ബാധിക്കുന്നു. എങ്കിലും പൊതുവേ അനുകൂലമല്ലാത്ത മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസിലെ ലാഭം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും കരാര്‍ ജോലികളില്‍ ഏര്‍പ്പെടുന്നതിനുള്ള സാധ്യത കാണുന്നു. ബിസിനസ് പുതിയത് ആരംഭിക്കാന്‍ അത്ര ഉചിതമായ സമയമായിരിക്കില്ല.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മോശം സമയമാണ് ജൂണ്‍ മാസം. സൂര്യന്റെ രാശിമാറ്റത്തില്‍ പ്രതിസന്ധികള്‍ക്കുള്ള സാധ്യത ഇവര്‍ക്കുണ്ടാവുന്നു. സാമ്പത്തികം ശ്രദ്ധിക്കേണ്ടതാണ. അപ്രസക്തമായ കാര്യങ്ങള്‍ക്ക് വേണ്ടി പണവും സമയവും ചിലവക്കേണ്ടതില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്നു. പുതിയ വീട്ടുപകരണങ്ങള്‍ വാങ്ങുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഊഹക്കച്ചവടത്തില്‍ പലപ്പോഴും മാറ്റങ്ങള്‍ ഉണ്ടാവുന്നു. വീടും കെട്ടിടവും പുനര്‍നിര്‍മ്മിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും ബന്ധുക്കളുടെ സഹകരണമുണ്ടാവും. ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ചുമതല നിര്‍വ്വഹിക്കുന്നതില്‍ തടസ്സങ്ങള്‍ ഉണ്ടാവുന്നു. സഹോദരസ്ഥാനത്ത് പലപ്പോഴും ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പലപ്പോഴും മാസത്തിന്റെ ആരംഭത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍ പിന്നീട് അങ്ങോട്ട് സമയം തെളിയുന്നു. കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെക്കകുന്നു. പലപ്പോഴും സാമ്പത്തിക മാറ്റങ്ങള്‍ പ്രതിസന്ധികളിലേക്ക് എത്തിക്കുന്നില്ല എന്നതാണ് ഈ മാസത്തെ പോസിറ്റീവ് കാര്യം. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ വന്ന് ചേരുന്നു. പുതിയ വാഹനം വാങ്ങുന്നതിനുള്ള യോഗം കാണുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളുണ്ടാവുന്ന സമയമാണ്. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളേ തേടി വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. വിദേശത്ത് നിന്ന് നിങ്ങളെ തേടി അഭിനന്ദനങ്ങളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതായി വരുന്നു. മത്സരങ്ങളില്‍ വിജയം കണ്ടെത്തുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ബിസിനസില്‍ സംതൃപ്തിയുണ്ടാവുന്നു. പലപ്പോഴും ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. സാഹിത്യകാരന്‍മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ ആസ്വദിക്കുന്നതിനുള്ള സാധ്യതയുണ്ട്. കടബാധ്യതകള്‍ പരിഹരിക്കപ്പെടുന്നു. പലപ്പോഴും ഭാഗികമായുണ്ടാവുന്ന പ്രതിസന്ധികള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ധനു രാശി
ധുനാ രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പുതിയ വീടോ വസ്തുവോ വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. എല്ലാ തരത്തിലുള്ള ജീവിത വിജയവും നിങ്ങള്‍ക്ക് തേടി എത്തുന്ന സമയമാണ് ജൂണ്‍ മാസം. പല തീരുമാനങ്ങളും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ സ്ഥിരതയുണ്ടാവുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ പരിശ്രമങ്ങള്‍ എല്ലാം തന്നെ വിജയം കാണുന്നതിന് സാധിക്കുന്നു. പിതാവിന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. തൊഴില്‍ രംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. പങ്കാളിയുടെ ജോലി സംബന്ധിച്ച കാര്യങ്ങള്‍ പലപ്പോഴും നിങ്ങള്‍ക്ക് അനിശ്ചിതാവസ്ഥയുണ്ടാവുന്നു. തീര്‍ത്ഥാടനത്തിനുള്ള സാധ്യതയുണ്ട്. സാമ്പത്തികം ശ്രദ്ധിക്കണം. ആരോഗ്യവും പ്രതിസന്ധിയിലാവാം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വിഘ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പ്രയത്‌നിച്ച് പരാജയപ്പെട്ട കാര്യങ്ങളെല്ലാം തന്നെ പിന്നീട് വിജയത്തിലേക്ക് എത്തുന്നു. മുതിര്‍ന്നവര്‍ പറയുന്നത് അനുസരിക്കുന്നതിനും അതിലൂടെ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിനും സാധിക്കുന്നു. പാരിതോഷികങ്ങള്‍ പലപ്പോഴും ലഭിക്കുന്നു. കലാരംഗത്ത് നിങ്ങളെ തേടി അംഗീകാരം എത്തുന്നു. സ്വപ്‌നങ്ങള്‍ പലതും സാക്ഷാത്കരിക്കാന്‍ സാധിക്കും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരംഭിക്കുന്ന സംരംഭം കൃത്യമായി മുന്നോട്ട് കൊണ്ട് പോവുന്നതില്‍ നിങ്ങള്‍ വിജയിക്കുന്നു. മുതല്‍മുടക്കിന് അനുസരിച്ചുള്ള സാമ്പത്തിക നേട്ടം നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. എങ്കിലും കരിയറിലെ പല മാറ്റങ്ങളും നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ ഇതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലപ്പോഴും അറിയുന്നില്ല. പൊതുവേ കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്ന ഒരു മാസമാണ് എന്നത് തന്നെയാണ് പ്രത്യേകത.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Friday, May 24, 2024, 9:55 [IST]
X
Desktop Bottom Promotion