Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Monthly Horoscope: ജൂലൈമാസം ജീവിതം മാറി മറിയുന്ന 31 ദിനങ്ങള്‍ , ശുക്രനുദിക്കുന്ന 6 നാളുകാര്‍
ജൂലൈ മാസം തുടങ്ങുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ജ്യോതിഷപരമായി പറയുകയാണെങ്കില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും ജ്യോതിഷപരമായി കൂടി നമ്മളെ സഹായിക്കുന്നതാണ്. ജൂലൈ മാസത്തില്‍ ഭാഗ്യം നിറയുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നതും എന്താണെന്നതിനെക്കുറിച്ചും നമുക്ക് നോക്കാം. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരില്‍ ചില നക്ഷത്രക്കാരില്‍ ഭാഗ്യ നക്ഷത്രക്കാര്‍ ആരൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
ശുക്രന് ഉള്‍പ്പടെയുള്ള ഗ്രഹങ്ങള്‍ അനുകൂല സ്ഥാനത്താണ് ഈ സമയം നില്‍ക്കുന്നത് എന്നത് തന്നെയാണ് ഇവരുട ഏറ്റവും വലിയ പ്രത്യേകതയും. രാശിമാറ്റവും നക്ഷത്രഫലവും എല്ലാം നിങ്ങളില്‍ അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറുന്ന അവസ്ഥയുണ്ടാവുന്നു എന്നതില്‍ സംശയം വേണ്ട. ജീവിതത്തിലെ സന്തോഷം നിറയുന്ന നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. ആരൊക്കെയാണ് ഭാഗ്യ നക്ഷത്രക്കാരെന്ന് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ജൂലൈ മാസം നിരവധി അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് അനുകൂലമായ സാഹചര്യം തേടി വരുന്നു. പലപ്പോഴും പ്രതീക്ഷിച്ചിരുന്ന നേട്ടങ്ങള്‍ അത് സാമ്പത്തിക നേട്ടമായാല്‍ പോലും നിങ്ങളെ തേടി വരുന്നു. കര്മ്മരംഗത്തുണ്ടാവുന്ന സാഹചര്യങ്ങള്‍ അനുകൂലമാവുന്നത് ജീവിതം മാറ്റി മറിക്കും. ജീവിതത്തില്‍ എക്കാലവും സന്തോഷവും സമാധാനവും നിലനിര്‍ത്തും സാമ്പത്തികമായി രാജാവിനെപ്പോലെ ജീവിക്കുന്നതിനുള്ള യോഗം ഈ നക്ഷത്രക്കാരിലുണ്ടാവുന്നു.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് കര്‍മ്മരംഗത്ത് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന മാസമാണ് ജൂലൈ മാസം. എല്ലാ മേഖലയിലും ഇവര്‍ വിജയം കരസ്ഥമാക്കുന്നു. പലപ്പോഴും മക്കളുടെ സന്തോഷത്തില്‍ പങ്ക് ചേരുന്നതിനും ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കും. പല വിധത്തിലുള്ള സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളില്‍ തന്നെ അഭിമാനനേട്ടങ്ങളുണ്ടാക്കും. രാജയോഗഫലമാണ് നിങ്ങള്‍ക്കുണ്ടാവുന്നത്.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം തേടി വരുന്നു. പലപ്പോഴും എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത മാറ്റമുണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കൈകാര്യം ചെയ്യാന്‍ സാധിക്കും. വിദേശവാസത്തിനും പഠനാവശ്യങ്ങളില്‍ പോവുന്നതിനും ഉള്ള യോഗം കാണുന്നു എന്നതാണ് സത്യം.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ജൂലൈ മാസത്തില്‍ അവരുടെ മാനസികാരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരും. കൂടാതെ ലോണ്‍, ചിട്ടി, ലോട്ടറി എന്നിവയും നിങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ ഉള്ളതായിരിക്കും. പ്രശ്നങ്ങള്‍ പ്രതിരോധിക്കുന്നതിനും അത് വഴി ജീവിതത്തില്‍ പ്രതിസന്ധികള്‍ ഒഴിവാക്കി വിടുന്നതിനും ഈ മാസത്തില്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. വിദേശത്ത് താമസിക്കുന്നതിനും ജോലിയിലൂടെ സമ്പാദിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ജൂലൈ മാസം എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിര്‍ണായകമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത് ഈ മാസത്തിലാണ്. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കര്‍മ്മരംഗത്തെ മാറ്റങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ പോസിറ്റീവ് മാറ്റങ്ങള്‍ നല്കുന്നു. നിര്‍ണായകമായ പല ഘട്ടങ്ങളിലും അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കി അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. മത്സരപ്പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം കണ്ടെത്താന്‍ സാധിക്കുന്നു.
ചോതി
ചോതി നക്ഷത്രക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും ജൂലൈ മാസം കാത്തിരിക്കുന്നുണ്ട്. ഇവര്‍ക്ക് ഒരു കാര്യത്തിനും പ്രതിസന്ധി അനുഭവിക്കേണ്ടി വരില്ല എന്ന് മാത്രമല്ല ഇവരുടെ സാമ്പത്തികാടിത്തറ വളരെ ശക്തമായിരിക്കുകയും ചെയ്യുന്നു. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ പോസിറ്റീവ് മാറ്റങ്ങളും അപ്രതീക്ഷിത ലാഭവും ഉണ്ടാവുന്നു. ആശയവിനിമയത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം തൂടുതല്‍ സമയം ചിലവഴിക്കുന്നതിനും അവരുടെ സന്തോഷത്തില്‍ പങ്ക് ചേരുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
