Latest Updates
-
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ജൂലൈ മാസത്തില് വമ്പന് ഗ്രഹമാറ്റം: ശനി, വ്യാഴം, സൂര്യന്, ബുധന്, ചൊവ്വ ഉള്പ്പടെ മാറ്റത്തിലേക്ക്
ജ്യോതിഷപരമായി നോക്കുകയാണെങ്കില് നിങ്ങളുടെ ജീവിതത്തില് വളരെ വലിയ മാറ്റങ്ങള് സംഭവിക്കുന്ന ഒരു മാസമാണ് ജൂലൈ മാസം. അതുകൊണ്ട് തന്നെ ഇത് ജീവിതത്തില് ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. ഓരോ മാറ്റവും ഓരോ തരത്തിലുള്ള ഗുണദോഷ സമ്മിശ്രമായ ഫലത്തെയാണ് കാണിക്കുന്നത്. ജ്യോതിഷപരമായി നോക്കുകയാണെങ്കില് അത് നിങ്ങളുടെ ജീവിതത്തില് ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു.
വ്യാഴം, ശനി, ബുധന്, ചൊവ്വ, സൂര്യന് തുടങ്ങിയ ഗ്രഹങ്ങളിലാണ് മാറ്റങ്ങള് സംഭവിക്കുന്നത്. ഇത് പല വിധത്തിലുള്ള ഗുണാനുഭവങ്ങളും അതോടൊപ്പം തന്നേ മോശം ഫലങ്ങളും നല്കുന്നു. ഓരോ ഗ്രഹങ്ങളും ഓരോ രാശിയിലും ഉദിക്കുകയും മാറുകയും അസ്തമിക്കുകയും ചെയ്യുന്നു. കൂടുതല് അറിയുന്നതിന് ഈ ലേഖനം വായിക്കാം.

ഗ്രഹമാറ്റം ഇപ്രകാരം
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ജൂലൈ മാസത്തില് മിഥുനത്തിലാണ് മാറുന്നത്. അതോടൊപ്പം തന്നെ കര്ക്കിടകത്തിലേക്കും രാശി മാറ്റുന്നു. ശുക്രനാവട്ടെ മാസാവസാനം മേടം രാശിയിലേക്കും പിന്നീട് ഇടവത്തിലേക്കും പ്രവേശിക്കുന്നു. ചൊവ്വയാകട്ടെ ചിങ്ങം, കന്നി രാശികളിലായിരിക്കും സ്ഥിതി ചെയ്യുന്നത്. വ്യാഴം മിഥുനം രാശിയില് ഉദിക്കുകയും ശനി മീനം രാശിയില് വക്രഗതിയില് സഞ്ചരിക്കുകയും ചെയ്യുന്നു. കൂടാതെ കേതു ചിങ്ങം രാശിയിലും രാഹു കുംഭം രാശിയിലും മാറുന്നു. എന്നാല് ഇത് ഗുണപരമായി മാറുന്ന രാശിക്കാര് ആരൊക്കെയെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്ക്ക് ജൂലൈ മാസം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. അത് മാത്രമല്ല കരിയറിലും മികച്ച മാറ്റങ്ങള് നിങ്ങള്ക്ക് ലഭിക്കുന്ന സമയമാണ് എന്നതില് സംശയം വേണ്ട. കൂടാതെ ബിസിനസില് സന്തോഷകരമായ മാറ്റങ്ങള് തേടി എത്തുന്നു. കഠിനാധ്വാനത്തിലൂടെ പണം ധാരാളം സമ്പാദിക്കുന്നതിനും സാധിക്കുന്നു. പ്രണയിക്കുന്നവര്ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില് തേടി എത്തുന്ന സമയമാണ് എന്നതില് സംശയം വേണ്ട. പല കാര്യങ്ങളിലും തടസ്സങ്ങള് ഉണ്ടാവുന്നു. ബിസിനസിലൂടെ ലാഭം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില് സന്തോഷം തേടി എത്തുന്നു.

മിഥുനം
മിഥുനം രാശിക്കാര്ക്ക് ജൂലൈ മാസത്തില് മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. ഗ്രഹമാറ്റങ്ങള് എല്ലാം തന്നെ പ്രതീക്ഷിക്കുന്നതിനേക്കാള് ഉയരത്തിലാണ് എത്തുന്നത്. ബുധന് രണ്ടാമത്തെ ഭാവത്തിലും ചൊവ്വ മൂന്നാ ഭാവത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. അത് മാത്രമല്ല ശുക്രന്റെ ഗുണപരമായ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില് സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. കൂടാതെ ചൊവ്വയുടെ സ്വാധീനം വളരെധികം മതിപ്പും ജോലിയുടെ കാര്യത്തില് കൊണ്ട് വരുന്നു. പ്രണയിക്കുന്നവര്ക്ക് സന്തോഷകരമായ മാറ്റങ്ങളായിരിക്കും എന്നതാണ് ഏറ്റവും വലിയ കാര്യം.
കന്നി
കന്നി രാശിക്കാര്ക്ക് ജൂലൈ മാസം നല്ലതായിരിക്കും. സൂര്യന് പത്താമത്തെയും പതിനൊന്നാമത്തെയും ഭാവത്തിലാണ് ഇവരില് സ്ഥിതി െചെയ്യുന്നത്. ചൊവ്വ പന്ത്രണ്ടാമത്തെയും ഒന്നാമത്തെയും ഭാവത്തിലും ആയിരിക്കും. ബുധന് ലാഭ സ്ഥാനത്തും വ്യാഴം പത്താം ഭാവത്തിലും കന്നി രാശിക്കാരില് സ്ഥിതി ചെയ്യുന്നു. ബിസിനസില് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയും ഇരട്ടിയാവുന്നു. അപ്രതീക്ഷിതമായി ധനനേട്ടം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്.
ഗുണഫലങ്ങള് ഇവര്ക്കൊപ്പം
വേദജ്യോതിഷപ്രകാരം ഓരോ രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങള് ഗ്രഹമാറ്റത്തിന്റെ അടിസ്ഥാനത്തില് മികച്ച് നില്ക്കുന്നു. അതില് തുലാം, ധനു, മകരം, കുംഭം, മീനം രാശിക്കാര്ക്ക് മികച്ച സമയമാണ് ഉണ്ടാവുന്നത്. അത് മാത്രമല്ല സൂര്യന്റെ മിഥുനം രാശി സംക്രമണം കൂടി ജൂലൈ മാസത്തില് ഉള്ളതിനാല് പലപ്പോഴും ബുധാദിത്യ യോഗം രൂപപ്പെടുന്നതിനുള്ള സാധ്യതയും ഉണ്ട് എന്നതാണ്. ഇതെല്ലാം തന്നെ ഗുണാനുഭവങ്ങള് ഇരട്ടിയാക്കുന്നു.



Click it and Unblock the Notifications
