Latest Updates
-
ഉഷ്ണതരംഗം കടുക്കുന്നു; ചർമ്മം കരിഞ്ഞുപോകുമോ? ഈ 'സ്വെറ്റ് പ്രൂഫ്' കരുതലുകൾ മറക്കരുത്! -
ഡൽഹിയിലെ കൊടുംചൂട്; വെറും വെള്ളം കുടിച്ചാൽ പോരാ, ഈ പാനീയങ്ങൾ കൂടി ശീലമാക്കൂ! -
ഉഷ്ണതരംഗം കടുക്കുന്നു; ജിമ്മിൽ പോകുന്നവർ ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
എച്ച്പിവി വാക്സിൻ: മക്കളുടെ ഭാവി തകർക്കുന്ന വ്യാജപ്രചാരണങ്ങൾ വിശ്വസിക്കണോ? -
മൗഞ്ചാരോ ഇൻജക്ഷൻ എടുക്കുന്നവരാണോ? എളുപ്പത്തിൽ തടി കുറയ്ക്കാൻ പോയി ജീവൻ കളയല്ലേ! -
കഠിനമായ വെയിലത്ത് സൺസ്ക്രീൻ വെറുതെ പുരട്ടിയാൽ പോരാ, ഈ തെറ്റുകൾ ചെയ്താൽ ചർമ്മം കരിഞ്ഞുപോകും! -
രാജ്യോഗം തെളിഞ്ഞു; ഇന്ന് നിങ്ങളുടെ ഭാഗ്യം മാറിമറിയുമോ? അറിയേണ്ടതെല്ലാം! -
ഏപ്രിൽ 23: കരിയറിലും പണമിടപാടിലും തിളങ്ങാൻ ഈ 4 രാശിക്കാർക്ക് ഭാഗ്യദിനം, വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പണവും കരിയറും തേടിയെത്തും! -
ഭരണി നക്ഷത്രത്തിലേക്ക് ചന്ദ്രൻ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇരട്ടി നേട്ടം
Monthly Horoscope July: കരിയര്‍, സാമ്പത്തികം, പ്രണയം, ദാമ്പത്യം: ജീവിതം മാറുന്ന 31 ദിനങ്ങള്‍: 12 രാശിക്ക് സമ്പ
ജൂലൈ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ 12 രാശിക്കും സമ്പൂര്‍ണഫലം എന്താണെന്ന് അറിയുന്നതിന് പലര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കും. ബിസിനസിലെ നേട്ടങ്ങളും ജീവിതത്തിലെ മാറ്റങ്ങളും കരിയര്‍ നേട്ടങ്ങളും എല്ലാം നിങ്ങള്‍ക്ക് മാറി വരുന്ന സമയമാണ് ജൂലൈ മാസം. പലപ്പോഴും ജീവതം തന്നെ മാറുന്ന മാസത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. പലപ്പോഴും സന്തോഷത്തിന്റെ ദിനങ്ങളാണ് വരാന്‍ പോവുന്നത്.
12 രാശിക്കാര്‍ക്കും ജൂലൈ മാസത്തില്‍ ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അവരുടെ ജീവിതം അനുസരിച്ച് പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നു. രാശിപ്രകാരം നിങ്ങള്‍ക്കുണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ എന്തൊക്കെയെന്നും വരുന്ന 31 ദിവസം എപ്രകാരം അത് ബാധിക്കും എന്നും നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ജൂലൈ മാസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. നഷ്ടപ്പെട്ട വസ്തുക്കള്‍ പലപ്പോഴും തിരികെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അമിതമായ സന്തോഷം ജീവിതത്തില്‍ മാറ്റം കൊണ്ട് വരുന്നു. ഏത് വെല്ലുവിളികളേയും ധൈര്യത്തോടെ നേരിടുന്നതിന് സാധിക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനാവശ്യമായ തിരക്ക് കാണിക്കരുത്. തീരുമാനങ്ങള്‍ ശ്രദ്ധിച്ച് എടുക്കേണ്ടതാണ്.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് സ്ഥിതികള്‍ വളരെ അനുകൂലമായിരിക്കും. മാത്രമല്ല ജോലി ഇല്ലാത്തവരെങ്കില്‍ അവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രമോഷന് ലഭിക്കുകയും ജീവിതത്തില്‍ അത് വഴി ധനനേട്ടം ഉണ്ടാവുകയും യ്യെുന്നു. സാമ്പത്തിക സ്രോതസ്സുകള്‍ നിങ്ങളെ തേടി വരുന്നു. മാനസികമായ ആരോഗ്യം മികച്ച രീതിയില്‍ ആവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. ബിസിനസില്‍ നിങ്ങളെ തേടി സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ നല്ല കാലത്തിന് ജൂലൈ മാസത്തില്‍ തുടക്കമായി എന്ന് തന്നെ പറയാന്‍ സാധിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. സ്വന്തം ജീവിതത്തില്‍ നേട്ടങ്ങള്‍ ധാരാളം കൊണ്ട് വരാന്‍ സാധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളുണ്ടാവും. പലപ്പോഴും പല വിധത്തിലുള്ള ആശങ്കകളില്‍ നിന്ന് നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും. മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും. പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് സന്തോകരമായ ഒരു സമയായിരിക്കും ജൂലൈ മാസം. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും അതിവേഗത്തിലാണ് ബിസിനസ് പുരോഗമിക്കുന്നത്. ആളുകള്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നുണ്ടെങ്കിലും പലപ്പോഴും അതെല്ലാം നിങ്ങള്‍ക്ക് മികച്ച ഫലം നല്കുന്നു. മാനസികമായ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമെങ്കിലും അതിനെല്ലാം തന്നെ പരിഹാരം കാണുന്നതിനും നിങ്ങള്‍ക്ക് സാഘിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. മാസാവസാനം കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. പലപ്പോഴും നല്ല ഫലങ്ങള്‍ പല സമയത്തും നിങ്ങളെ തേടി എത്തുന്ന ഒരു മാസമാണ് ജൂലൈ മാസം. ഒരു കാര്യ ചെയ്യുന്നതിന് തന്നെ പലപ്പോഴും കൂടുതല്‍ സമയം നിങ്ങളെ തേടി എത്തുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പലപ്പോഴും പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
കന്നിരാശി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമല്ലാത്ത പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ പല പ്രശ്നങ്ങളേയും പരിഹരിക്കാന്‍ സാധിക്കുന്നു. ജോലിയില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുമെങ്കിലും അവയെല്ലാം കൈകാര്യം ചെയ്യുന്ന രീതിയില്‍ മാറ്റം വരേണ്ടതാണ്. ശ്രദ്ധയോടെ പഠിച്ചാല്‍ നമുക്ക് കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പ്രധാനപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ആരോഗ്യം അല്പം ശ്രദ്ധിക്കണം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഈ മാസം നല്ല ഫലങ്ങള്‍ ലഭിക്കുന്നു. സാമ്പത്തികപരമായി നോക്കുകയാണെങ്കില്‍ ശക്തമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. പുതിയ ജോലിയില്‍ സംതൃപ്തിയും സമാധാനവും ലഭിക്കുന്നു. പലപ്പോഴും പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. ഏത് കാര്യത്തിനും വേണ്ടത്ര സമയം ലഭിക്കുന്നു. സാമ്പത്തികം ശക്തമായിരിക്കും.
വൃശ്ചികക്കൂറ് (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടെത്തി അതനുസരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. എല്ലാ കാര്യത്തിലും വിജയം നിങ്ങളോടൊപ്പം എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് എന്തുകൊണ്ടും അനുകൂലമായ സമയമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം അല്ലാത്ത പക്ഷം സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യം പ്രശ്നത്തിലാവുന്നു. അതുകൊണ്ട് ജൂലൈ മാസത്തില്‍ അല്പം ശ്രദ്ധിക്കണം.
ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ജൂലൈ മാസം. ജോലിയിലും ബിസിനസിലും നിങ്ങള്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. മാതാപിതാക്കളില്‍ നിന്ന് എല്ലാ തരത്തിലുള്ള സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുന്നു. ആരോഗ്യം മികച്ച അവസ്ഥയിലായിരിക്കും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ അനുകൂലമായിരിക്കും. ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളിലുണ്ടാവുന്നു. കഠിനാധ്വാനവും കഴിവും നിങ്ങളെ തേടി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പരസ്പരം തുറന്ന് പറയുന്നതിലൂടെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. പ്രണയിക്കുന്നവരില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നവരാണ്. പരസ്പരം തുറന്ന് സംസാരിക്കുന്നതിന് നിങ്ങള്‍ ശ്രമിക്കണം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന സമയമാണ്. ജൂലൈ മാസത്തില്‍ ആഗ്രഹിക്കുന്നത് പോലെ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. കാര്യങ്ങളെല്ലാം തന്നെ പൂര്‍ണമായും മികച്ച അവസ്ഥയിലേക്ക് വരുന്നു. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ഏത് കാര്യവും പോസിറ്റീവ് ആയി എടുക്കേണ്ടതാണ്. കഠിനാധ്വാനം ചെയ്യുന്നത് വഴി ജീവിതം തന്നെ മാറി വരുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതം വളരെയധികം മാറ്റങ്ങളിലൂടെ കടന്നു പോവുന്ന സമയമാണ് എന്നതാണ് സത്യം. പല വിധത്തില്‍ നിങ്ങളെ തേടി അവസരങ്ങള്‍ വരുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ശ്രദ്ധിക്കണം. സുഖസൗകര്യങ്ങള്‍ മികച്ചതായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. ദാമ്പത്യ ജീവിതത്തിലും സന്തോഷം നിലനില്ക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന സമയാണ് ജൂലൈ മാസത്തില്‍ മീനം രാശിക്കാര്‍ക്ക്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications