Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ഈ വർഷം മാത്രമല്ല, അടുത്ത വർഷവും ജോലി കിട്ടാതെ ബുദ്ധിമുട്ടാൻ പോകുന്നവർ ഈ നാളുകാർ
ഒരു ജോലി ഇല്ലാതെ ഇന്നത്തെ കാലത്ത് ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എത്ര ശ്രമിച്ചിട്ടും ജോലി ലഭിക്കാത്ത നിരവധി ആളുകളുണ്ട്. ജ്യോതിഷ ശാസ്ത്രപ്രകാരം, ഇനിവരുന്ന ദിവസങ്ങളിൽ ജോലി കിട്ടാതെ ബുദ്ധിമുട്ടാൻ പോകുന്നത് ഈ നക്ഷത്രക്കാരാണ്. ഇവർ ഈ വർഷം മാത്രമല്ല, അടുത്ത വർഷവും ജോലിക്കായി പല പ്രതിസന്ധികളും നേരിടേണ്ടതായി വരാം.

ഈ നാളുകാർ ഏതെല്ലാമെന്നും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണെമന്നും നോക്കാം.
മൂലം നക്ഷത്രം
കേതുവിന്റെ ദോഷം നിലവനിൽക്കുന്നതിനാൽ, വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ ഈ നാളുകാർക്ക് സാധിക്കുകയില്ല. ഇന്റർവ്യൂ പലതും കഴിഞ്ഞാലും ജോലി കിട്ടാൻ ഇവർ ബുദ്ധിമുട്ടും. പലപ്പോഴും, മാനസിക സമ്മർദ്ദത്തിലേയ്ക്കും ഈ നാളുകാർ നടന്നുപോകാം. നിലവിൽ ജോലി ഉള്ളവരാണെങ്കിൽ, ജോലി പോകാനുള്ള സാധ്യതയും വളരെയധികം കാണുന്നുണ്ട്. സഹപ്രവർത്തകരിൽ നിന്നും വിപരീതമായ സമീപനം നേരിടേണ്ടതായി വരും. സഹപ്രവർത്തകരുടെ പ്രവർത്തി മൂലം ഈ നക്ഷത്രക്കാർക്ക് ജോലി പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ഒരു ജലിയിൽ തന്നെ ദീർഘകാലം തുടരാൻ സാധിക്കാത്ത അവസ്ഥ നിങ്ങൾക്ക് വന്നുചേരാം. ഇത് നിങ്ങളുടെ സാമ്പത്തിക ഭദ്രത തന്നെ തകിടം മറിക്കും. കൂടാതെ, ബന്ധുക്കളിൽ നിന്നും വീട്ടുകാരിൽ നിന്നും പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നത് ജോലിയെ ബാധിക്കും. നിലവിൽ പഠിച്ചിറങ്ങിയവരാണെങ്കിൽ പഠിച്ച മേഖലയിൽ ജോലി കിട്ടുന്നതിനായി നല്ലപോലെ ബുദ്ധിമുട്ടുകൾ അനുഭവിക്കും.
പരിഹാരം
ആഴ്ചയിൽ ഒരിക്കൽ ഗണപതിയ്ക്കും ദുർഗ്ഗ ദേവിയ്ക്കും വഴിപാടുകൾ നടത്തുന്നത് നല്ലതാണ്. കേതുവിന്റെ ദോഷം പരിഹരിക്കുന്നതിനായി വഴിപാടുകൾ നടത്തുക. നിങ്ങളുടെ ജന്മനക്ഷത്ര കല്ല് പതിപ്പിച്ച മോതിരം കയ്യിൽ ധരിക്കുന്നതും വളരെ നല്ലതാണ്. ഇത് ദോഷങ്ങൾ പരിഹരിക്കാൻ സഹായിക്കും.
ആയില്യം നക്ഷത്രം
ബുധന്റെ സാന്നിധ്യം ഈ നാളുകാരിൽ പ്രകടമായിരിക്കുന്നതിനാൽ, പലവിധത്തിലുള്ള ദോഷങ്ങളും ഇവരിൽ നേരിടേണ്ടതായി വരും. കർമ്മമണ്ഡലത്തിൽ നിന്നും വ്യതിചലിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. ഇത് നിങ്ങളെ മാനസിക സമ്മർദ്ദത്തിലേയ്ക്ക് നയിക്കും. കടുത്ത വിഷമത്തിലേയ്ക്കും ഇത് നയിക്കും. ഇത് നിങ്ങളുടെ ജോലിയെ ബാധിക്കാൻ കാരണമാകുന്നു. ജോലി നഷ്ടപ്പെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. ഒരിക്കൽ ജോലി നഷ്ടപ്പെട്ടാൽ വീണ്ടും ഒരു ജോലി ലഭിക്കുന്നതിന് ഈ നാളുകാർ വളരെയധികം കഷ്ടപ്പെടുന്നതാണ്.
ജോലിസ്ഥലത്ത് കൃത്യമായി കാര്യങ്ങൾ സംസാരിക്കാൻ സാധിക്കാതെ വരുന്നത് പല പ്രശ്നങ്ങളിലേയ്ക്കും നയിക്കും. കൂടാതെ, ആരോഗ്യ പ്രശ്നങ്ങൾ നിരന്തരം നിങ്ങളെ പിന്തുടർന്നേക്കാം. ഇത് നിങ്ങളുടെ ജോലിയെ കാര്യമായി ബാധിക്കും. കൂടാതെ, പഠിച്ചിറങ്ങിയവരും, നിലവിൽ ജോലി നോക്കുന്നവരുമാണെങ്കിൽ, ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ മൂലം ഇന്റർവ്യൂവിൽ പോലും പങ്കെടുക്കാൻ സാധിച്ചെന്ന് വരില്ല. പല പ്രശ്നങ്ങളും നിങ്ങളെ നിരന്തരം വേട്ടയാടും.
പരിഹാരം
എല്ലാവിധ കഷ്ടകാലങ്ങളും മാറാൻ ആഴ്ചയിൽ ഒരിക്കൽ വിഷ്ണുദേവനും ലക്ഷ്മിദേവിയ്ക്കും വഴിപാടുകൾ നടത്തുക. ബുധനാഴ്ച ദിവസങ്ങളിൽ അമ്പലത്തിൽ പോകുന്നത് നല്ലതാണ്. ബുധന്റെ ദോഷം മാറ്റിയെടുക്കൻ വഴിപാടുകളും പൂജയും ചെയ്യുക.
ചോതി
ശനിയുടെ ദോഷം നിലനിൽക്കുന്നതിനാൽ ചോതി നക്ഷത്രക്കാർക്കും ഈ വർഷവും അടുത്ത വർഷവും അത്ര ഉത്തമമല്ല. ഈ നാളുകാർക്ക് ജോലി കിട്ടുന്നതിൽ പലവിധത്തിലുള്ള പ്രതിസന്ധികളും നേരിട്ടേക്കാം. പലപ്പോഴും ഇന്റർവ്യൂന് പോലും വിളിക്കാത്ത അവസ്ഥ നിങ്ങൾക്ക് ഉണ്ടായേക്കാം. ഇത് കൂടാതെ, സാമ്പത്തിക ബുദ്ധിമുട്ട് നല്ലരീതിയിൽ നിങ്ങളെ വേട്ടായാടാനുള്ള സാധ്യതയും വർദ്ധിക്കുന്നു. ഇത് നിങ്ങളെ കടുത്ത സമ്മർദ്ദത്തിലേയ്ക്ക് നയിച്ചേക്കാം. അതിനാൽ, പഠിച്ചിറങ്ങുന്നവരും, നിലവിൽ ജോലി ചെയ്യുന്നവരും കുറച്ച് ശ്രദ്ധ നൽകുന്നത് നല്ലതായിരിക്കും.
പരിഹാരം
ഈ പ്രതിസന്ധികളെല്ലാം മാറ്റിയെടുക്കാൻ ശവനേയും പാർവ്വതിയേയും പ്രാർത്ഥിക്കുക. തിങ്കളാഴ്ചകളിൽ ശിവക്ഷേത്ര ദർശനം നടത്തുന്നത് നല്ലതാണ്. അമ്പലത്തിൽ പോകുമ്പോൾ ശനിദേവന് വഴിപാടുകൾ കഴിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ദോഷം അകറ്റാൻ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
