Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ബുധന്റെ രാശിമാറ്റം; 10 ദിവസം ബംബര്‍ ഭാഗ്യങ്ങള്‍ ഇവര്‍ക്ക്
ജനുവരി 24 ന് ബുധന്‍ മകരം രാശിയിലേയ്ക്ക് പ്രവേശിക്കുകയാണ്. ബുധന്‍ രാശിമാറി മകരത്തിലേയ്ക്ക് പ്രവേശിക്കുന്നതോടെ, ചില രാശിക്കാരുടെ തലവരയും മാറുന്നു. ബുധന്റെ രാശിപ്രവേശന ദിവസം മുതല്‍ 10 ദിവസം ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ ഓരോ കാര്യങ്ങളും ചെയ്തെടുക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമ്പത്ത് ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ഈ ഭാഗ്യ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ അനുഗ്രഹത്താല്‍, വിദ്യയില്‍ നല്ലരീതിയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പഠിച്ച മേഖലയില്‍ തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. പണം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവരില്‍ തെളിയുന്നതായിരിക്കും. മുതിര്‍ന്നവരില്‍ നിന്നും പ്രായമായവരില്‍ നിന്നും അനുഗ്രഹങ്ങള്‍ പലതും ഇവര്‍ക്ക് ലഭിക്കുന്നതായിരിക്കും. സ്വന്തമായി പല കാര്യങ്ങളും നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിന് അനിയോജ്യമായ അവസരങ്ങള്‍ ലഭിക്കുന്നതായിരിക്കും. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം നല്കുന്ന പല കാര്യങ്ങള്‍ സംഭവിക്കുന്നതാണ്. സന്തോഷകരമായ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റെ അനുഗ്രഹത്താല്‍ ദോഷങ്ങളും വിഘ്നങ്ങളും അകലുന്നതായിരിക്കും. കുടുംബ പാരമ്പര്യമായി നടത്തി വരുന്ന ബിസിനസ്സില്‍ പങ്കാളിയാകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പണം കയ്യില്‍ വന്നു ചേരുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ഇല്ലാതാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കടബാധ്യതകള്‍ വളരെ വേഗത്തില്‍ ഇല്ലാതാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കുടുംബത്തിന്റെ കൂടെ യാത്രകള്‍ ചെയ്യേണ്ടതായി വന്നേക്കാം. പുണ്യസ്ഥലങ്ങളും സന്ദര്‍ശിക്കുന്നതായിരിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് നടക്കാനുള്ള യോഗവും ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതായിരിക്കും. വീട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കും. ഇവരില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ വിദ്യാഭ്യാസത്തിനായി ലഭിക്കുന്നതാണ്. പഠനത്തില്‍ മികവ് കാണിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് ആരംഭിക്കുന്നവര്‍ക്ക് അതിനുള്ള നല്ല അവസരങ്ങള്‍ ലഭിക്കുന്നതായിരിക്കും. സാമ്പത്തിക സഹായം ലഭിക്കും. പാസ്സാവാതെ കിടന്ന ലോണ്‍, അതുപോലെ, മറ്റു ആനുകൂല്യങ്ങളെല്ലാം ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഒട്ടനവധി അവസരങ്ങള്‍ ലഭിക്കുന്നതാണ്. കലാ-കായിക രംഗത്ത് ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. പഠനത്തില്‍ മികച്ച് നില്ക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ പലതും ഈ രാശിക്കാരെ കാത്തിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. പ്രണയ ബന്ധങ്ങളില്‍ അകപ്പെടാന്‍ സാധ്യത. ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications