Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
2025-ലേക്ക് മണിക്കൂറുകള്‍ ബാക്കി, 31 നാള് കുതിച്ചുയരും ധനസ്ഥിതി: സാമ്പത്തിക ഫലം
പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ വെറും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രതീക്ഷകളെല്ലാം സഫലമാവാനാണ് ഓരോരുത്തരും പരിശ്രമിക്കുന്നത്. ജനുവരി 1-ലേക്ക് ചുവട് വെയ്ക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തിലും ജ്യോതിഷപരമായി സ്വാധീനം ചെലുത്തുന്നു. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള പ്രതിസന്ധികളും അവസാനിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അതില്‍ സാമ്പത്തികസ്ഥിതിയില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ അതിപ്രധാനം.
നമ്മള് ജനുവരിയിലേക്ക് ചുവടുവെക്കുമ്പോള്‍, ഓരോ രാശിചിഹ്നത്തിനുമുള്ള സാമ്പത്തിക മാറ്റങ്ങള്‍ എപ്രകാരം എന്ന് നോക്കാം. അതിലുപരി എങ്ങനെ പണം ചിലവാക്കണം, എങ്ങനെ പണം കൈകാര്യം ചെയ്യണം, കൃത്യമായ ബജറ്റ് എപ്രകാരം തയ്യാറാക്കണം എന്നത് പ്രധാനപ്പെട്ടതാണ്. 12 രാശിക്കാര്‍ക്കും ജനുവരി മാസത്തില്‍ ഉണ്ടാവുന്ന സാമ്പത്തിക ഫലങ്ങള്‍ വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിരത ഈ മാസം അല്പം കൂടുതലായിരിക്കും. ചിലവുകള്‍ എല്ലാം തന്നെ ഒഴിവാക്കി സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഉചിതം. നിക്ഷേപങ്ങളില്‍ നിന്ന് മിതമായ വരുമാനം ലഭിക്കും. സാമ്പത്തികം അതിശക്തമായിരിക്കും വരുന്ന 31 ദിവസവും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ വരുമാനത്തില്‍ വര്‍ദ്ധനവ് കാണാനാകും. എന്നിരുന്നാലും, അപ്രതീക്ഷിത ചെലവുകള്‍ക്ക് സാധ്യതയുണ്ട്. കൃത്യമായ ആസൂത്രണവും ബജറ്റിംഗും ബാലന്‍സ് നിലനിര്‍ത്താന്‍ വളരെയധികം ശ്രദ്ധിക്കണം. പൊതുവേ ഗുണഫലങ്ങള്‍ വരുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ ഈ മാസം നിക്ഷേപങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. അല്ലാത്ത പക്ഷം അത് സാമ്പത്തിക സ്ഥിരതയെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്, എന്നാല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള സംരംഭങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നഷ്ടത്തിലേക്ക് എത്തിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ മാസം സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ സ്വയം കണ്ടെത്തിയേക്കാം. സഹകരണമോ പങ്കാളിത്തമോ ഉപയോഗിച്ച് ചെയ്യുന്ന ബിസിനസിലെല്ലാം തന്നെ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ജീവിതം പതിയെ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്ന മാസമാണ് ജനുവരി.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ചില സാമ്പത്തിക വെല്ലുവിളികള്‍ ജനുവരി മാസത്തില്‍ നേരിടേണ്ടി വന്നേക്കാം. സ്ഥിരത ഉറപ്പാക്കാന്‍ ചെലവുകള്‍ നിയന്ത്രിക്കുകയും ദീര്‍ഘകാല സമ്പാദ്യ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ബജറ്റ് താളം തെറ്റിച്ചേക്കാം.
കന്നിരാശി
കന്നിരാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തികമായി മികച്ച മാസം ആണ് ജനുവരി മാസം. ഇത് നിങ്ങളുടെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കൃത്യമായി ആസൂത്രണം ചെയ്യുന്നത് വഴി അത് ജീവിതത്തെ കൂടുതല്‍ മികച്ചതാക്കുന്നു. സമ്പൂര്‍ണ നേട്ടങ്ങള്‍ ജനുവരിയില്‍ കന്നി രാശിക്കാര്‍ക്ക് സ്വന്തം.
തുലാം രാശി
തുലാം രാശിക്കാര്‍ അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ ജനുവരി മാസത്തില്‍ ജാഗ്രത പാലിക്കേണ്ടതായി വന്നേക്കാം. അപ്രതീക്ഷിത ചെലവുകള്‍ നിങ്ങളുടെ പല പദ്ധതികളെയും തടസ്സപ്പെടുത്തിയേക്കാം, അതിനാല്‍ ഒരു ബജറ്റ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതല്ലാതെ മുന്നോട്ട് പോയാല്‍ നഷ്ടങ്ങള്‍ വര്‍ദ്ധിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി ഉണ്ടാവുന്ന മാസമാണ് ജനുവരി മാസം. പലപ്പോഴും നിങ്ങളുടെ അധിക വരുമാന സ്രോതസ്സുകള്‍ക്കുള്ള അവസരങ്ങള്‍ തേടി എത്താം. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. ഇത് സമ്പത്ത് വര്‍ദ്ധിപ്പിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജനുവരി മാസത്തില്‍ കടങ്ങളെല്ലാം വീട്ടുന്നതിന് സാധിക്കുന്നു. കൂടാതെ തിരിച്ചടവുകള്‍ക്ക് മുന്‍ഗണന നല്‍കുന്നത് സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സഹായിക്കും. അത് മാത്രമല്ല സമ്പാദിക്കുന്നതിനുള്ള വഴി തുറക്കുന്ന മാസം കൂടിയാണ് ജനുവരി.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സ്ഥിരമായ സാമ്പത്തിക വളര്‍ച്ച ജനുവരി മാസത്തില്‍ അനുഭവപ്പെടാം. പലപ്പോഴും നിങ്ങളുടെ നിക്ഷേപങ്ങള്‍ നേട്ടത്തിലേക്ക് കുതിക്കും. കൂടാതെ വസ്തുവകകളിലോ ഓഹരികളിലോ ഉള്ള നിക്ഷേപങ്ങള്‍ വിവേകപൂര്വ്വമെങ്കില് അതില്‍ ഇതുവരെയില്ലാത്ത മാറ്റങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ചില സാമ്പത്തിക ഉയര്‍ച്ച താഴ്ചകള്‍ ജനുവരി മാസത്തില്‍ ഉണ്ടാവാം. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും അനുയോജ്യമായി തുടരുകയും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. എങ്കിലും സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത ജനുവരി മാസത്തിലുണ്ടാവുന്നു. കൂടാതെ സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം. വിവേകത്തോടെ പണം ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
