Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
Janmashtami 2025: ശ്രീകൃഷ്ണ കവചം സദാ ഇവര്‍ക്കൊപ്പം, എങ്ങും വിജയം സുനിശ്ചിതം
Janmashtami 2025: ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജന്മാഷ്ടമി ഓഗസ്റ്റ് 16-നാണ് ആഘോഷിക്കപ്പെടുന്നത്. ഈ ദിനത്തില്‍ നാം ജ്യോതിഷപരമായി ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതായുണ്ട്. ശ്രീകൃഷ്ണന്റെ ജന്മദിനത്തോടൊപ്പം തന്നെ ഭഗവാന് പ്രിയപ്പെട്ട ചില രാശിക്കാരെക്കുറിച്ചും ഈ ലേഖനത്തില്‍ വായിക്കാം. ഈ ദിവസത്തെ ഗ്രഹസ്ഥാനങ്ങളെ അടിസ്ഥാനപ്പെടുത്തി മുന്നോട്ടുള്ള ഒരു വര്‍ഷത്തെ സമ്പൂര്ണഫലത്തെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്.
അഭിവൃദ്ധി, സന്തോഷം, സമ്പത്ത്, നേട്ടങ്ങള്‍, ഭഗവാന്റെ സംരക്ഷണം എന്നിവയെല്ലാം തന്നെ ഭഗവാന് ഒരല്പം കൂടുതല്‍ തരുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയെന്നതിനെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. ആ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ നിങ്ങളുടെ ജീവിതത്തില്‍ ഭഗവാന് എന്തൊക്കെയാണ് അനുഗ്രഹം ചൊരിയുന്നത് എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ജന്മാഷ്ടമി അല്പം പ്രധാനപ്പെട്ടതാണ്. കാരണം ഭഗവാന് ഈ സമയം ഇടവം രാശിക്കാരില്‍ പ്രത്യേക കൃപയും അനുഗ്രഹവും ചൊരിയുന്നു. നിങ്ങളുടെ ജീവിതത്തില്‍ സ്ഥിരതയും വളര്‍ച്ചയും ഭഗവാന് അനുഗ്രഹിച്ച് നല്കുന്നു. അത് മാത്രമല്ല സാമ്പത്തികമായി മികച്ച സമയം കൂടിയാണ് എന്നതാണ് ഇവര്‍ക്ക് ഈ ജന്മാഷ്ടമി നല്കുന്ന ഏറ്റവും വലിയ പ്രത്യേകതയും. വ്യക്തിബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും തെറ്റിദ്ധാരണകള്‍ക്ക് പരിഹാരം കാണുന്നതിനും ഈ കൃഷ്ണാഷ്ടമി നിങ്ങള്‍ക്ക് സഹായിക്കും. നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് കുതിക്കുന്നതിന് ഭഗവാന്റെ അനുഗ്രഹം എക്കാലവും ഉണ്ടായിരിക്കും. ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് എന്നതാണ് ഇടവം രാശിക്കാര്‍ക്ക് ഈ ജന്മാഷ്ടമി നല്‍കുന്നത്
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ വരുന്ന ജന്മാഷ്ടമി ഐശ്വര്യത്തിന്റേയും അംഗീകാരത്തിന്റേയും ദിവസങ്ങളാണ് നല്‍കുന്നത്. ഭഗവാന് തന്റെ പ്രത്യേക കൃപ ഭക്തന് മേല്‍ ചൊരിയുന്ന പ്രധാന ദിനം കൂടിയാണ് ഇത്. പല വിധത്തിലുള്ള പുരോഗതി നിങ്ങളെ തേടി എത്തും. അതിനുള്ള അവസരങ്ങള്‍ അതിശക്തമായി തന്നെ തുടരുന്നു. ക്രിയേറ്റീവ് ആയി പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ സമാധാനവും സന്തോഷവും ജീവിതത്തില്‍ അങ്ങോളമിങ്ങോളം നിലനില്ക്കുന്നു. ഏത് മേഖലയിലും വിജയം കൈവരിക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും ഇവരെ ഭഗവാന് തലയില്‍ കൈവെച്ചനുഗ്രഹിക്കും.

തുലാം രാശി
തുലാം രാശിക്കാരുടെ എല്ലാ ബന്ധങ്ങളിലും ഐക്യവും സന്തോഷവും ഭഗവാന് അനുഗ്രഹിച്ച് നല്കുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള തടസ്സങ്ങളും ഭഗവാന്റെ കൃപയിലൂടെ ഇല്ലാതാവുന്നു. കൂടാതെ ദീര്‍ഘകാലമായി നിലനിന്നിരുന്ന നിങ്ങളുടെ പ്രധാന പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ ജന്മാഷ്ടമി. സാമ്പത്തിക ഉന്നമനത്തിന് ഭഗവാന് നിങ്ങളെ അനുഗ്രഹിക്കും. കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ഏത് തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം ഭഗവാന് ഈ ജന്മാഷ്ടമി മുതല്‍ നല്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ എത്ര പഴയതെങ്കിലും അതിനെ പരിഹരിക്കുന്നതിനും തടസ്സങ്ങളെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു. അതിന് ഭഗവാന് നിങ്ങളെ അനുഗ്രഹിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. പലപ്പോഴും ബിസിനസ് മേഖലയില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും മികച്ചതായി മാറുന്നു. ബിസിനസ് ആരംഭിക്കുന്നതിനും അതില്‍ മുന്നോട്ട് പോവുന്നതിനും സദാ ഭഗവാന്റെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും. ആത്മീയമായി നിങ്ങള്‍ ഭഗാവാനിലേക്ക് കൂടുതല്‍ അടുക്കുന്നു. അത് ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ജന്മാഷ്ടമി എല്ലാ തരത്തിലും സംതൃപ്തി നല്‍കുന്നതാണ്. അത് മാത്രമല്ല സമൃദ്ധിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഭഗവാന് വാരിക്കോരി നല്‍കും എന്നതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. നിങ്ങളുടെ കലാപരമായ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ മികച്ച് നില്ക്കുന്നു. നിങ്ങളെ തേടി അംഗീകാരവും പുരസ്കാരങ്ങളും എത്തുന്നു. ജന്മാഷ്ടമി ദിനത്തില്‍ നല്കുന്ന സംഭാവനകളും ദാനധര്‍മ്മങ്ങളും നിങ്ങള്‍ക്ക് കര്‍മ്മഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ഭഗവാന്റെ അനുഗ്രഹം തെളിഞ്ഞ് കത്തുന്ന സമയമാണ് ജന്മാഷ്ടമി.



Click it and Unblock the Notifications
