Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
Janmashtami 2024: ഇത്തവണ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ അപൂര്‍വ്വമായ ജയന്തിയോഗവും, ശുഭഫലങ്ങളറിയാം
ഹിന്ദുക്കളെ സംബന്ധിച്ചെടുത്തോളം കൃഷ്ണ ജന്മാഷ്ടമി അഥവാ ശ്രീകൃഷ്ണ ജയന്തി വളരെ വിശേഷപ്പെട്ട ദിവസമാണ്. ഈ ദിവസം ഭഗവാന് കൃഷ്ണനെ പൂജിക്കുന്നതും ആരാധിക്കുന്നതും ഗുണഫലങ്ങള്‍ നല്കുന്നു. ഹിന്ദു കലണ്ടര്‍ അനുസരിച്ച് എല്ലാ വര്‍ഷവും ഭാദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുന്നത്. ചാതുര്മാസത്തിലെ നാല് പുണ്യമാസങ്ങളില്‍ രണ്ടാമത്തേതാണ് ഭാദ്രപദം.

ഭഗവാന് ശ്രീകൃഷ്ണന് ഭൂമിയില്‍ അവതരിച്ചത് ഈ ദിവസമാണെന്ന് ഭാഗവതത്തില്‍ പറയുന്നു. കൃഷ്ണന് ജനിച്ച ദിവസം അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ഇടവം രാശിയിലെ ല്ഗ്നവും ബുധനാഴ്ച ദിവസവുമായിരുന്നു. ഇത്തവണ ജന്മാഷ്ടമിയില് വളരെ ശുഭകരമായ യോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഭഗവാന് കൃഷ്ണന് ജനിച്ചപ്പോള്‍ ഉണ്ടായിരുന്ന യോഗങ്ങള്‍ ഇത്തവണത്തെ ജന്മാഷ്ടമിയില് ആവര്‍ത്തിക്കുന്നുണ്ട്.
ഭാദ്രപാദ മാസവും ജന്മാഷ്ടമിയും
ഗണേശാരാധനയ്ക്കും വിഷ്ണു ആരാധനയ്ക്കും പ്രാധാന്യമുള്ള മാസമാണ് ഭാദ്രപാദ മാസം. ജന്മാഷ്ടമി, ഗണേശ ചതുര്‍ത്ഥി എന്നിവയടക്കം വളരെ പ്രധാനപ്പെട്ട ആഘോഷങ്ങളും ആചാരങ്ങളും ഈ മാസം വരുന്നുണ്ട്.
മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായി ദ്വാപര യുഗത്തില്‍ ശ്രീകൃഷ്ണന് ഭൂമിയില്‍ ജന്മമെടുത്ത ദിവസമാണ് കൃഷ്ണ ജന്മാഷ്ടയായി ആഘോഷിക്കപ്പെടുന്നത്. ലോകം മുഴുവന്‍ ആരാധകരുള്ള ഭഗവത്സ്വരൂപമാണ് കൃഷ്ണന്. സത്യത്തിന്റെയും നീതിയുടെയും പാതയിലുള്ള ജീവിതം എങ്ങനെയായിരിക്കണമെന്നതിന് മനുഷ്യന് മുമ്പിലുള്ള ഉത്തമ ഉദാഹരണമാണ് ശ്രീകൃഷ്ണന്. കുരുക്ഷേത്ര ഭൂമിയിലെ യുദ്ധക്കളത്തില്‍ പകച്ചുനിന്ന അര്ജുനന് ശ്രീകൃഷ്ണന് നല്കുന്ന സാരോപദേശമായ ഭഗവത് ഗീത ഒരു മനുഷ്യായുസ്സിലെ എല്ലാ പ്രതിസന്ധികള്‍ക്കുമുള്ള ഉത്തരമാണ്.
സമയം, തീയ്യതി
ഭാദ്രപാദ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമി തിഥി ഇത്തവണ ആഗസ്റ്റ് 26ന് പുലര്‍ച്ചെ 3.41നാണ് ആരംഭിക്കുന്നത്. ഇത് ആഗസ്റ്റ് 27 പുലര്‍ച്ചെ 2.21ന് അവസാനിക്കും. അതുകൊണ്ടാണ് ജന്മാഷ്ടമി ആഘോഷം ആഗസ്റ്റ് 26ന് നടക്കുന്നത്. ജന്മാഷ്ടമി ദിവസത്തില്‍ ഉച്ചതിരിഞ്ഞ് 3.54 മുതല്‍ ആഗസ്റ്റ് 27, 3.37 വരെ രോഹിണി നക്ഷത്രമാണ്.
പൂജാസമയം
പഞ്ചാംഗം അനുസരിച്ച് ജന്മാഷ്ടമിയില് രാവിലെ 5.55 മുതല്‍ 7.36 വരെയുള്ള സമയം വളരെ വിശേഷകരമായി കരുതപ്പെടുന്നു. ഈ സമയം കൃഷ്ണാരാധനയ്ക്കും പൂജയ്ക്കും വളരെ ശ്രേഷ്ഠമാണ്. അതിന് ശേഷം പൂജയ്ക്കുള്ള ശുഭസമയം ഉച്ചതിരിഞ്ഞ് 3.36 മുതല്‍ വൈകിട്ട് 6.48 വരെയുള്ള സമയമാണ്.
അപൂര്‍വ്വമായ ജയന്തിയോഗം
പഞ്ചാംഗം അനുസരിച്ച് ജന്മാഷ്ടമി ദിവസത്തില്‍ ചന്ദ്രന് ഇടവം രാശിയില്‍ ആയിരിക്കും സ്ഥിതി ചെയ്യുക. കൃഷ്ണന്റെ ജന്മസമയത്തും ചന്ദ്രന് ഇടവം രാശിയില്‍ ആയിരുന്നു. മാത്രമല്ല, ഇത്തവണ അഷ്ടമി തിഥി മധ്യാഹ്നത്തിലുമാണ് വരുന്നത്. അപ്പോഴാണ് ജന്മാഷ്ടമി ആഘോഷങ്ങള്‍ നടക്കുന്നത്. ഇത്തവണ ജന്മാഷ്ടമി തിങ്കളാഴ്ച ദിവസമാണ്. തിങ്കളാഴ്ച ദിവസമോ ബുധനാഴ്ച ദിവസമോ ജന്മാഷ്ടമി വരികയാണെങ്കില്‍ അത് വളരെ അപൂവ്വമായി കരുതപ്പെടുന്നു. കാരണം ഈ ദിവസങ്ങള്‍ ജന്മാഷ്ടമി വരുമ്പോള്‍ ജയന്തി യോഗമെന്ന വളരെ മംഗളകരമായ യോഗം രൂപപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











