Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ഇന്ന് ഗജകേസരി യോഗവും; ശ്രീകൃഷ്ണന്റെ ജന്മസമയത്തെ യോഗങ്ങളെല്ലാം ആവര്‍ത്തിക്കുന്ന അപൂര്‍വ്വ ജന്മാഷ്ടമി
ഹിന്ദു പഞ്ചാഗം അനുസരിച്ച് എല്ലാ വര്‍ഷവും ഭാദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി കൃഷ്ണന്റെ ജന്മോത്സവമായി ആഘോഷിക്കുന്നു. പുരാണങ്ങള്‍ അനുസരിച്ച് ഭാദ്രപാദ മാസത്തിലെ അഷ്ടമി തിഥിയിലെ രോഹിണി നക്ഷത്രത്തിലാണ് കൃഷ്ണന് ജനിച്ചത്. ഇന്നത്തെ ജന്മാഷ്ടമി വളരെ വിശേഷപ്പെട്ടതാണ്. കാരണം ദ്വാപരയുഗത്തില്‍ കൃഷ്ണന് ജനിച്ച ദിവസത്തെ പലയോഗങ്ങളും ഇന്ന് രൂപപ്പെടുന്നുണ്ട്. ഇന്ന് രോഹിണി നക്ഷത്രമാണ്. ജയന്തി യോഗവും ഇന്ന് രൂപപ്പെടുന്നു. അതോടൊപ്പം ചന്ദ്രന് ഇടവം രാശിയിലും സൂര്യന് ചിങ്ങം രാശിയിലും നിലകൊള്ളുന്നു. ഇതിലെല്ലാം ഉപരിയായി ഇന്ന് ഗജകേസരിയോഗവും രൂപം കൊള്ളുന്നുണ്ട്.

ഇന്ന് ശ്രീകൃഷ്ണനെ വിധി പ്രകാരം പൂജ ചെയ്യുന്നതിനൊപ്പം കൃഷ്ണകഥ മനനം ചെയ്യുന്നതും പുണ്യമാണ്.
ജന്മാഷ്ടമി കഥ
ദ്വാപരയുഗത്തില്‍ ഭോജവംശ രാജാവായ ഉഗ്രസേനന് മഥുര ഭരിച്ചിരുന്ന കാലം. അദ്ദേഹം വളരെ ദയാലുവും പ്രജാക്ഷേമ തല്പ്പരനും ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പുത്രനായ കംസന് ദുഷ്ടനായിരുന്നു. എപ്പോഴും കംസന് പ്രജകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ദുരിതങ്ങള്‍ നല്കിക്കൊണ്ടിരുന്നു. മകന്റെ ചെയ്തികള്‍ ഉഗ്രസേനനെ ദുഃഖിതനാക്കി. അദ്ദേഹം കംസനെ ഉപദേശിച്ചു. എന്നാല്‍ പിതാവിന്റെ നല്ല വാക്കുകള്‍ ചെവിക്കൊള്ളുന്നതിന് പകരം കംസന് ഉഗ്രസേനനെ തുറുങ്കിലടച്ച് മഥുരയുടെ രാജാവായി.
കംസന് ഒരു സഹോദരി ഉണ്ടാ യിരുന്നു, ദേവകി. ദേവകിയെ കംസന് വളരെ ഇഷ്ടമായിരുന്നു. ദേവകിയുടെ ഏത് ആഗ്രഹവും കംസന് നിറവേറ്റുമായിരുന്നു. അങ്ങനെ കംസന് ദേവകിയെ യാദവവംശത്തിലെ വസുദേവന് വിവാഹം ചെയ്തുനല്‍കി. വിവാഹശേഷം കംസന് തന്റെ സ്വന്തം രഥത്തില്‍ ദേവകിയെ പതിയുടെ ആലയത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ വഴിയില്‍ വെച്ച് അദ്ദേഹം ഒരു അശരീരി കേട്ടു. താന്‍ അത്രയധികം സ്നേഹിക്കുന്ന ദേവകിയുടെ ഗര്‍ഭത്തില്‍ ഉണ്ടാകുന്ന എട്ടാമത്തെ ബാലകനാല്‍ താന്‍ കൊല്ലപ്പെടുമെന്നായിരുന്നു ആ അശരീരി. ഇതുകേട്ട കംസന് ഭീതിനാകുകയും വസുദേവരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.
ഭയപ്പെട്ട ദേവകി, തനിക്ക് കുട്ടികള്‍ ഉണ്ടാകുമ്പോള്‍ കംസന്റെ അടുത്തേക്ക് കൊണ്ടുവന്നോളാമെന്നും വസുദേവനെ കൊല്ലരുതെന്നും അപേക്ഷിച്ചു. എന്നിട്ടും കംസന് വസുദേവരെയും ദേവകിയെയും കാരാഗൃഹത്തില്‍ അടച്ചു. കാരാഗൃഹത്തില്‍ ദേവകി ഏഴുകുട്ടികള്‍ക്ക് ജന്മം നല്കി. അവരെയെല്ലാം കംസന് നിഷ്കരുണം വധിച്ചു. അങ്ങനെ ദേവകി എട്ടാമതും ഗര്‍ഭിണിയായി. ഇതേസമയം നന്ദഗോപരുടെ പത്നിയായ യശോദയും ഗര്‍ഭിണിയായി. വസുദേവരുടെയും ദേവകിയുടെ ദുഃഖം കണ്ട് മനസ്സലിഞ്ഞ നന്ദഗോപരും യശോദയും അവരുടെ എട്ടാമത്തെ കുഞ്ഞിനെ രക്ഷിക്കുന്നതിനുള്ള ഉപായം ആലോചിച്ചു. ദേവകി ഒരു പുത്രന് ജന്മം നല്കിയ അതേസമയം യശോദ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി.
ദേവകി ഗര്‍ഭാലസ്യം വിട്ടെഴുന്നേറ്റപ്പോള്‍ കണ്ടത് ചതുര്ഭുജനായ ഭഗവാന് മഹാവിഷ്ണുവിനെയാണ്. വസുദേവര്‍ക്കും മഹാവിഷ്ണു ദര്‍ശനം നല്കി. താനിനി ശിശുരൂപം കൈക്കൊള്ളാന്‍ പോകുകയാണെന്നും വസുദേവര്‍ തന്നെ മിത്രമായ നന്ദഗോപരുടെ അടുക്കല്‍ കൊണ്ടുപോയി കൊടുക്കണമെന്നും അവിടെ നിന്നും അവരുടെ പുത്രിയെ എടുത്ത് കംസന്റെ കയ്യില്‍ കൊടുക്കണമെന്നും ഭഗവാന് ഉപദേശിച്ചു. കാറ്റും കോരിച്ചരിയുന്ന മഴയും പ്രതികൂലമായെങ്കിലും കൃഷ്ണനുമായി വസുദേവര്‍ വൃന്ദാവനത്തിലേക്ക് പോയി. പോകുവഴി യമുനാനദി രണ്ടായി വിഭജിച്ച് അവര്‍ക്ക് പോകാനുള്ള വഴിയൊരുക്കി.
ഭഗവാന് പറഞ്ഞതനുസരിച്ച് വസുദേവര്‍ ശിശുരൂപത്തിലുള്ള ശ്രീകൃഷ്ണനെ യശോധയുടെ അടുത്ത് കിടത്തി അവരുടെ പുത്രിയെ എടുത്ത് മഥുരയിലേക്ക് തിരിച്ചെത്തി. വസുദേവര്‍ക്കും ദേവകിക്കും എട്ടാമതും കുഞ്ഞുണ്ടായ വിവരം അറിഞ്ഞ കംസന് കാരാഗൃഹത്തിലെത്തി ദേവകിയില്‍ നിന്നും കുഞ്ഞിനെ കൈക്കലാക്കി കൊലപ്പെടുത്താന്‍ നോക്കിയപ്പോള്‍ ആ കുഞ്ഞ് ആകാശത്തേക്ക് പറന്ന് തന്നെ വധിച്ചത് കൊണ്ട് കാര്യമില്ലെന്നും നിന്നെ വധിക്കുന്നതിനുള്ള കുഞ്ഞ് വൃന്ദാവനത്തില്‍ എത്തിയെന്നും വൈകാതെ തന്നെ ആ കുഞ്ഞ് നിന്റെ പാപങ്ങള്‍ക്കുള്ള ശിക്ഷ നല്‍കുമെന്നും പറഞ്ഞ് അപ്രത്യക്ഷയായി.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications