Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
Janmashtami 2024: കഷ്ടപ്പാടിന് അവസാനം, ശുഭയോഗങ്ങള്‍ക്ക് അതിവേഗ ഫലം തരും ഭഗവാന്: 12 രാശിക്കും സമ്പൂര്‍ണഫലം
Janmashtami 2024: മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ജന്മാഷ്ടമിയായി നാം ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ ഭഗവാനെ പ്രസാദിപ്പിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും പ്രത്യേകം പൂജകളും മറ്റും ചെയ്യുന്നതും ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ജ്യോതിഷ പ്രകാരം 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള നേട്ടങ്ങള്‍ ഈ ദിനത്തില്‍ ഉണ്ടാവുന്നു. നേട്ടങ്ങള്‍ മാത്രമല്ല 12 രാശിക്കാരുടേയും സമ്പൂര്ണഫലത്തെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഉണ്ടാവുന്നു. നിങ്ങള്‍ക്ക് ഈ സമയം ഭഗവാന് എപ്രകാരം ഫലങ്ങള്‍ നല്കുന്നു, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയാണ് ദോഷഫലങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് വായിക്കാം.

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ അവരുടെ ആത്മപരിശോധന നടത്തേണ്ട സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഏത് കാര്യത്തിനും ഉണ്ടായിരിക്കാം. പല വിധത്തില്‍ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പെട്ടെന്നെടുക്കുന്ന തീരുമാനങ്ങള്‍ ഒഴിവാക്കുക. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കുക.
ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് അവരുടെ ബന്ധങ്ങള്‍ മികച്ച രീതിയില്‍ കൊണ്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജന്മാഷ്ടമി ദിനം വ്യക്തിബന്ധങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പൊരുത്തക്കേടുകള്‍ വര്‍ദ്ധിക്കുമെങ്കിലും അതനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിരത വര്‍ദ്ധിക്കുകയും മികച്ച നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ശ്രീകൃഷ്ണ ഭഗവാന് നല്‍കുകയും ചെയ്യുന്നു.
മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ജന്മാഷ്ടമി ദിനത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ദിനമാണ് എന്നതില്‍ സംശയം വേണ്ട. തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ ഭഗവാന്റെ അനുഗ്രഹം നിമിത്തം നിങ്ങള്‍ക്കുണ്ടാവുന്നു. ഏത് കാര്യവും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രൂപം കൊള്ളുന്ന ജയന്തി യോഗവും നിങ്ങളുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
കര്‍ക്കിടകം രാശി (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജന്മാഷ്ടമി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിനും ക്ഷേത്ര ദര്‍ശനം നടത്തുന്നതിനും യോഗം കാണുന്നു. ഈ ദിനത്തില്‍ ആരംഭിക്കുന്ന ബിസിനസുകള്‍ എല്ലാം തന്നെ അനുകൂല ഫലങ്ങളാണ് നല്‍കുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം. പലപ്പോഴും ചിലവാക്കുന്നത് പോലെ തന്നെ സമ്പാദിക്കുന്നതിനും ശ്രദ്ധിക്കണം.
ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു ജന്മാഷ്ടമി ദിനത്തില്‍. ഭഗവാന്റെ അനുഗ്രഹം മൂലം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. തെറ്റിദ്ധാരണകള്‍ ഒഴിവാക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങളുടെ ചിന്തകള്‍ പോലും ഭഗവാന്റെ അനുഗ്രഹം നിമിത്തം പോസിറ്റീവ് ആയി മാറുന്നു. തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം.
കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് അവരുടെ ജീവിതത്തില്‍ ജന്മാഷ്ടമി ദിനത്തില്‍ ഉണ്ടാവുന്നത്. ജീവിതം ആദ്യം മുതല്‍ തന്നെ ഭഗവാന്റെ അനുഗ്രഹം കൂടെയുള്ള രാശിക്കാരാണ് കന്നി രാശിക്കാര്‍. ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അതിനനുസരിച്ച് മുന്നോട്ട് പോവുന്നതിനും എല്ലാം ഭഗവാന്റെ അനുഗ്രഹം ഉണ്ടാവുന്നു. മനഃസാന്നിധ്യവും നേട്ടങ്ങളും ഭഗവാന് ചൊരിയുന്ന ഒരു ദിനം തന്നെയാണ് ജന്മാഷ്ടമി ദിനം.
തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭഗവാന് ഇവരെ എല്ലാ ആപത്തില്‍ നിന്നും സംരക്ഷിക്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന ഒരു സമയം കൂടിയാണ്. സാമ്പത്തികമായി പ്രതികൂലാവസ്ഥകള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് അനുകൂലമായ സമയമാണ് ജന്മാഷ്ടമി ദിനം.
വൃശ്ചികം രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് ആത്മീയബന്ധം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജന്മാഷ്ടമി ദിനത്തില്‍ ആത്മീയമായ പല നേട്ടങ്ങളും ഈ സമയം ഉണ്ടാവുന്നു. മുന്‍വൈരാഗ്യങ്ങള്‍ പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ പരമാവധി അവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. മുന്‍ വൈരാഗ്യങ്ങള്‍ ഉപേക്ഷിച്ച് പുതിയ തുടക്കങ്ങള്‍ക്ക് വളരെയധികം സ്വാധീനം ചെലുത്തുന്നതിന് സാധിക്കുന്നു.
ധനു രാശി (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ് ജന്മാഷ്ടമി ദിനം. യാത്ര ചെയ്യുന്നതിനും നിങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു ഇന്നത്തെ ദിവസം. എപ്പോഴും തുറന്ന മനസ്സ് നിലനിര്‍ത്തുകയും നിങ്ങളുടെ വഴിക്ക് വരുന്ന അവസരങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഭഗവാന് നല്കുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. കരിയറില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. വ്യക്തിപരമായ നേട്ടങ്ങളിലേക്ക് ഭഗവാന് നിങ്ങളെ എത്തിക്കുന്നു. പ്രൊഫഷണല്‍ ഉത്തരവാദിത്തങ്ങള്‍ എപ്പോഴും മികച്ചതാക്കുന്നതിന് ശ്രദ്ധിക്കണം. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും അനുകൂലമായി മാറുന്നു.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
സര്‍ഗ്ഗാത്മകതയും പുതുമയും വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ ആശയങ്ങള്‍ പിന്തുടരാനോ സമാന ചിന്താഗതിക്കാരായ വ്യക്തികളുമായി സഹകരിക്കാനോ നിങ്ങള്‍ക്ക് സാധിക്കുന്ന ഒരുദിവസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടം വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് എന്നത് കൊണ്ട് തന്നെ ജീവിതം മാറി മറിയുന്ന ഒരു ദിനം കൂടിയാണ് ഈ ദിനം.
മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)
ആത്മപരിശോധനയ്ക്കും ആത്മീയ ബന്ധത്തിനുമുള്ള ഒരു ദിവമായി നിങ്ങള്‍ക്ക് ജന്മാഷ്ടമി ദിനത്തെ കണക്കാക്കുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ സഹാനുഭൂതി തോന്നുകയും മറ്റുള്ളവരുടെ വികാരങ്ങളെ സ്വാധീനിക്കുന്ന തരത്തില്‍ മുന്നോട്ട് പോവുകയും ചെയ്യുന്നു. കലാപരമായ പ്രവര്‍ത്തനങ്ങള്‍ സന്തോഷവും സംതൃപ്തിയും നല്‍കും. ഈ വരുന്ന ജന്മാഷ്ടമി പോസിറ്റീവ് ഊര്‍ജ്ജം നിറക്കുകയും സാമ്പത്തിക നേട്ടങ്ങളില്‍ മികച്ചതാക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications