Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ജന്മാഷ്ടമിയില് ഐശ്വര്യം ഇരട്ടിയാക്കി സര്‍വാര്‍ത്ത സിദ്ധിയോഗം, ശുഭമുഹൂര്‍ത്തവും നേട്ടങ്ങളും
ഭാദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയായ ഇന്ന് ഭൂലോകനാഥനായ ശ്രീകൃഷ്ണന്റെ ജന്മദിനമാണ്. ജന്മാഷ്ടമിയില് നാടൊക്കും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങളിലാണ്. ഹിന്ദുക്കളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ശ്രീകൃഷ്ണജയന്തി. അഷ്ടമിതിഥിയില്‍ രോഹിണി നക്ഷത്രത്തില്‍ ഇടവം രാശി ലഗ്നത്തിലാണ് ശ്രീകൃഷ്ണന് ഭൂജാതനായത്. അതൊരു ബുധനാഴ്ച അര്‍ധരാത്രി ആയിരുന്നു. ഗോപാലകനായാണ് മഹാവിഷ്ണു ശ്രീകൃഷ്ണാവതാരം കൈക്കൊണ്ടത്. ഇന്നേദിവസം കൃഷ്ണരാധനയ്ക്കൊപ്പം ഗോപൂജയും വളരെ വിശേഷപ്പെട്ടതായി കരുതുന്നു.

ശുഭമുഹൂര്‍ത്തങ്ങള്‍
അഷ്ടമി തിഥി ആരംഭം: ആഗസ്റ്റ് 26, രാവിലെ 4.41 മുതല്‍
അഷ്ടമി തിഥി അവസാനം: ആഗസ്റ്റ് 27 രാവിലെ 2.21 വരെ
രോഹിണി നക്ഷത്ര ആരംഭം: ആഗസ്റ്റ് 26, വൈകുന്നേരം 3.54 മുതല്‍
രോഹിണി നക്ഷത്ര അവസാനം: ആഗസ്റ്റ് 27 വൈകുന്നേരം 3.39 വരെ
ജന്മാഷ്ടമി പൂജാമുഹൂര്‍ത്തം
രാത്രി 12 മണി മുതല്‍ 12. 44 വരെ കൃഷ്ണപൂജയ്ക്ക് അനുകൂലമാണ്. ആഗസ്റ്റ് 26 പുലര്‍ച്ച മുതല്‍ ആഗസ്റ്റ് 27 11 മണി വരെ ജന്മാഷ്ടമി ദിന വ്രതമെടുക്കാം.
30 വര്‍ഷത്തിന് ശേഷം അപൂര്‍വ്വ സംയോഗം
ഈ വര്‍ഷം ജന്മാഷ്ടമിയില് വളരെ വിശേഷപ്പെട്ട ഒരു സംയോഗം രൂപമെടുക്കുന്നുണ്ട്. 30 വര്‍ഷത്തിന് ശേഷം ശനി സ്വരാശിയായ കുംഭത്തിലാണ് ഇപ്പോഴുള്ളത്. അതിനാല്‍ ഇത്തവണ ജന്മാഷ്ടമിക്ക് സര്‍വാര്‍ത്ത സിദ്ധിയോഗം രൂപം കൊളളുന്നുണ്ട്.
വിശേഷ ദിവസങ്ങളും തിഥികളും നക്ഷത്രങ്ങളും ഒന്നിച്ച് വരുമ്പോഴാണ് സര്‍വാര്‍ത്ത സിദ്ധിയോഗം രൂപമെടുക്കുന്നത്. ഈ യോഗത്താല്‍ എല്ലാ കാര്യങ്ങളിലും വിജയവും ആഗ്രഹപൂര്‍ത്തീകരണവും തടസ്സങ്ങളില്‍ നിന്നും പ്രതിബദ്ധങ്ങളില്‍ നിന്ന് രക്ഷയും ലഭിക്കുന്നു. മാത്രമല്ല, ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്ന യോഗങ്ങളില്‍ ഒന്നാണിത്. നല്ല കാര്യങ്ങളും സംരംഭങ്ങളും എല്ലാം തുടങ്ങിവെക്കാന്‍ ഏറ്റവും അനുകൂലമായ സമയമാണിത്.
ജന്മാഷ്ടമിയുടെ മഹത്വം
ഭാഗവത പുരാണം അനുസരിച്ച് ജന്മാഷ്ടമി ദിനത്തിലാണ് ഭഗവാന് കൃഷ്ണന് മഥുരയില്‍ ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനായി അവതരിച്ചത്. ജന്മാഷ്ടമി ദിവസം വ്രതമെടുത്ത് കൃഷ്ണനെ പൂജിച്ചാല്‍ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം. അവര്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും സുഖസൗകര്യങ്ങളം ഉണ്ടാകും. ഇവര്‍ക്ക് ഒരു കാര്യങ്ങള്‍ക്കും മുട്ടുണ്ടാകുകയില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
