ഏതാണ് ജന്മനക്ഷത്രം, നിങ്ങളറിയാതെ നിങ്ങളിലുള്ള ആ പ്രത്യേക സ്വഭാവം ഇതാണ്: 27 നാളുകാര്‍ക്കും അറിയാം

ജന്മനക്ഷത്ര പ്രകാരം ഓരോരുത്തര്‍ക്കും ഓരോ പ്രത്യേക തരത്തിലുള്ള സ്വഭാവങ്ങളുണ്ട്. പലപ്പോഴും ഇതിനെക്കുറിച്ച് പലര്‍ക്കും അറിയുന്നില്ല. പലരിലും ഇത്തരം സ്വഭാവങ്ങള്‍ ഒളിഞ്ഞിരിക്കുന്നതായിരിക്കും. എന്നാല്‍ നിങ്ങള്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ഒരു ഗുണമാണ് നിങ്ങള്‍ക്കുള്ളതെങ്കിലോ? എന്നാല്‍ അത്തരം സ്വഭാവത്തേയും ഗുണങ്ങളേയും കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

ഗ്രഹങ്ങളും ജന്മസമയവും ആയിരിക്കും പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ മുന്നോട്ടുള്ള കാര്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുന്നത്. 27 നക്ഷത്രക്കാരും ജീവിതത്തില്‍ എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് മുന്‍കൂട്ടി അറിയാന്‍ പലര്‍ക്കും താല്‍പ്പര്യം കാണും. എന്നാല്‍ ജന്മനക്ഷത്ര പ്രകാരം നിങ്ങളുടെ ഒളിഞ്ഞിരിക്കുന്ന സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാം.

Janmanakshatra Reveal About Your Unique Qualities
Photo Credit: Meta AI Generated

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങളാണ് ഉണ്ടാവുന്നത്. പോസിറ്റീവ് ഊര്‍ജ്ജം ജീവിതത്തില്‍ തേടി എത്തുന്നു. മാത്രമല്ല വൃത്തിയുടെ കാര്യത്തില്‍ അല്‍പം കൂടുതല്‍ കടുംപിടുത്തം ഉണ്ടായിരിക്കും എന്നതാണ് സത്യം. എന്നാല്‍ പൊതുവേ ഇവര്‍ക്ക് ആളുകളോട് ഇടപെടാന്‍ പ്രത്യേക കഴിവ് തന്നെയായിരിക്കും.

ഭരണി
ഭരണി നക്ഷത്രക്കാരോട് ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. കാരണം അവര്‍ പുറമേ കാണുന്നത് പോലെയായിരിക്കില്ല അകമേ ഉള്ള സ്വഭാവം. മാത്രമല്ല ജോലിയുടെ കാര്യത്തില്‍ അല്‍പം കാര്‍ക്കശ്യം കൂടുതലായിരിക്കും.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ പലപ്പോഴും മറ്റുള്ളവരെ പരിഹസിക്കുന്നതിന് ശ്രമിക്കുന്നു. അതുമാത്രമല്ല ഇവരുടെ സൗഹൃദങ്ങളെല്ലാം തന്നെ അല്‍പം പ്രശ്‌നത്തിലുള്ളതുമായിരിക്കും. ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ ആത്മീയ കാര്യങ്ങളില്‍ വളരെയധികം താല്‍പ്പര്യമുള്ളവരായിരിക്കും. അത് മാത്രമല്ല മറ്റുള്ളവരുടെ ദു:ഖം മനസ്സിലാക്കുന്നതിനുള്ള കഴിവ് ഇവര്‍ക്കുണ്ടാവുന്നു.

മകയിരം
മകയിരം നക്ഷത്രക്കാര്‍ മറ്റുള്ളവരോടെ വളരെ മനോഹരമായി പെരുമാറുന്നു. മാത്രമല്ല ഇവര്‍ ബുദ്ധിമുട്ടുകള്‍ അറിഞ്ഞ് അതിന് വേണ്ടി പരിശ്രമിക്കുന്നു.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് പലപ്പോഴും സഹതാപവും വൈകാരികതയും അല്‍പം കൂടുതലായിരിക്കും. അത് മാത്രമല്ല ഇവര്‍ ഇടപെടുന്ന രീതിയിലും അത്തരം മാറ്റങ്ങളുണ്ടാവും.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ധാരാളം സൗഹൃദങ്ങളുണ്ടായിരിക്കും. അത് ഇവരുടെ വളര്‍ച്ചയ്ക്കും സ്വകാര്യ ജീവിതത്തിലും ഗുണങ്ങള്‍ കൊണ്ട് വരുന്നു. അതിന്റെ ഭാഗമായി ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്.

പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് അനുസരണയായിരിക്കും ഇവരെ വ്യത്യസ്തരാക്കുന്നത്. അത് മാത്രമല്ല ഇവര്‍ നിയമത്തെ അനുസരിച്ച് ജീവിക്കുന്നവരുമായിരിക്കും.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ പലപ്പോഴും കുടുംബത്തിന് വേണ്ടി ജീവിക്കുന്നവരായിരിക്കും. അത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും. അനാവശ്യമായി യാത്ര ചെയ്യുന്നതിന് താല്‍പ്പര്യം കൂടുതലായിരിക്കും.

മകം
മകം നക്ഷത്രക്കാര്‍ക്ക് ഭക്തി വളരെ കൂടുതലായിരിക്കും.ജീവിതത്തില്‍ സംഭവിക്കുന്ന മോശം കാര്യങ്ങള്‍ക്കും പെട്ടെന്ന് പരിാഹരം കാണാന്‍ ഇവര്‍ ദൈവത്തില്‍ ആശ്രയിക്കുന്നു. പരാജയത്തെ ഭയപ്പെടുന്നു ഇവര്‍ എപ്പോഴും.

പൂരം
പൂരം നക്ഷത്രക്കാര്‍ വളരെയധികം ബുദ്ധിമാന്‍മാരായിരിക്കും. മാത്രമല്ല ഇവര്‍ മറ്റുള്ളവരുമായി ആശയവിനിമയത്തിന് മികച്ചവരായിരിക്കും. സത്യസന്ധമായ എല്ലാ നിലപാടും ഇവര്‍ എടുക്കുന്നു.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ സഹജീവികളോട് കരുണയും സ്‌നേഹവും ഉള്ളവരാണ്. കിട്ടുന്നത് ദാനം ചെയ്യുക എന്നതാണ് ഇവര്‍ക്ക് താല്‍പ്പര്യം, സ്വന്തം സൗകര്യത്തേക്കാള്‍ മറ്റുള്ളവരുടെ ജീവിതത്തിന് വേണ്ടിയാണ് ഇവര്‍ കഷ്ടപ്പെടുന്നത്.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് മതപരമായി അല്‍പം കൂടുതല്‍ താല്‍പ്പര്യം ഉണ്ടായിരിക്കും. യാത്രകള്‍ നടത്തുന്നതിനാണ് ഇവര്‍ എപ്പോഴും ശ്രമിക്കുന്നത്. എങ്കിലും എല്ലാ കാര്യത്തിലും അല്‍പം ഉത്സാഹം കൂടുതലുണ്ടായിരിക്കും.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ നേട്ടങ്ങള്‍ ഓരോന്നായി നേടിയെടുക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്നു. ജീവിതം ഇവരെ വളരെയധികം സന്തോഷത്തിലേക്കാണ് എത്തിക്കുന്നത്. വിദ്യാഭ്യാസം എത്ര കടുകട്ടിയെങ്കിലും അവര്‍ക്ക് കൈയ്യിലൊതുങ്ങുന്നു.

ചോതി
ചോതി നക്ഷത്രക്കാര്‍ വളരെയധികം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നവരാണ്. അത് മാത്രമല്ല അത്തരം മാറ്റങ്ങളില്‍ നല്ലതിനെ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിന് ഇവര്‍ തയ്യാറാവുന്നു എന്നതാണ് ഏറ്റവും വലിയ ഗുണം.

വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും പല കാര്യത്തിലും അല്‍പം താമസം നേരിടേണ്ടി വരുന്നു. എന്നാല്‍ എല്ലാ മാറ്റങ്ങളേയും ഇവര്‍ ഉള്‍ക്കൊണ്ട് അതനുസരിച്ച് മുന്നോട്ട് പോവുക എന്നതാണ് ഇവരുടെ പോളിസി.

അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് വളരെയധികം ആവേശകരമായ സാഹചര്യം ജീവിതത്തിലുണ്ടാവുന്നു. അതിനെല്ലാം കാരണം എല്ലാത്തിനേയും പോസിറ്റീവ് ആയി എടുക്കാന്‍ സാധിക്കുന്ന ഇവരുടെ മനസ്സാണ്.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ വളരെയധികം ശാരീരിക ക്ഷമതയുള്ളവരായിരിക്കും. അത് തന്നെയാണ് ഇവരുടെ പ്രത്യേകതയും. അത് വെച്ച് തൊഴില്‍ നേട്ടങ്ങള്‍ ആസ്വദിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. എത്ര കഷ്ടപ്പെട്ടിട്ടായാലും ഇവര്‍ സാമ്പത്തിക നേട്ടം കൈവരിക്കുന്നു. അതിന് വേണ്ടി തന്നെയാണ് ഇവര്‍ ജീവിക്കുന്നതും. സമാധാനപരമായ ജീവിതത്തിന് ഇവര്‍ക്ക് എപ്പോഴും സാധിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യവും.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് ഗുണങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ആ ഗുണങ്ങളെ എല്ലാം നശിപ്പിക്കുന്ന ഒന്നാണ് പലപ്പോഴും അവരുടെ അമിത ദേഷ്യം. ഇതിനെ നിയന്ത്രിച്ചാല്‍ കാര്യങ്ങള്‍ ഇവരുടെ വഴിക്ക് വരുന്നു.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ ജോലിയില്‍ മികച്ചവരാണ്. ഒരിക്കലും ഇവര്‍ ജോലിയുടെ കാര്യത്തില്‍ പ്രശ്‌നത്തിലാവുകയില്ല. അത്രയധികം താല്‍പ്പര്യമാണ് ഇവര്‍ക്ക് ജോലി ചെയ്യുന്നതിന്. എന്നാല്‍ ഇവര്‍ മറ്റുള്ളവരെ വിശ്വസിക്കുക എന്നത് അല്‍പം പ്രയാസമേറിയ കാര്യമാണ്.

തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ ആത്മീയതയില്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ അതനുസരിച്ച് വിശ്വാസത്തോടെ ജീവിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നവരാണ് ഇവര്‍. മറ്റുള്ളവരെ സഹായിക്കുന്നതിനും മറ്റും ഇവര്‍ സമയം കണ്ടെത്തുന്നു.

അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ പലപ്പോഴും അമിത ദേഷ്യത്തിന്റെ ആളുകളാണ്. അതുകൊണ്ട് തന്നെ ഇവര്‍ സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. പക്ഷേ ദേഷ്യത്തെ ഒതുക്കി നിര്‍ത്തിയാല്‍ ഇവര്‍ തന്നെയാണ് ജീവിതത്തില്‍ വിജയത്തിലേക്ക് കുതിക്കുന്നവര്‍

ചതയം
ചതയം നക്ഷത്രക്കാര്‍ വളരെയധികം താല്‍പ്പര്യത്തോടെ ഓരോ കാര്യത്തിലും ഇടപെടുന്നു. അത് പലപ്പോഴും നിങ്ങളുടെ ധൈര്യത്തേയാണ് സൂചിപ്പിക്കുന്നത്. മറ്റുള്ളവര്‍ വിഷമിക്കുന്നു എന്നത് ഇവര്‍ എപ്പോഴും ചിന്തിക്കുന്ന കാര്യമാണ്.

പൂരൂരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ എപ്പോഴും ഒരു ലക്ഷ്യത്തെ മുന്നില്‍ കണ്ട് മുന്നോട്ട് പോവുന്നവരായിരിക്കും. ദാനധര്‍മ്മത്തിന്റെ കാര്യത്തിലും ഇവര്‍ മുന്നിലായിരിക്കും.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് എത്ര അറിവ് നേടിയാലും മതിയാവില്ല. അതില്‍ വിശ്വസിക്കുന്നവരായത് കൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ ശാസ്ത്രത്തേയും തെളിവിനേയുമാണ് വിശ്വസിക്കുന്നത്.

രേവതി
രേവതി നക്ഷത്രക്കാര്ക്ക് അല്‍പം ധാര്‍ഷ്ട്യം കൂടുതലായിരിക്കും. എങ്കിലും ഇവര്‍ വളരെയധികം വിശ്വാസികളുമായിരിക്കും. പലപ്പോഴും പല കാര്യങ്ങളിലും നടത്തുന്ന അമിത ഇടപെടല്‍ പിന്നീടൊരു പ്രശ്‌നമായി മാറുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, February 20, 2025, 14:22 [IST]
X
Desktop Bottom Promotion