അശ്വതി - രേവതി: ജന്മനക്ഷത്രം പറയുന്ന കാര്യങ്ങള്‍ തള്ളിക്കളയല്ലേ, യോഗവും താല്‍പ്പര്യവും വിധിയും അറിയാം

ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ നിങ്ങള്‍ അറിയേണ്ടത് അശ്വതി - രേവതി വരെയുള്ള 27 നക്ഷത്രത്തില്‍ നിങ്ങളുടേത് എപ്രകാരമാണ് എന്നതാണ്. ഓരോ നക്ഷത്രക്കാരിലും നക്ഷത്രങ്ങളുടെ സ്വാധീനം നിസ്സാരമല്ല. പലപ്പോഴും ഇതില്‍ ഗുണവും ദോഷവും ഉണ്ടായിരിക്കും.

27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇതില്‍ തന്നെ നാഴികയും വിനാഴികയും തിരിച്ച് ഓരോ നക്ഷത്രത്തിന്റെ സമയവും പ്രധാനപ്പെട്ടതാണ്. ഏത് കൂറിലാണ് ജനിക്കുന്നത് എന്നനുസരിച്ച് നമ്മുടെ തലയിലെഴുത്ത് പിന്നേയും മാറുന്നു. ഇത്തരത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. വായിക്കാം.

Janma Nakshatras

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് കേതുവാണ് ഇവരുട രാശ്യാധിപന്‍. ഇവര്‍ ഊര്‍ജ്ജസ്വലരും സാഹസികതയുള്ളവരുമാണ്. കായികരംഗത്തും ശാരീരിക പ്രവര്‍ത്തനങ്ങളിലും അവര്‍ മുന്നിട്ട് നില്‍ക്കും കൃത്യമായ ജീവിതശൈലിയും ചിട്ടയായ വ്യായാമവും അവരുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. ദോഷങ്ങളകറ്റാന്‍ നവഗ്രഹപൂജ ഉത്തമം.

ഭരണി
ശുക്രന്‍ ഭരിക്കുന്ന നക്ഷത്രമാണ് ഭരണി. ഇവര്‍ക്ക് ഏത് കാര്യത്തിനും ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും ഉണ്ട്. ഈ വ്യക്തികള്‍ എപ്പോഴും ക്രിയേറ്റീവ് ആയി കാര്യങ്ങളെ കാണുന്നു. കലാരംഗത്തും മികച്ചവരാണ്. യോഗയും ധ്യാനവും അവരുടെ ഊര്‍ജ്ജത്തെ പോസിറ്റീവായി മാറ്റുന്നു. ദോഷങ്ങളകറ്റാന്‍ ശിവനെ ആരാധിക്കണം.

കാര്‍ത്തിക
സൂര്യന്‍ ആണ് കാര്‍ത്തിക നക്ഷത്രക്കാരെ ഭരിക്കുന്നത്. ഇത് ഇവരുടെ ധൈര്യത്തെയും നേതൃത്വത്തെയും സൂചിപ്പിക്കുന്നു. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ പലപ്പോഴും അധികാരസ്ഥാനങ്ങളിലെത്തുന്നു. ശ്രദ്ധയും വിനയവും നിലനിര്‍ത്തുന്നത് അവരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. ദോഷ പരിഹാരത്തിന് വേണ്ടി ഗണപതിയെ ആരാധിക്കാം

രോഹിണി
ചന്ദ്രന്റെ ഭരണത്തിന്‍ കീഴിലുള്ളന നക്ഷത്രമാണ് രോഹിണി. ഈ നക്ഷത്രക്കാര്‍ക്ക് സൗന്ദര്യവും ആകര്‍ഷണീയതയും കൂടുതലാണ്. മാത്രമല്ല രോഹിണിയില്‍ ജനിച്ച വ്യക്തികള്‍ സ്വയം പരിപാലിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കുന്നതിന് അവര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും.

മകയിരം
ചൊവ്വ ഭരിക്കുന്ന മകയിരം നക്ഷത്രം ജിജ്ഞാസയെയും പര്യവേക്ഷണത്തെയും പ്രതിനിധീകരിക്കുന്ന നക്ഷത്രങ്ങളില്‍ ഒന്നാണ്. ഇവര്‍ എപ്പോഴും യാത്ര ആസ്വദിക്കുന്നവരായിരിക്കും. കൂടാതെ വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. ദോഷ പരിഹാരത്തിന് വിഷ്ണുവിനെ ആരാധിക്കുക.

തിരുവാതിര
രാഹുവാണ് തിരുവാതിര നക്ഷത്രത്തിന്റെ നാഥന്‍. ഇവര്‍ ആരോഗ്യപരമായി വളരെയധികം പ്രതിരോധശേഷിയുള്ളവരായിരിക്കും. പുരോഗമനപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതും സ്വയം മെച്ചപ്പെടുത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ശിവനെ ആരാധിക്കുന്നത് ദോഷഫലങ്ങളെ കുറക്കുന്നു.

പുണര്‍തം
വ്യാഴമാണ് പുണര്‍തം നക്ഷത്രക്കാരെ ഭരിക്കുന്നത്. ഇവര്‍ വളരെയധികം ശുഭാപ്തിവിശ്വാസികളും ഉദാരമതികളുമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താല്പ്പര്യം കൂടുതലായിരിക്കും. വ്യാഴാഴ്ച ദിനത്തില്‍ വിഷ്ണു ഭജനം നടത്തുന്നത് ദോഷങ്ങളെ ഇല്ലാതാക്കും.

പൂയ്യം
ശനിയാണ് പൂയ്യം നക്ഷത്രത്തെ ഭരിക്കുന്നത്. ഇവര്‍ അച്ചടക്കമുള്ളവരും വളരെയധികം ഉത്തരവാദിത്വമുള്ളവരും ആയിരിക്കും. സ്വയം കാര്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ട് പോവുന്നവരായിരിക്കും. ബന്ധങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റം ഉണ്ടാവുന്നു. ശനീശ്വരനെ ആരാധിക്കുന്നത് ദോഷഫലത്തെ ഇല്ലാതാക്കും.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് അവരുടെ ബുദ്ധിയും ശക്തിയും ഒരുപോലെ പ്രവര്‍ത്തിക്കുന്നു. ഏത് കാര്യത്തേയും ഇവര്‍ വിശകലനം ചെയ്യും. മാനസികാരോഗ്യത്തിന് ഇവര്‍ പ്രാധാന്യം നല്‍കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ എപ്പോഴും ശ്രദ്ധയുണ്ടാവും. ഭദ്രകാളിയെ പ്രാര്‍ത്ഥിക്കുന്നത് വഴി ദോഷഫലങ്ങളെ ഇല്ലാതാക്കാം.

മകം
മകം നക്ഷത്രക്കാരെ ഭരിക്കുന്നത് കേതുവാണ്. ഇവര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. നേതൃത്വസ്വഭാവം നിങ്ങള്‍ക്കുണ്ടാവുന്നു. അവരുടെ പൈതൃകത്തെ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. അതിനെ ആദരിക്കുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍. സമാധാനത്തോടെ മുന്നോട്ട് പോവുന്നു. ശാസ്താവിനെ ആരാധിക്കുന്നത് വഴി ദോഷങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും.

പൂരം
പൂരം നക്ഷത്രക്കാരെ ഭരിക്കുന്നത് ശുക്രനാണ്. ഈ നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അനുകൂലമായി കൈകാര്യം ചെയ്യുന്നു. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ആഹ്ലാദവും കലാപരമായി നേട്ടങ്ങളും ഉണ്ടാവുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. ശിവനെ ആരാധിക്കുന്നത് വഴി ദോഷഫലങ്ങളെ കുറക്കുന്നു.

ഉത്രം
ഉത്രം നക്ഷത്രത്തെ ഭരിക്കുന്നത് സൂര്യാനണ്. ഇവര്‍ എപ്പോഴും പ്രിതീകരമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. എല്ലാവര്‍ക്കും പിന്തുണയും സഹായവും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. ശക്തമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിന് ഇവര്‍ വഴിയൊരുക്കുന്നു. എപ്പോഴും വിജയമാണ് ഇവരുടെ ലക്ഷ്യം. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ജന്മനക്ഷത്ര ദിനം ദര്‍ശനം നടത്തുന്നത് നല്ലതാണ്.

അത്തം
അത്തം നക്ഷത്രക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ചന്ദ്രന്‍ നല്‍കുന്നു. ഇവര്‍ കഠിനാധ്വാനികളായിരിക്കും. കഴിവുകള്‍ വികസിപ്പിക്കുന്നതിന് സാധിക്കുന്നു. അര്‍പ്പണ ബോധത്തോടെ കാര്യങ്ങളെ സമീപിക്കുന്നു. ദോഷ പരിഹാരത്തിന് വേണ്ടി ശിവപാര്‍വ്വതി സങ്കല്‍പ്പത്തില്‍ പ്രാര്‍ത്ഥിക്കുക.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ചൊവ്വയെ ആണ് ആരാധിക്കേണ്ടത്. ഇവരെ ഭരിക്കുന്നതും ചൊവ്വ തന്നെയാണ്. മാത്രമല്ല ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സ്വയം കൊണ്ട് വരാന്‍ സാധിക്കുന്നു. കലാപരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു.

ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് രാഹുവിന്റെ സ്വാധീനമാണ കൂടുതലുള്ളത്. ഇവര്‍ക്ക് സ്വാതന്ത്ര്യവും സ്വാശ്രയത്വവും ഉണ്ടാവുന്നു. കൂടാതെ ഇവര്‍ ഏത് കാര്യത്തിനും സ്വാതന്ത്ര്യത്തോടെ ഇടപെടുന്നു. മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നത് വഴി ജീവിതത്തില്‍ പുതിയ അവസരം തേടി വരുന്നു. കാഴ്ചപ്പാടുകള്‍ മാറുകയും നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ശാസ്താവിനെ ആരാധിക്കുന്നത് വഴി ദോഷങ്ങള്‍ ഇല്ലാതാവുന്നു.

വിശാഖം
വിശാഖം നക്ഷത്രക്കാരെ ഭരിക്കുന്നത് വ്യാഴമാണ്. ഇവര്‍ ഏത് കാര്യത്തേയും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നു. അതിമോഹികളായിരിക്കുമെങ്കിലും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നു. വ്യക്തമായ ലക്ഷ്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ഏത് കാര്യത്തിനും വിജയം കൈവരിക്കാന്‍ സാധിക്കുന്നു. ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് നല്ലതാണ്.

അനിഴം
അനിഴം നക്ഷത്രക്കാര്‍ സൗഹൃദത്തെയും സഹകരണത്തെയും പ്രതിനിധീകരിക്കുന്ന നക്ഷത്രമാണ്. ഇവരെ ഭരിക്കുന്നത് ശനിയാണ്. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു, ശക്തമായ ബന്ധങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ജന്മനക്ഷത്ര ദിനത്തില്‍ നിങ്ങള്‍ ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കുകയും ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്യുക.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇവരെ സ്വാധീനിക്കുന്ന ഗ്രഹം എന്ന് പറയുന്നത് ബുധനാണ്. ബുദ്ധിയുടേയും കലയുടേയും സ്വാധീന ഗ്രഹമായ ബുധന്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. ജ്ഞാനം പങ്ക് വെക്കുന്നതില്‍ ഇവര്‍ അതീവ തല്‍പ്പരരായിരിക്കും. ശനിയെ ആരാധിക്കുന്നതും ശാസ്താവിനെ പ്രാര്‍ത്ഥിക്കുന്നതും ഇവരുടെ ദോഷങ്ങളെ ഇല്ലാതാക്കുന്നു.

മൂലം
മൂലം നക്ഷത്രക്കാരെ ഭരിക്കുന്ന ഗ്രഹം കേതുവാണ്. കേതുവിന്റെ മാറ്റങ്ങള്‍ അനുസരിച്ചാണ് ജീവിതത്തിലും മാറ്റങ്ങള്‍ വരുന്നത്. ഇവര്‍ എപ്പോഴും അന്വേഷണാത്മകത ഉള്ളവരായിരിക്കും. ചിന്തിച്ച് മാത്രമേ ഒരു കാര്യത്തില്‍ തീരുമാനം എടുക്കൂ. ഇവര്‍ ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ദിനവും ഗണപതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താവുന്നതാണ്.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് അവരെ ശുക്രനാണ് ഭരിക്കുന്നത്. കൂടാതെ ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും ഇവര്‍ക്ക് കൂടുതലായിരിക്കും. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പല കാര്യങ്ങള്‍ക്കും അനുകൂലമായ നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. വിഷ്ണുഭഗവാനെ ആരാധിക്കുന്നത് നല്ലതാണ്.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് നേതൃത്വ മനോഭാവം കൂടുതലായിരിക്കും. ഇവരെ ഭരിക്കുന്നത് സൂര്യനാണ്. അതുകൊണ്ട് തന്നെ ഇവരുമായി കൂടുന്ന എല്ലാവരേയും ഇവര്‍ സഹായിക്കുന്നു. വ്യക്തമായ ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. സൂര്യഭഗവാനെ ആരാധിക്കുന്നത് വഴി ഇവരുടെ ജന്മനക്ഷത്രദോഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു

തിരുവോണം
തിരുവോണം നക്ഷത്രത്തില്‍ വരുന്നവരാണ് നിങ്ങളെങ്കില്‍ ഇവരുടെ രാശ്യാധിപന്‍ ചന്ദ്രനാണ്. ചന്ദ്രന്റെ സ്വാധീനം ഇവരുടെ ജീവിതത്തില്‍ ഉടനീളം നിലനില്‍ക്കുന്നു. സജീവമായ പല മാറ്റങ്ങളും ഇവര്‍ക്കുണ്ടാവുന്നു. ബന്ധങ്ങളെ വളരെ ശുദ്ധമായി കണക്കാക്കുന്നു. ശിവനെ ആരാധിക്കുന്നത് വഴി ഇവരുടെ എല്ലാ ദോഷങ്ങളും ഇല്ലാതാവുന്നു.

അവിട്ടം
അവിട്ടം നക്ഷത്രക്കാരെ ഭരിക്കുന്നത് ചൊവ്വയാണ്. ചൊവ്വയുടെ മാറ്റം പലപ്പോഴും അനുകൂലഫലങ്ങള്‍ ധാരാളം നല്‍കുന്ന നക്ഷത്രമാണ് അവിട്ടം നക്ഷത്രം. ഇവക്ക് പക്ഷേ ചില അവസരങ്ങളില്‍ അതിമോഹമുണ്ടാവുന്നു. അത് സാമ്പത്തിക തകര്‍ച്ചയിലേക്ക് ഇവരെ എത്തിക്കും. ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് വഴി ദോഷങ്ങളെ പ്രതിരോധിക്കാം.

ചതയം
ചതയം നക്ഷത്രക്കാരെ ഭരിക്കുന്നത് രാഹുവാണ്. ഇവരുടെ ജീവിതത്തില്‍ രോഗമുക്തി എപ്പോഴും ഉണ്ടാവുന്നു. അന്തര്‍മുഖരായത് കൊണ്ട് തന്നെ ഇവരോട് ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. രോഗശാന്ത നിങ്ങള്‍ക്കുണ്ടാവുമെങ്കിലും അല്‍പം കരുതിയിരിക്കണം. പല കാര്യങ്ങളിലും വളരെയധികം ശ്രദ്ധ അനിവാര്യമാണ്. നാഗദൈവങ്ങളെ ആരാധിക്കുന്നത് വഴി ദോഷഫലങ്ങള്‍ ഇല്ലാതാവുന്നു.

പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് വ്യാഴമാണ് അവരുടെ ഗ്രഹാധിപന്‍. വ്യാഴത്തിന്റ അനുഗ്രഹം ഇവര്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു. ഇവര്‍ വളരെയധികം ദീര്‍ഘവീക്ഷണമുള്ളവരായിരിക്കും. അതുകൊണ്ട് തന്ന കാര്യങ്ങളെ മുന്‍കൂട്ടി കാണുന്നു. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും നിങ്ങള്‍ക്ക് പ്രത്യേക കഴിവാണ്. വിഷണു ഭഗവാന ആരാധിക്കുന്നതും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും ദോഷങ്ങളെ ഇല്ലാതാക്കുന്നു.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ഇവരെ ഭരിക്കുന്നത് ശനിയാണ്. അതുകൊണ്ട് തന്നെ ശനിയുടെ ദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കണം. എങ്കിലും ക്ഷമയില്ലായ്മ ഇവരെ പലപ്പോഴും കുഴിയില്‍ ചാടിക്കുന്നു. ക്ഷമ വളര്‍ത്തിയെടുക്കുന്നതിന് കഷ്ടപ്പടേണ്ടി വരുന്നു.

രേവതി
ബുധന്‍ ഭരിക്കുന്ന രേവതി സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. രേവതി നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉടനീളം ഉണ്ടാവുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഉള്ള മനസ്സുണ്ടായിരിക്കും. മഹേശ്വരനെ ആരാധിക്കുന്നത് വഴി ദോഷങ്ങളെല്ലാം ഇല്ലാതാവുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Saturday, June 15, 2024, 14:31 [IST]
X
Desktop Bottom Promotion