Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഈ നാല് നക്ഷത്രങ്ങളില്‍ ജനിച്ചവരെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ല, വിജയം ഇവര്‍ക്ക് സ്വന്തം
Birth Stars: ജ്യോതിഷത്തില്‍, ഒരു വ്യക്തിയുടെ രാശി പോലെ തന്നെ, അവര്‍ ജനിച്ച നക്ഷത്രവും വലിയ പ്രാധാന്യമര്‍ഹിക്കുന്നു. അത് അവരുടെ വ്യക്തിത്വം, സ്വഭാവഗുണങ്ങള്‍, ഭാവി സാധ്യതകള്‍ എന്നിവ മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഓരോ നക്ഷത്രത്തിനും തനതായ ഗുണങ്ങളുണ്ട്. വേദ ജ്യോതിഷം അനുസരിച്ച് ജനന സമയത്തെ നക്ഷത്രങ്ങള്‍ ഒരു വ്യക്തിയുടെ സഹിഷ്ണുത, മനോബലം, അജയ്യമായ മനോഭാവം എന്നിവയെ കുറിച്ച് പല സൂചനകളും നല്‍കുന്നു. ചില നാളുകളില്‍ ജനിച്ച ആളുകള്‍ ജീവിതത്തിലെ വെല്ലുവിളികളെ അസാധാരണമായ സഹനശേഷിയോടെ നേരിടുകയും അവരുടെ ലക്ഷ്യങ്ങളില്‍ ശക്തരായി നിലകൊള്ളുകയും ചെയ്യുന്നു. ആര്‍ക്കും ഇവരെ പരാജയപ്പെടുത്താനാകില്ല. 27 നക്ഷത്രങ്ങളില്‍ ഏതെല്ലാം നക്ഷത്രങ്ങളാണ് അജയ്യരായി അറിയപ്പെടുന്നത് എന്നറിയാം.

ഭരണി
ഭരണി നക്ഷത്രത്തില്‍ ജനിച്ച വ്യക്തികള്‍ ഊര്‍ജ്ജസ്വലതയ്ക്കും ശക്തമായ വ്യക്തിത്വത്തിനും പേരുകേട്ടവരാണ്. ഇവര്‍ക്ക് ജന്മനാ നേതൃഗുണങ്ങള്‍ ഉണ്ട. കൂടാതെ വെല്ലുവിളികളെയും മത്സരാത്മകമായ സാഹചര്യങ്ങളെയും നേരിടുമ്പോള്‍ ഇവര്‍ കൂടുതല്‍ വളരുന്നു. ശുക്രന് ആധിപത്യമുള്ള ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ ധൈര്യശാലികളും സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവരാണ്. അവര്‍ വെല്ലുവിളികളെ സ്വന്തമായി നേരിടുകയും ഏതൊരു സാഹചര്യത്തിലും ഏറ്റുമുട്ടലില്‍ നിന്നും പിന്മാറാതെ മുന്നോട്ട് പോകുകയും ചെയ്യുന്നു. അവരുടെദൃഢനിശ്ചയം, അതിരില്ലാത്ത ഊര്‍ജ്ജം എന്നിവ വ്യക്തിപരമായും പ്രൊഫഷണല്‍ മേഖലകളിലും അവരെ അജേയരാക്കുന്നു.
മകം
മകം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ ഛായാഗ്രഹമായ കേതുവിന്റെ ഭരണത്തിന് കീഴിലാണ്. ഇവര്‍ക്ക് വിവിധ സാഹചര്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യമുണ്ട്. അവരില്‍ എപ്പോഴും ആത്മവിശ്വാസം നിറഞ്ഞു നില്‍ക്കുകയും മറ്റുള്ളവരുടെ ബഹുമാനവും ആരാധനയും നേടുന്ന ഗൗരവമുള്ള സ്വഭാവസവിശേഷതകള്‍ ഉണ്ടായിരിക്കുകയും ചെയ്യും. സാഹചര്യങ്ങളെ നേരിടാനുള്ള ഉറച്ച മനോബലവും വെല്ലുവിളികളില്‍ തളരാത്ത പ്രകൃതവും ശക്തമായ ആത്മവിശ്വാസവും പലപ്പോഴും അവരെ പ്രധാനപ്പെട്ട നേട്ടങ്ങളിലേക്ക് നയിക്കുന്നു. അവര്‍ക്ക് ആളുകളുടെ മുമ്പില്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും ശ്രദ്ധ ആകര്‍ഷിക്കാനും ഇഷ്ടമാണ്. അതിനുകഴിയുന്ന സാഹചര്യങ്ങളില്‍ അവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. വിജയം നേടണമെന്നുള്ള അവരുടെ പ്രതിബദ്ധത എല്ലാ പരിശ്രമങ്ങളിലും വ്യക്തമായി കാണാനാകും. തിരിച്ചടികള്‍ നേരിടുമ്പോഴും, അവര്‍ വേഗത്തില്‍ പിടഞ്ഞെഴുന്നേല്‍ക്കുകയും മുന്നോട്ട് പോകുകയും ചെയ്യുന്നു.
വിശാഖം
വ്യാഴത്തിന് കീഴിലുള്ള വിശാഖം നക്ഷത്രത്തില്‍ ജനിച്ചവര്‍ അവരുടെ ശക്തമായ വൈകാരികയ്ക്ക് പേരുകേട്ടവരാണ്. തിരിച്ചടികളില്‍ തളര്‍ന്നുപോകാതെ അവിടെ നിന്നും വീണ്ടും ഉയര്‍ന്നുവരാനുള്ള സ്വാഭാവികമായ കഴിവ് അവര്‍ക്കുണ്ട്. അവരുടെ പ്രതിരോധശേഷി അളക്കാവുന്നതല്ല. ഏത് വെല്ലുവിളിയെയും നേരിടാന്‍ അവരിലെ ആന്തരികമായ ശക്തി അവരെ പ്രാപ്തരാ്ക്കുന്നു. ഈ വ്യക്തികള്‍ പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ നിപുണരാണ്. എപ്പോഴും അവരുടെ എതിരാളികളേക്കാള്‍ എത്രയോ മുമ്പിലായിരിക്കും ഇവര്‍.
അവരുടെ മാനസിക പ്രതിരോധശേഷിയും ശ്രദ്ധയും അവരുടെ അജയ്യമായ മനോഭാവത്തിന്റെ നിര്‍ണായക ഘടകങ്ങളാണ്. അവര്‍ ഉള്ളിലെ ഭയങ്ങളെ നേരിടുകയും വെല്ലുവിളികളെ ആഴത്തില്‍ മനസ്സിലാക്കുകയും ചെയ്യുന്നു. ഉള്ളിലെ പല കഴിവുകള്‍ മറച്ചുവയ്ക്കാന്‍ അവര്‍ ശ്രമിക്കുമെങ്കിലും ആവശ്യമായപ്പോള്‍ തങ്ങളുടെ മുഴുവന്‍ ശേഷിയും പുറത്തെടുക്കുകയും വിജയിക്കുകയും ചെയ്യുന്നു.
അവിട്ടം
ചൊവ്വയുടെ നിയന്ത്രണത്തിലുള്ള അവിട്ടം നക്ഷത്രത്തില്‍ ജനിച്ച വ്യക്തികള്‍ക്ക് ജീവിതത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ഉണ്ട്. അവര്‍ എപ്പോഴും അവരുടെ ലക്ഷ്യങ്ങളില്‍ ശക്തമായ താല്‍പ്പര്യവും ആകാംക്ഷയും ഉയര്‍ന്ന നിലവാരവും വെച്ചുപുലര്‍ത്തുന്നു. ലക്ഷ്യങ്ങള്‍ നേടാന്‍ ആവശ്യമായ സമയവും പരിശ്രമവും സമര്‍പ്പിക്കാന്‍ ഇവര്‍ തയ്യാറായിരിക്കും. വിജയത്തിനായുള്ള അവരുടെ പരിശ്രമത്തില്‍ ക്ഷമയും വ്യക്തമായ കാഴ്ചപ്പാടുകളും ഉണ്ടായിരിക്കും. നേട്ടങ്ങളും വിജയങ്ങളും വേഗത്തിലും എളുപ്പത്തിലും നേടാനാകില്ലെന്ന് തിരിച്ചറിഞ്ഞവര്‍ ആണിവര്‍. ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ ഏത് വെല്ലുവിളികളെയും നേരിടാന്‍ അഇവര്‍ തയ്യാറാണ്. പ്രായോഗിക മനോഭാവവും ഉറച്ച ഏകാഗ്രതയും ശ്രദ്ധയും അവരെ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും ലക്ഷ്യത്തിന്റെ പാതയില്‍ തുടരാന്‍ സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











