അദ്വൈത വേദാന്തത്തിലെ രാജയോഗം എന്താണ്, അതിനായി പാലിക്കേണ്ട മര്യാദകള്‍ എന്തെല്ലാം?

അവനവനെ കുറിച്ചുള്ള(സ്വത്വം) അറിവ് സംബന്ധിച്ച തത്വചിന്തയാണ് അദ്വൈത വേദാന്തം. ദ്വൈതമെന്നാണ് രണ്ടെന്നാണ് അര്‍ത്ഥം. അദ്വൈതമെന്നാല്‍ രണ്ടല്ല എന്നും. ദൈവവും മനുഷ്യനും രണ്ടല്ലെന്ന ദര്‍ശനമാണ് അദ്വൈതം വേദാന്തം പ്രചരിപ്പിക്കുന്നത്. കാലടിയില്‍ ജനിച്ചുവളര്‍ന്ന, ഭാരതത്തിന്റെ അഭിമാനമായി മാറിയ ആദിശങ്കരന്‍ എന്ന ശങ്കരാചാര്യര്‍ ആധ്യാത്മിക ലോകത്തിന് നല്‍കിയ അമൂല്യ സംഭാവനയാണ് അദ്വൈത വേദാന്തം. ആറ് പരബ്രഹ്‌മ മൂര്‍ത്തികളെ അടിസ്ഥാനമാക്കിയുള്ള ഷണ്‍മത ദര്‍ശനം അവതരിപ്പിച്ചത് ശങ്കരാചാര്യരാണ്. ആചാരങ്ങളെ അടിസ്ഥാനമാക്കിയുള്ള മീമാസ സമ്പ്രദായത്തെ ശങ്കരാചാര്യര്‍ അനുകൂലിച്ചിരുന്നില്ല.

shankaracharyar

ഒരു വ്യക്തിക്ക് ജീവിതത്തില്‍ എല്ലാ വിധത്തിലുമുള്ള സുഖസൗകര്യങ്ങള്‍ നല്‍കുന്ന ശുഭയോഗമാണ് രാജയോഗം. അദ്വൈത വേദാന്തവും രാജയോഗവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതുപ്രകാരം ഒരാളുടെ ജീവിതത്തില്‍ രാജയോഗത്തിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്നും നോക്കാം.

ഹിന്ദു മതത്തിലെ രാജയോഗം

ഹിന്ദു മതവിശ്വാസം അനുസരിച്ച് രാജം, ജ്ഞാനം, ഭക്തി, കര്‍മ്മം എന്നിങ്ങനെ നാലു യോഗങ്ങളാണ് ഉള്ളത്. രാജ എന്നുള്ളത് ഒരു സംസ്‌കൃത പദമാണ്. രാജകീയമെന്നത് തന്നെയാണ് അതിന്റെ അര്‍ത്ഥം. ഒരുവന്റെ ബുദ്ധിയും പരമാത്മാവും തമ്മിലുള്ള ബന്ധം രാജയോഗത്തില്‍ അടങ്ങിയിരിക്കുന്നു. പരാശക്തിയെ നിരന്തരമായി ധ്യാനിച്ച് മനസ്സിന്റെ പൂര്‍ണ്ണനിയന്ത്രണം സാധ്യമാക്കുന്ന ഒരു ക്രിയയാണത്. യമം എന്ന പരിശീലനത്തിലൂടെയാണ് ആളുകള്‍ ഈ കഴിവ് സ്വായത്തമാക്കുന്നത്. ഒരു തരത്തിലുള്ള നിയന്ത്രണം, അല്ലെങ്കില്‍ സാമൂഹികചര്യയാണ് യമം. അഹിംസ, സത്യം, ആസ്‌തേയം, ബ്രഹ്‌മചര്യം, അപരിഗ്രഹം എന്നിങ്ങനെ യമത്തിലേക്ക് എത്താന്‍ അഞ്ച് മാര്‍ഗ്ഗങ്ങളുണ്ട്.

ആദ്വൈത രാജയോഗത്തിന്റെ പതിനഞ്ച് വശങ്ങള്‍

യമം, നിയമം, ത്യാഗം, മൗനം, ദേശം, കാലം, ആസനം, മൂലബന്ധം, ദേഹസംയമം, ദൃക്സ്ഥിതി, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ആത്മ-ജ്ഞാനം, സമാധി എന്നിങ്ങനെ അദ്വൈത രാജയോഗത്തിന് പതിഞ്ച് വശങ്ങളുണ്ട്. പതഞ്ജലി മഹര്‍ഷി രാജയോഗത്തിന്റെ എട്ട് രൂപങ്ങളെ വിവരിച്ചിട്ടുണ്ട്. അഷ്ടാംഗയോഗം എന്നാണ് ഇത് അറിയപ്പെടുന്നത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അവ. ശങ്കരാചാര്യര്‍ ഇതിലേക്ക് ഏഴ് യോഗങ്ങളും കൂടി ചേര്‍ക്കുകയാണ് ചെയ്തത്. ദിവസവും ഈ യോഗങ്ങള്‍ പരിശീലിച്ചാല്‍ ഒരാള്‍ക്ക് കൈവല്യം അഥവാ പരമപൂര്‍ണ്ണത കൈവരിക്കാനാകുമെന്നാണ് പറയപ്പെടുന്നത്.

അഹിംസയും ബ്രഹ്‌മചര്യവും ആസ്‌തേയവും അപരിഗ്രഹവും ഉള്‍പ്പെട്ട ജീവിതരീതിയാണ് യമം. ഇതെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.

യമം

ഒരു വ്യക്തി സമൂഹത്തില്‍ പാലിക്കേണ്ട അഞ്ച് പെരുമാറ്റ മര്യാദകള്‍ ആണ് യമം.

അഹിംസ: ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം അഹിംസയെന്നത് അവരുടെ പാരമ്പര്യത്തിലും സംസ്‌കാരത്തിലും അലിഞ്ഞുചേര്‍ന്ന ഒന്നാണ്. നമ്മുടെ സ്വാതന്ത്ര്യസമരം പോലും അഹിംസയില്‍ ഊന്നിയതായിരുന്നു. സ്‌നേഹത്തിന്റെയും ക്ഷമയുടെയും പാതയാണ് അഹിംസ. പ്രകോപനങ്ങള്‍ക്ക് മേലുള്ള നിയന്ത്രണമാണ് അഹിംസ ലക്ഷ്യമിടുന്നത്.

സത്യം: സത്യസന്ധമായ പെരുമാറ്റമാണ് സത്യയോഗം. നമ്മളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും സത്യസന്ധത പുലര്‍ത്തുക എന്നാണ് ഈ യോഗം അര്‍ത്ഥമാക്കുന്നത്. ചിന്തകളിലും, പ്രവൃത്തിയിലും, തോന്നലുകളിലും സത്യസന്ധരായിരിക്കണം.

ആസ്‌തേയം: മറ്റൊരാള്‍ക്ക് അര്‍ഹമായത് കൈക്കലാക്കാതിരിക്കുക, അര്‍ഹിക്കാത്തത് ആഗ്രഹിക്കാതിരിക്കുക എന്നതാണ് ആസ്‌തേയം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഭൗതികമായ സുഖസൗകര്യങ്ങള്‍ക്ക് മേല്‍ ആഗ്രഹമുണ്ടാകാതെ, മനസ്സിനെ നിയന്ത്രിക്കുക എന്നതാണ് ആസ്‌തേയം ശാസിക്കുന്നത്. ഭൗതികസുഖങ്ങളോടുള്ള ആഗ്രഹങ്ങള്‍ വര്‍ധിക്കുമ്പോള്‍ സമാധാനം നഷ്ടമാകുന്നു.

ബ്രഹ്‌മചര്യം: ബ്രഹ്‌മചര്യം നിഷ്‌കര്‍ഷിക്കുന്നതാണ് ഈ യോഗം.

അപരിഗ്രഹം: ഭൗതികമായ എല്ലാ കാര്യങ്ങളില്‍ നിന്ന് അകന്നിരിക്കുക എന്നതാണ് അപരിഗ്രഹം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പരമാത്മാവിനൊപ്പം ഇരിക്കുക എന്നതിനപ്പുറം ഒരു ആഗ്രഹവും ഉണ്ടാകരുത് എന്നാണ് ഈ യോഗം നിഷ്‌കര്‍ഷിക്കുന്നത്.

നിയമം

യമം പോലെ വ്യക്തിപരമായി പാലിക്കേണ്ട മര്യാദകളാണ് നിയമം.

ശൗചം- ശരീരശുദ്ധി
സന്തോഷം- സന്തോഷമായിരിക്കുക
തപസ്- മനസ്സും ശരീരവും ഐക്യത്തിലായിരിക്കുന്ന അവസ്ഥ.
സ്വാധ്യായം- അവനവനെ കുറിച്ചുള്ള പഠനം. സ്വന്തം കഴിവുകളെയും ബലഹീനതകളെയും അറിയല്‍.
ഈശ്വരസമര്‍പ്പണം- സ്വയം ഈശ്വരന് സമര്‍പ്പിക്കല്‍
ത്യാഗം- ആഗ്രഹങ്ങളെ വര്‍ജ്ജിക്കല്‍
മൗനം-നിശബ്ദത
ദേശം-ഏകാഗ്രതയോടെ യോഗമനുഷ്ഠിക്കേണ്ട സ്ഥലം
കാലം-യോഗ കാര്യങ്ങള്‍ക്കായുള്ള ഉചിതസമയം
ആസനം-പരാശക്തിയോടുകൂടി നിലകൊള്ളല്‍
മൂലബന്ധം- പരമാത്മാവില്‍ തുടരുന്നതിനായി എല്ലാ ഊര്‍ജ്ജവും വിനിയോഗിക്കല്‍
ദേഹസംയമം-ശരീരത്തെ സന്തുലിതമാക്കി പരമാത്മാവിന്റെ ഊര്‍ജനിലയിലേക്ക് എത്തല്‍
ദൃക് സ്ഥിതി- ദൃഷ്ടി നിയന്ത്രിക്കുന്ന രീതിയാണിത്.
പ്രാണായാമം-ശ്വാസോച്ഛാസ നിയന്ത്രണം
ധാരണ- മനസ്സിന് യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവരല്‍
ആത്മധ്യാനം- ധ്യാനനിരതമാകല്‍
സമാധി- ബോധത്തിന്റെ പരമമമായ തലം. ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ഏകോപിപ്പിച്ച് പരമാത്മാവിലേക്ക് ചേരല്‍.

ഇവയാണ് ശങ്കരാചാര്യരുടെ പതിനഞ്ച് അദ്വൈത യോഗങ്ങള്‍.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Sunday, June 9, 2024, 12:21 [IST]
X
Desktop Bottom Promotion