Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
നിങ്ങള്‍ക്കും പകര്‍ത്താം; ഈ ശീലങ്ങളാണ് ഇവരെ വിജയത്തിലേക്ക് എത്തിച്ചത്
ചിലയാളുകള്‍ ജീവിതത്തില്‍ തുടരെ തുടരെ വിജങ്ങളിലേക്ക് പോയ്ക്കൊണ്ടിരിക്കുമ്പോള്‍ അവരെ പോലെ ആകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറില്ലേ. എത്രയെത്ര വിജയമാതൃകകളാണ് നമുക്ക് മുമ്പിലുള്ളത്. ഇവരൊന്നും ഒരു സുപ്രഭാതത്തില്‍ വിജയമുണ്ടാക്കിയവരല്ല. അക്ഷീണ പരിശ്രമത്തിലൂടെ വിജയത്തിലേക്ക് നടന്നടുത്തവരാണ്. അതില്‍ പ്രചോദനം ഉള്‍ക്കൊണ്ട്, പരിശ്രമത്തിലൂടെ വിജയത്തിലേക്ക് നടന്നടുക്കുന്ന മറ്റൊരു കൂട്ടരും ഉണ്ട്. ഇവരെല്ലാം ലോകജനതയ്ക്ക് മാതൃകകളാണ്.

പക്ഷേ ഇവരെ വിജയത്തിലേക്ക് എത്തിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ. പണവും പ്രശസതിയും കൊണ്ട് വാങ്ങാന്‍ കഴിയുന്നതല്ല വിജയം. പിന്നെ എന്താണ് ഇവരുടെ വിജയരഹസ്യം, അത് ചില ശീലങ്ങളാണ്. ജീവിതത്തില്‍ വിജയമുണ്ടാക്കിയ ചില വ്യക്തികളുടെ നമുക്ക് പകര്‍ത്താവുന്ന ചില ശീലങ്ങള്‍ പരിചയപ്പെടാം. പലതുള്ളി പെരുവെള്ളമെന്ന പോലെ ഈ ശീലങ്ങളിലൂടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും അതിലൂടെ വിജയത്തിലേക്ക് അടുക്കാനും സാധിക്കും. മാത്രമല്ല, ഏതെല്ലാം രാശികളില് ജനിച്ചവര്‍ക്കാണ് വിജയത്തിനായി അത്തരം ശീലങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുകയെന്നും പരിശോധിക്കാം.
അതിരാവിലെ എഴുന്നേല്ക്കുക
ലോകത്തില്‍ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് എത്തിയ, വിജയം നേടിയ ആളുകളുടെ ഒരു പൊതുവായ ശീലമാണ് അതിരാവിലെ ഉറക്കത്തില്‍ നിന്നും എഴുന്നേല്ക്കുക എന്നത്. പക്ഷേ പൊതുവേ ഇന്നത്തെ കാലത്ത് ആളുകള്‍ക്ക് വൈകി കിടക്കാനും വൈകി എഴുന്നേല്ക്കാനുമാണ് താല്‍പ്പര്യം. എന്നാല്‍ അതിരാവിലെ എഴുന്നേറ്റ് ജീവിത കര്‍മ്മങ്ങള്‍ ആചരിക്കുന്നവര്‍ക്ക് ആരോഗ്യവും സമ്പത്തും വിവേകവും കൈവരും.
കുംഭം രാശിയില്‍ ജനിച്ച ജെന്നിഫര്‍ അനിസ്റ്റണ്‍, വൃശ്ചികം രാശിയില്‍ ജനിച്ച ഇന്ദ്രനൂയി, ധനു രാശിയില്‍ ജനിച്ച രജനീകാന്ത് തുടങ്ങിയവര്‍ ജീവിതത്തില്‍ ഈ ശീലം പാലിക്കുന്നവരാണ്. ഇവര്‍ മാത്രമല്ല വിജയത്തിനായി പരിശ്രമിക്കുന്ന ഒട്ടുനിക്ക ആളുകളും ജീവിതത്തില്‍ ഈ ശീലം പിന്തുടര്ന്നവരാണ്.
അച്ചടക്കം, കൃത്യനിഷ്ഠ
അച്ചടക്കം, കൃത്യനിഷ്ഠ ഇവ രണ്ടും വളരെ പരിശ്രമത്തിലൂടെ മാത്രമേ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുകയുള്ളു. പക്ഷേ ഒരിക്കല്‍ നേടിയെടുത്താന്‍ ഈ ശീലം പിന്നീട് ഇല്ലാതാകുകയില്ല. മാത്രമല്ല ഈ ശീലമുള്ള ആളുകള്‍ക്ക് എത്ര വലിയ ദൗത്യവും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും. കൃത്യമായ ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കുന്നതിലൂടെ ജീവിതത്തില്‍ അച്ചടക്കവും കൃത്യനിഷ്ഠയും ശീലമാക്കാന്‍ സാധിക്കും. തുടങ്ങിവെച്ച നല്ല ശീലങ്ങള്‍ നിര്‍ത്താതിരിക്കാന്‍ പരാമവധി ശ്രദ്ധിക്കണം.
വൃശ്ചികം രാശിയില്‍ ജനിച്ച ടിം കുക്കും മേടം രാശിയില്‍ ജനിച്ച മുകേഷ് അംബാനിയും മറ്റ് അനവധി വിജയികളും ജീവിതത്തില്‍ അച്ചടക്കവും കൃത്യനിഷ്ഠയും പുലര്‍ത്തിയവരാണ്.
ധ്യാനം
ലോകം മുഴുവനും ഉള്ള ആളുകള്‍ ധ്യാനത്തിന് ഇന്ന് വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ജീവിതത്തില്‍ വിജയം കൈവരിച്ചവരും ദിവസത്തില്‍ അല്‍പ്പസമയം ധ്യാനത്തിനായി മാറ്റിവെക്കുന്നുവെന്ന വസ്തതയും അതിന്റെ പ്രചാരത്തിന് കാരണമാണ്. ജീവിതത്തില്‍ കുറച്ചുസമയം ധ്യാനത്തിനായി മാറ്റിവെച്ചുനോക്കൂ, അത് ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. പത്ത് മിനിട്ട് മുതല്‍ മണിക്കൂറുകള്‍ വരെ എത്ര നേരം വേണമെങ്കിലും ധ്യാനിക്കാം. ആത്മീയമായി ഉയരാനും വിജയം നേടാനും അത് സഹായിക്കും.
കുംഭം രാശിയില്‍ ജനിച്ച ഒപ്ര വിന്‍ഫ്രെ, മേടം രാശിയില്‍ ജനിച്ച ലേഡി ഗാഗ, മിഥുനം രാശിയില്‍ ജനിച്ച ശില്‍പ്പ ഷെട്ടി എന്നിവരെല്ലാം ജീവിതത്തില്‍ അല്‍പ്പസമയം ധ്യാനത്തിനായി ചിലവഴിക്കുന്നവരാണ്.
കുടുംബത്തിന് പ്രാധാന്യം നല്കുന്നവര്
എത്രവലിയ തിരക്കുണ്ടായാലും കുടുംബത്തിന് നല്‍കേണ്ട സമയം മുറ തെറ്റാതെ കൊടുക്കുന്നവര്‍ക്ക് വിജയത്തിന്റെ പടവുകള്‍ താണ്ടാനാകും. തിരക്കിട്ട ജീവിതവും പുറത്ത് സമയം ചിലവഴിക്കലുമാണ് ഇന്നത്തെ കാലത്തെ രീതികള്‍. പക്ഷേ ഇതിന് കൃത്യമായ അതിര്‍വരമ്പുകള്‍ ഉണ്ടായിരിക്കണം. വിരാട് കോഹ്ലി തന്റെ ക്രിക്കറ്റ് തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബവുമായി സമയം ചിലവഴിക്കുന്നതിന് മാത്രമായി രണ്ടുമാസം ക്രിക്കറ്റില്‍ നിന്നും അവധിയെടുത്ത കാര്യം ഓര്‍ക്കുക. അവിടെ അവര്‍ കരിയറിലെ വിജയത്തോടൊപ്പം പ്രാധാന്യം കുടുംബത്തിനും നല്കുന്നു.
വൃശ്ചികം രാശിയില്‍ ജനിച്ച കോഹ്ലി മാത്രമല്ല, കര്‍ക്കിടകം രാശിയില്‍ ഉള്ള റിച്ചാര്‍ഡ് ബ്രാന്‍സണും മിഥുനം രാശിയില്‍ ജനിച്ച ആഞ്ജലീന ജോളിയുമെല്ലാം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കുന്നവരാണ്.
ചെറിയ ലക്ഷ്യങ്ങള്‍
വലിയൊരു യാത്രയെ പല ലക്ഷ്യസ്ഥാനങ്ങളാക്കി തിരിച്ച് അതില്‍ ഓരോന്നിലേക്കും എത്താന്‍ ശ്രമിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നമ്മള് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് കൂടുതല്‍ അടുക്കുകയാണ് ചെയ്യുന്നത്. ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കുന്നവരായിരിക്കും മിക്കവരും. പക്ഷേ ആ ലക്ഷ്യത്തെ പല ഘട്ടങ്ങളാക്കി തിരിച്ച് ആ ഓരോ ഘട്ടങ്ങളും കീഴടക്കാന്‍ ശ്രമിക്കുക. അത് ലക്ഷ്യസ്ഥാനത്തെ നമ്മിലേക്ക് കൂടുതല്‍ അടുപ്പിക്കും. മാത്രമല്ല ആ ചെറിയ ചെറിയ വിജയങ്ങള്‍ നമുക്ക് ആത്മവിശ്വാസം പകരുകയും ചെയ്യും.
മീനം രാശിയില്‍ ജനിച്ച സ്റ്റീവ് ജോബ്സും കര്‍ക്കിടക രാശിയില്‍ ജനിച്ച ടിം ഫെറിസുമെല്ലാം ഈ രീതിയില്‍ ലക്ഷ്യത്തെ കീഴടക്കിയവരാണ്.
കൃതജ്ഞതയുള്ളവരായിരിക്കുക
നമുക്ക് ഇല്ലാത്ത, അല്ലെങ്കില്‍ നമ്മുടെ കുറവുകള്‍ ഓര്‍ത്ത് പരിതപിക്കുന്നവരാണ് ഈ ലോകത്ത് കൂടുതല്‍. പക്ഷേ അതൊരിക്കലും വിജയം കൊണ്ടുവരുന്ന ശീലമല്ല. നിരാശയും മോഹഭംഗവുമെല്ലാം തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ അത്തരം അവസരങ്ങളില്‍ ജീവിതത്തില്‍ ഇതുവരെ ഉണ്ടായ നേട്ടങ്ങളെ കുറിച്ച് ചിന്തിക്കുക. അതില്‍ കൃതജ്ഞതയുള്ളവരായിരിക്കുക.
മേടം രാശിയില്‍ ജനിച്ച എമ്മ വാട്സണും കര്‍ക്കിടക രാശിയില്‍ ജനിച്ച ജുലിയാന്ന ഹേഗുമെല്ലാം ഈ ശീലം പിന്തുടരുന്നവരാണ്.
സ്വപ്നങ്ങളെ കൈവിടാതിരിക്കുക
ഒരു സ്വപ്നമുണ്ടെങ്കില്‍ അത് യാഥാര്ത്ഥ്യമാകുവോളം ആ സ്വപ്നത്തെ മുറുകെ പിടിക്കുക. സ്വപ്നങ്ങളെ പാതിവഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് ഒരിക്കലും ജീവിതവിജയം ഉണ്ടാകുകയില്ല. ജീവിതത്തില്‍ പ്രതിസന്ധികളും കഷ്ടകാലങ്ങളും വരും. പക്ഷേ തീര്‍ച്ചയായും അവ മാറി നല്ല സമയം വരും. എന്ന് നിങ്ങള്‍ക്ക് സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും. സ്വപ്നത്തെ കൈവിടാതിരിക്കുന്നിടത്തോളം കാലം നിങ്ങള്‍ വിജയത്തിലേക്കുള്ള പാതയിലാണ്.
സ്റ്റീവ് ജോബ്സും ജിം കാരിയുമെല്ലാം ഇത് അവരുടെ ജീവിതത്തിലൂടെ തെളിയിച്ചിട്ടുള്ളവരാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











