Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സൂര്യനും കേതുവും നല്‍കും അശുഭ ഗ്രഹണ യോഗം; ആരോഗ്യപ്രശ്നങ്ങളും സാമ്പത്തികനഷ്ടങ്ങളും ഫലം
രാശിമാറ്റങ്ങളുടെയോ നക്ഷത്രമാറ്റങ്ങളുടെയോ പരിണിതഫലമായി രൂപം കൊള്ളുന്ന ഗ്രഹസംയോഗങ്ങള്‍ ചില രാശികള്‍ക്ക് ഗുണകരവും മറ്റുചില രാശികള്‍ക്ക് ദോഷവുമായിരിക്കും. ഗ്രഹങ്ങളുടെ രാജാവായ സൂര്യന് സെപ്റ്റംബര്‍ 16ന് കന്നി രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കന്നി രാശിയില്‍ നേരത്തെ തന്നെ കേതുവിന്റെ സാന്നിധ്യവും ഉണ്ട്. അങ്ങനെ പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കന്നിയില്‍ സൂര്യ-കേതു സംയോഗമുണ്ടായിരിക്കുന്നു. ചില രാശികള്‍ക്ക് ഈ സംയോഗം വളരെ ശുഭകരമാണെങ്കിലും മീനം, കന്നി, മേടം രാശികള്‍ക്ക് ഈ സയോഗം കാരണം ചില മോശം ഫലങ്ങള്‍ വന്നുചേരും. ഇവര്‍ ഈ കാലയളവില്‍ വളരെ കരുതലോടെ ഇരിക്കുകയും പ്രതിസന്ധികളെ മനക്കരുത്തോടെ നേരിടുകയും വേണം.

ഓരോ രാശികള്‍ക്കും സൂര്യ-കേതു സംയോഗം നല്കുന്ന മോശം ഫലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
മീനം
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് കേതുവിന്റെയും സൂര്യന്റെയും സംയോഗം ഹാനികരമായിരിക്കും. കാരണം ഈ സയോഗം ഈ രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് സംഭവിക്കുന്നത്. വിവാഹിതരെ സംബന്ധിച്ചെടുത്തോളം ദാമ്പത്യത്തില്‍ ചില്ലറ പ്രതിസന്ധികള്‍ ഉണ്ടായേക്കാം. പങ്കാളിത്ത ബിസിനസോ ജോലികളോ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ കാലയളവില്‍ പങ്കാളിത്തങ്ങള്‍ക്ക് മുതിരാത്തതാണ് ഉചിതം. വീട്ടുകാരുമായി വാക്കുതര്ക്കത്തിലോ അഭിപ്രായവ്യത്യാസത്തിലോ എത്താനിടയുണ്ട്. ആരോഗ്യകാര്യത്തിലും ഏറെ ജാഗ്രത പുലര്‍ത്തണം. സാരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ വളരെ കരുതലോടെ ഇരിക്കേണ്ട സമയമാണ്. ഈ രാശിക്ക് മേല്‍ ഏഴരശനിയുടെ അപഹാരവും ഈ കാലയളവില്‍ ഉണ്ടാകും. അതുകൊണ്ട് എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധവേണം. ധനഹാനിക്കും സാമ്പത്തിക പ്രതിസന്ധികള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള സാധ്യത മുന്നിലുണ്ട്.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്കും കേതുവിന്റെയും സൂര്യന്റെയും സംയോഗം പ്രതികൂലമായി ഭവിക്കും. കാരണം ഈ യോഗം ഇവരുടെ ജാതകത്തില്‍ ലഗ്നഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് എടുത്തുചാട്ടവും സാഹസികതയും കുറയ്ക്കണം. ബിസിനസുകാര്യങ്ങള്ക്കായി യാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത് ഉചിതമായ സമയമല്ല. കാരണം ഈ സമയത്തെ യാത്രകള്‍ അപകടങ്ങള്‍ക്കോ മോശം ഫലങ്ങള്ക്കോ കാരണമാകും. വാഹനമോടിക്കുന്നവര്‍ വളരെ ശ്രദ്ധ പുലര്‍ത്തണം. മുന്‍കോപം, വാക്കുതര്‍ക്കം എന്നിവയില്‍ നിന്ന് അകന്ന് കഴിയണം. കാരണം അവ ഈ രാശിക്കാര്‍ക്ക് തന്നെ ദോഷമായി ഭവിക്കും. ഈ കാലയളവില്‍ നിക്ഷേപങ്ങള്‍ക്ക് മുതിരുന്നതും ഉചിതമായ തീരുമാനമല്ല.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്കും കേതുവിന്റെയും സൂര്യന്റെയും സംയോഗം കഷ്ടകാലങ്ങള്‍ക്ക് തുടക്കമേകും. കാരണം ഈ യോഗം ഇവരുടെ രാശിയുടെ ആറാമത്തെ ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട്് കോടതിയില്‍ നടക്കുന്ന കേസുകളിലോ കോടതി വ്യവഹാരങ്ങളിലോ തിരിച്ചടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശത്രുക്കളില്‍ നിന്നും വളരെ മോശം അനുഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ഉദരം, ഹൃദയം എന്നിവയുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ വരാനിടയുണ്ട്. പുറത്ത് പോയി ഭക്ഷണം കഴിക്കുന്ന ശീലമുള്ളവര്‍ അത് നിയന്ത്രിക്കുന്നത് നല്ലതാണ്. മറ്റുള്ളവര്‍ക്ക് പണം കൊടുക്കുന്നതിലും സഹായിക്കുന്നതിലും ശ്രദ്ധിക്കണം. സാമ്പത്തികനഷ്ടങ്ങള്‍ക്ക് സാധ്യതയുള്ള സമയമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
