Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
രാശിപ്രകാരം ഏറ്റവും നല്ല അച്ഛനാര്, ചോദ്യത്തിനുത്തരം ഇവിടെയുണ്ട്
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അത് കുടുംബ ജീവിതത്തിലായാലും സാമ്പത്തിക കാര്യങ്ങളിലായാലും പ്രൊഫഷണല്‍ രംഗത്തായാലും മാറ്റങ്ങള്‍ നിരവധിയാണ്. എന്നാല്‍ രാശിപ്രകാരം നിങ്ങള്‍ ഒരു നല്ല അച്ഛനാണോ? എന്നാല്‍ അതിനുള്ള ഉത്തരം ഇവിടെയുണ്ട്. സന്തോഷവും അതുപോലെ തന്നെ വെല്ലുവിളിയും നിറഞ്ഞ ഒന്നാണ് എപ്പോഴും പിതൃത്വം എന്ന് പറയുന്നത്. ആസ്വദിക്കുന്നത് പോലെ തന്നെ അതിന്റേതായ കഷ്ടപ്പാടുകളും ഉണ്ട്.
എന്നാല്‍ ജ്യോതിഷം പറയുന്നു ഏറ്റവും നല്ല അച്ഛനാര് എന്ന ചോദ്യത്തിന് ഉത്തരം. നിങ്ങള്‍ ഒരു നല്ല അച്ഛനാണോ? എന്നാല്‍ അത് നിങ്ങളുടെ രാശിചിഹ്നത്തിന് പറയാന്‍ സാധിക്കുന്നു. ഓരോ രാശിയും നിങ്ങളുടെ പാരന്ിംഗിനെ എപ്രകാരം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ രാശിപ്രകാരം നിങ്ങളിലെ അച്ഛന്റെ യഥാര്‍ത്ഥ സ്വഭാവത്തെ മനസ്സിലാക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിയിലുള്ള അച്ഛനാണ് നിങ്ങളെങ്കില്‍ ഇവര്‍ ഊര്‍ജ്ജസ്വലരും ഉത്സാഹികളുമായിരിക്കും എന്നതില്‍ സംശയം വേണ്ട. ഇവര്‍ എപ്പോഴും വളരെയധികം ആക്റ്റീവ് ആയി കാണപ്പെടുന്നു. ഇവര്‍ സജീവമായി എപ്പോഴും മക്കളോട് ഇടപെടുന്നു. പലപ്പോഴും മത്സര മനോഭാവം കുട്ടികളില്‍ വളര്‍ത്തുന്നതിന് ഇവര്‍ക്ക് സാധക്കുന്നു. മികവ് പുലര്‍ത്തുന്നതിനും ഇവര്‍ തയ്യാറാവുന്നു.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാരായ അച്ഛനാണ് നിങ്ങളെങ്കില്‍ ഇവര്‍ വളരെയധികം ക്ഷമയുള്ളവരായിരിക്കും. പലപ്പോഴും കുട്ടികളില്‍ വളരെ മികച്ച ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. പാരമ്പര്യത്തോടെ കുഞ്ഞിനെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. അത് മാത്രമല്ല കഠിനാധ്വാനം എന്താണെന്ന് ഇവര്‍ കുട്ടികളെ പഠിപ്പിക്കുന്നു.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാരായ അച്ഛനാണ് നിങ്ങളെങ്കില്‍ ഇവര്‍ തമ്മിലുള്ള ആശയവിനിമയം മികച്ചതായിരിക്കും. കുട്ടികളുടെ ഓരോ കാര്യങ്ങളും ഇവര്‍ ആസ്വദിക്കുകയും രസകരമായി അതിനെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. എപ്പോഴും മികച്ച സാഹചര്യങ്ങളില്‍ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാരായ അച്ഛന് നിങ്ങളില്‍ എപ്പോഴും ഊഷ്മളതയും സ്നേഹവും നിറക്കുന്നു. ഇവര്‍ക്ക് വീട് എന്നത് എപ്പോഴും സ്നേഹവും സന്തോഷവും നല്‍കുന്നതാണ്. ഇവരുടെ ശക്തമായ അവബോധം പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും കുട്ടികളും മാതാപിതാക്കളുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാരായ അച്ഛനാണ് നിങ്ങളെങ്കില്‍ ഇവര്‍ എപ്പോഴും കുഞ്ഞിനെ പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കും. പലപ്പോഴും കുഞ്ഞിന്റെ ചെറിയ നേട്ടങ്ങളില്‍ പോലും വളരെയധികം അഭിമാനം കൊള്ളുന്നു. അവരെ ഏത് കാര്യത്തിനും പിന്തുണക്കുകയും ചെയ്യുന്നു. നേതൃഗുണങ്ങള്‍ ഇവരുടെ കാര്യത്തില്‍ അനുഭവത്തില്‍ വരുന്നു.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാരായ അച്ഛന്മാരാണ് നിങ്ങളെങ്കില്‍ എല്ലാ കാര്യത്തിനും ഉത്തരമുള്ളവരായിരിക്കും നിങ്ങള്‍. കൂടാത ഇവര്‍ കുഞ്ഞിന്റെ വളര്‍ച്ചയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആരോഗ്യകരമായ ദിനചര്യ പിന്തുടരുന്നതിന് ഇവര്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കും. സ്വഭാവ രൂപീകരണത്തിലും പലപ്പോഴും അച്ഛനാണ് പ്രധാന പങ്ക് വഹിക്കുന്നത്.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാരായ അച്ഛനാണ് നിങ്ങളെങ്കില്‍ ഇവര്‍ക്ക് വളരെയധികം അനുകൂലമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും കുട്ടികളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിങ്ങള്‍ പിന്തുണ നല്കുന്നു. കൂടാതെ അവരുടെ ജീവിതത്തെ മുന്‍നിര്‍ത്തി കുട്ടികളില്‍ പല കാര്യങ്ങളും മനസ്സിലാക്കിപ്പിക്കുന്നു. എങ്ങനെ കുട്ടികളോട് പെരുമാറണം എന്നതിനെക്കുറിച്ച് കൃത്യമായി ഇവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിയിലെ അച്ഛനാണ് നിങ്ങളെങ്കില്‍ ഇവര്‍ വളരെയധികം വികാരാധീനരും നിശ്ചയദാര്‍ഢ്യമുള്ളവരുമായിരിക്കും. കൂടാതെ കുട്ടികളുടെ ജീവിതത്തില്‍ ആഴത്തില്‍ ഇടപെടുകയും ശക്തമായ വൈകാരിക പിന്തുണ നല്‍കുകയും ചെയ്യുന്നവരും ആയിരിക്കും ഈ അച്ഛന്മാര്. അതുകൊണ്ട് തന്നെ മുതിര്‍ന്ന് കഴിയുമ്പോള്‍ ഇവര്‍ക്ക് മറ്റൊരു പിന്തുണയുടെ ആവശ്യമുണ്ടാവുന്നില്ല.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിയിലെ അച്ഛനാണ് നിങ്ങളെങ്കില്‍ ഇവര്‍ വളരെയധികം സാഹസികരും ശുഭാപ്തിവിശ്വാസമുള്ളവരുമായിരിക്കും. അവര്‍ തങ്ങളുടെ കുട്ടികളുമായി പുതിയ കാര്യങ്ങള്‍ സംസാരിക്കുകയും അതില്‍ പരീക്ഷണം നടത്തുന്നതിന് ശ്രദ്ധിക്കുകയും ചെയ്യുന്നു. ജീവിതത്തെക്കുറിച്ച് വളരെയധികം പോസിറ്റീവ് ചിന്തകള്‍ ഇവര്‍ക്കുണ്ടാവുന്നു.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാരായ ഒരു അച്ഛനാണ് നിങ്ങളെങ്കില്‍ ഇവര്‍ വളരെയധികം അച്ചടക്കത്തോടെ കുട്ടികളെ വളര്‍ത്താന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. മാത്രമല്ല സുരക്ഷിതമായ ഒരു ഭാവി കുട്ടികള്‍ക്ക് ഇവര്‍ എപ്പോഴും വാഗ്ദാനം ചെയ്യുന്നു. അവരുടെ കുടുംബത്തോടുള്ള അര്‍പ്പണ ബോധം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിയിലെ അച്ഛന് എപ്പോഴും പുതിയ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. ഇവര്‍ എപ്പോഴും സ്വതന്ത്രമായി ചിന്തിക്കുന്നതിനും അവരുടെ വ്യക്തിത്വത്തെ വിലമതിക്കുന്നവരും ആയിരിക്കും. ഒരു തരത്തിലും ഇവര്‍ക്ക് കാര്യങ്ങള്‍ക്ക് രണ്ടാമതൊരു ചിന്ത ആവശ്യമായി വരുന്നില്ല. പലപ്പോഴും ഇവരുടെ സമീപനം കുട്ടികളില്‍ പ്രകടമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിയില്‍ വരുന്ന അച്ഛനാണെങ്കില്‍ ഇവര്‍ അനുകമ്പയും ഭാവനയും ഉള്ളവരാണ്. അവര്‍ തങ്ങളുടെ കുട്ടികള്‍ക്കായി പലപ്പോഴും സ്വപ്നം കാണുന്ന തരത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സഹാനുഭൂതിയും സര്‍ഗ്ഗാത്മകതയും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. കുട്ടികളെ വൈകാരിക തലത്തില്‍ ഇടപെടുന്നതിന് ഇവരെ പ്രാപ്താക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications