Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
വിദേശത്ത് ജോലി, ഒരു ലക്ഷത്തില്‍പരം ശമ്പളം, ഈ ആഴ്ച രാജാക്കന്മാരെപ്പോലെ ജീവിക്കാന്‍ പോകുന്നവര്‍ ഇവര്‍
ബുധനും സൂര്യനും തുലാം രാശിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ ഗ്രഹങ്ങളുടെ സ്ഥാനമാറ്റം ചില രാശിക്കാര്‍ക്ക് രാജയോഗം നല്കുന്നു. ഇവര്‍ക്ക് ജോലിക്കാര്യത്തില്‍ വന്‍ ഉയര്‍ച്ചയായിരിക്കും ഉണ്ടായിരിക്കുക.

തുടക്കകാര്‍ക്ക് പോലും നല്ല ശമ്പളം ലഭിക്കുന്നതാണ്. പലര്‍ക്കും വിദേശത്ത് ജോലി ലഭിക്കാന്‍ പോലും യോഗം കാണുന്നുണ്ട്. ഈ രാജയോഗ സുഖങ്ങള്‍ അനുഭവിച്ച്, ഈ ആഴ്ച രാജാവിനെപ്പോലെ വാഴാന്‍ പോകുന്നത് ഈ രാശിക്കാര്‍.
തുലാം
ബുധനും സൂര്യനും തുലാം രാശിയിലേയ്ക്ക് എത്തുന്നതിനാല്‍ തന്നെ രാജയോഗത്തിന്റെ ഗുണങ്ങള്‍ ഏറ്റവുമധികം ലഭിക്കാന്‍ പോകുന്നത് തുലാം രാശിക്കാര്‍ക്കാണ്. കടബാധ്യതകളെല്ലാം വേഗത്തില്‍ വീട്ടാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാന്‍ സാധിക്കും. നല്ല ജോലി ലഭിക്കും. പഠിച്ച വിഷയത്തില്‍ തന്നെ ഉയര്‍ന്ന ശമ്പളത്തോടെ ജോലിയ്ക്ക് കയറാന്‍ സാധ്യത വളരെ കൂടുതലാണ്. വിദേശ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് വിദേശത്ത് തന്നെ ജോലി ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. വിവാഹശേഷം വിദേശത്തേയ്ക്ക് പോകാന്‍ ഭാഗ്യമുണ്ടാകും. മാതാപിതാക്കള്‍ക്ക് വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്മാനമായി നല്കാന് സാധിക്കും. ജീവിതത്തില്‍ സന്തോഷം വന്നുചേരും. പുതിയ ഫോണ്‍ വാങ്ങാന്‍ സാധിക്കും. വീടുപണിയ്ക്ക തുടക്കം കുറിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം കാണുന്നുണ്ട്.
വൃശ്ചികം
ബുധന്റെയും സൂര്യന്റെയും മാറ്റം മൂലം വൃശ്ചികം രാശിക്കാര്‍ക്കും ഇതിന്റെ ഗുണങ്ങള്‍ അനുഭവിക്കാന്‍ സാധിക്കുന്നതാണ്. നടക്കില്ല എന്നുകരുതിയ പല കാര്യങ്ങളും വളരെ സമാധാനപരമായ രീതിയില്‍ നടക്കും. വീട്ടുചിലവുകള്‍ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യാനുള്ള സമ്പത്ത് വന്നുചേരും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. മേലാധികാരികളില്‍ നിന്നും അഭിനന്ദനം ലഭിക്കും. കയ്യിലെ വരുമാന മാര്‍ഗ്ഗം വര്‍ദ്ധിക്കും. സുഹൃത്തുക്കള്‍ വഴി വിദേശത്ത് ജോലി ലഭിക്കാന്‍ സാധ്യത കൂടുതല്‍. വിവാഹം ആലോചിക്കുന്നവര്‍ക്ക് വിവാഹം നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അനുകൂലമായ സമയമാണിത്. ബിസിനസ്സ് ചെയ്യുന്നവർക്കും നല്ല ലാഭം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കൂടുതല്‍ മേഖലയിലേയ്ക്ക് ബിസിനസ്സ് വ്യാപിപിക്കാനും സാധിക്കും.
മേടം
നിലവില്‍ ജോലി കിട്ടാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് നല്ല ജോലി ലഭിക്കാന്‍ സാധ്യത. അതുപോലെ, നിലവില്‍ ജോലി ഉള്ളവരാണെങ്കില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത. ജോലിസ്ഥലത്ത് കഴിവിനൊത്ത പല അംഗീകാരങ്ങളും തേടിയെത്തും. പുതിയ വാഹനം വാങ്ങാന്‍ യോഗം. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല കാലമാണ്. നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. വീട്ടില്‍ സമാധആനം വന്നു ചേരും. ദമ്പതികള്‍ക്കിടയില്‍ സ്നേഹം വര്‍ദ്ധിക്കും. യാത്രകള്‍ പലതും അനിവാര്യമായി വരും.
മിഥുനം
മിഥുനം രാശിക്കാര്‍ക്കും നല്ല കാലമാണ് ഇനി വരുന്നത്. വിദേശ പഠനത്തിലായി അവസരം ലഭിക്കും. റിസര്‍ച്ച് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്നും ഓഫര്‍ ലെറ്റര്‍ ലഭിക്കും. പ്രണയിച്ച വ്യക്തിയെ വിവാഹം കഴിക്കാന്‍ യോഗം. പുതിയ വാഹാനം വാങ്ങാന്‍ യോഗം. വിവാഹശേഷം വീട് വിട്ട് മാറി താമസിക്കേണ്ടതായി വരും. യാത്രകള്‍ ചെയ്യാനുള്ള യോഗമുണ്ട്. വിദേശത്തേയ്ക്ക് പോകാനുള്ള യോഗം കാണുന്നു. നിലവില്‍ ജോലിയിലെ പല പ്രതിസന്ധികളും കുറയാന്‍ സാധ്യത. പുതിയ ജോലി ലഭിക്കും. നല്ല സാലറിയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. വിദേശത്തേയ്ക്ക് ജോലി നോക്കുന്നവര്‍ക്കും ഇത് നല്ല സമയമാണ്. സ്വന്തമായി വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങാൻ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
