Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
ശനിദോഷം അകലും, ഭാഗ്യനിർഭാഗ്യങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു... ഇനി ഇവരെ കാത്തിരിക്കുന്നത് സമ്പത്ത്!
ഇന്ന് ശനിയാഴ്ച ദിവസം, ചന്ദ്രൻ ഇടവത്തിൽ നിന്നും മിഥുനത്തിലേയ്ക്ക് നീങ്ങുകയാണ്. കൂടാതെ, മാർഗശീർഷ നക്ഷത്രത്തിലേയ്ക്ക് സഞ്ചാരം ആരംഭിച്ചിരിക്കുന്നു. ഈ രണ്ട് പ്രധാന മാറ്റങ്ങളും നടക്കുന്നതിനാൽ തന്നെ, ചില രാശിക്കാരിൽ നിന്നും ഇന്നേ ദിവസം ശനി ദോഷം അകലുന്നതാണ്. ഭാഗ്യനിർഭാഗ്യങ്ങളുടെയെല്ലാം കാലം അവസാനിച്ച് നല്ലകാലം ഇവരിൽ വന്നു ചേരുന്നതാണ്. സമ്പാദിക്കാനുള്ള യോഗവും ഈ രാശിക്കാരിൽ ഉണ്ടായിരിക്കുന്നതാണ്.ഈ സൗഭാഗ്യങ്ങൾ ലഭിക്കുന്ന രാശിക്കാർ ഏതെല്ലാമെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാർക്ക് ഒട്ടനവധി നേട്ടങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും ഇന്ന്. പുതിയ ജോലി കണ്ടെത്താനും, നിലവിലെ ജോലിയിൽ നിന്നും മാറാനും ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. ജോലിസ്ഥലത്തെ അധികാരികളിൽ നിന്നും പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ഇവ കൂടാതെ തൊഴിൽ രംഗത്ത് പല നേട്ടങ്ങളും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. തിടുക്കത്തിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. തീരുമാനങ്ങൾ പലപ്പോഴും തെറ്റാനുള്ള സാധ്യതകൾ കൂടുതലാണ്. ശത്രുക്കളിൽ നിന്നും അകന്നു നിൽക്കാൻ ശ്രദ്ധിക്കുക. ചെറിയ ലാഭം ലഭിക്കുന്ന പദ്ധതികളിൽ ശ്രദ്ധ നൽകുന്നതും വളരെ നല്ലതായിരിക്കും.
മിഥുനം
മിഥുനം രാശിയിൽ ഉള്ളവർക്ക് അവരുടെ ജോലി സ്ഥലത്തെ അധികാരികളിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. എന്നാൽ, ജോലി സ്ഥലത്തെ രാഷ്ട്രീയം നിങ്ങളെ ചില രീതിയിൽ ബാധിക്കാനും, മാനസിക വിഷമം ഉണ്ടാക്കുന്ന അവസ്ഥയിലേയ്ക്ക് നയിക്കാനും കാരണമായേക്കാം. പൂർണ്ണ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ ഈ രാശിക്കാർക്ക് ഇന്നേ ദിവസം സാധിക്കുന്നതാണ്. ആരോഗ്യ വിഷയത്തിൽ ശ്രദ്ധ വർദ്ധിക്കുന്നതാണ്. പണത്തിന്റെ വരവ് പ്രതീക്ഷിച്ചതിനേക്കാൾ വർദ്ധിക്കുന്നതായിരിക്കും. തൊഴിൽ മേഖലയിൽ ചെറിയ രീതിയിലുള്ള നേട്ടങ്ങൾ സ്വന്തമാക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. കുട്ടികളുടെ ആരോഗ്യത്തിൽ ശ്രദ്ധ നൽകേണ്ടത് അനിവാര്യം. മനസ്സിലെ ആശയക്കുഴപ്പങ്ങൾ ജോലിയ്ക്ക് തടസ്സമാകാതിരിക്കാൻ ശ്രദ്ധിക്കുക.
മകരം
മകരം രാശിക്കാർക്ക് ഇന്ന് സമ്മിശ്രഫലങ്ങളായിരിക്കും ലഭിക്കുക. ബിസിനസ്സിൽ ഉയർച്ച-താഴ്ചകൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കുന്നതല്ല. സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ ജോലിയിൽ സംതൃപ്തി കണ്ടെത്താൻ സാധിക്കും. പുതിയ കരാറുകളിൽ ഒപ്പിടുന്നതിന് മുൻപ് ചിന്തിച്ച് തീരുമാനം എടുക്കുക. ചിലത് നഷ്ടത്തിൽ ചെന്ന് കലാശിക്കാം. ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. മുന്നിലുള്ള പ്രതിസന്ധികൾ പലതും തരണം ചെയ്യാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. ശത്രുക്കൾ നിങ്ങളുടെ ജോലി ഇല്ലാതാക്കാൻ ശഅരമിച്ചേക്കാം. കലയോടുള്ള താൽപര്യം വർദ്ധിക്കുന്നതാണ്. ബിസിനസ്സിൽ ഉയർച്ച ഉണ്ടാകാനുള്ള യോഗവും ഈ രാശിക്കാർക്ക് ഉണ്ടായിരിക്കുന്നതാണ്.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് വിദേശത്തേയ്ക്ക് പോകാനുള്ള അവസരങ്ങൾ ലഭിക്കുന്നതാണ്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. ജോലി സ്ഥലത്ത് അർഹിക്കുന്ന അംഗീകാരങ്ങളും ഈ രാശിക്കാർക്ക് ലഭിക്കുന്നതാണ്. സ്ഥാനക്കയറ്റത്തിനും വരുമാനം വർദ്ധിക്കാനും ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സിൽ ശോഭിക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. ബിസിനസ്സിലേയ്ക്കായി പിതാവിൽ നിന്നും പണം ലഭിക്കുന്നതാണ്. ജോലിയുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലേയ്ക്ക് നിങ്ങൾക്ക് യാത്രകൾ ചെയ്യേണ്ടതായി വന്നേക്കാം. പണം കടം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. പങ്കാളിത്തത്തോടെ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കാൻ സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
