Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
കളിയാക്കിയവര്‍ പോലും പുകഴ്ത്തും, ശനി ഏല്‍പ്പിച്ച ദുരിതങ്ങള്‍ അകലും, 3 രാശിക്കാരില്‍ ചൊവ്വയുടെ അനുഗ്രഹം
Mars transit to Pushya Nakshatra: ജ്യോതിഷ ശാസ്ത്രം പ്രകാരം, ഗ്രഹങ്ങളുടെ അധിപനായാണ് ചൊവ്വ അറിയപ്പെടുന്നത്. ചൊവ്വ നക്ഷത്രമാറ്റത്തിനായി ഒരുങ്ങിയിരിക്കുകയാണ്. കൂടാതെ, ശനിയുടെ അസ്തമനം കഴിയാറായിരിക്കുന്നു. മാര്‍ച്ച് 29 അടുക്കുന്നതോടെ ശനി ഉദിക്കാനായി തയ്യാറെടുക്കുന്നു. ശനി അസ്തമിച്ച സമയത്ത്, ചില രാശിക്കാരില്‍ ദോഷങ്ങള്‍ വര്‍ദ്ധിച്ചിരുന്നു.

ശനിയുടെ ഉദയത്തോടെയും, ചൊവ്വ പൂയം നക്ഷത്രത്തിലേയ്ക്ക് മാറുന്നതോടെയും പല രാശിക്കാരിലെയും ദോഷങ്ങള്‍ അകലുന്നു. ഇവരിലേയ്ക്ക് നേട്ടങ്ങള്‍ എത്തുന്നതാണ്. ഏപ്രില്‍ മാസം ആരംഭിക്കുന്നത് തന്നെ നേട്ടങ്ങളിലൂടെയായിരിക്കും. ഈ സൗഭാഗ്യങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഇടവം
ചൊവ്വ പൂയം നക്ഷത്രത്തില്‍ പ്രവേശിക്കുന്നതിനാല്‍, ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. ശനി ഈ രാശിക്കാരില്‍ വരുത്തിയ ദോഷങ്ങള്‍ അകലും. സന്തോഷം നിറഞ്ഞ ജീവിതം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തികപരമായും നേട്ടങ്ങളും, ഉന്നതിയും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പ്രത്യേകിച്ച്, കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകും. കരിയറില്‍ ഉണ്ടാകുന്ന വളര്‍ച്ച സാമ്പത്തിക സ്ഥിതിയെയും ബാധിക്കും. എല്ലാ മേഖലയിലും വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. പുതിയതായി ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏപ്രില്‍ മാസത്തോടെ ആരംഭിക്കാവുന്നതാണ്. തൊഴില്‍ ചെയ്യുന്ന മേഖലവയുമായി ബന്ധപ്പെട്ട് ബിസിനസ്സ് ചെയ്യാന്‍ സാധിക്കുന്നതാണ്. പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. ദീര്‍ഘകാലമായി മാറ്റിവെച്ചിരുന്ന അനവധി കാര്യങ്ങള്‍ ഈ രാശിക്കാര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. പലരെയും കൊതിപ്പിക്കുന്ന തരത്തിലുള്ള വളര്‍ച്ച ഈ രാശിക്കാര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുന്നതാണ്. വിവാഹ തടസ്സങ്ങള്‍ ചൊവ്വയുടെ അനുഗ്രഹത്താല്‍ ഇല്ലാതാകുന്നതാണ്.
മകരം
മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ജോലിയിലും ബിസിനസ്സിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. അനവധി തൊഴിലവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. ഇവരുടെ തൊഴില്‍ രംഗത്ത് കഴിവുകള്‍ക്കും, പ്രകടനത്തിനും അംഗീകാരങ്ങള്‍ ലഭിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് നടത്തുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. മാനസിക ബുദ്ധിമുട്ടുകള്‍ ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. സൗഭാഗ്യം ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. നേട്ടങ്ങള്‍ പലതും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. കളിയാക്കിയവരെകൊണ്ട് നല്ലത് പറയിപ്പിക്കുന്ന വിധത്തില്‍ ജീവിതത്തില്‍ വിജയിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. അതിനാല്‍, പണവുമായി ബന്ധപ്പെട്ട മേഖലയില്‍ നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. ദാമ്പത്യത്തില്‍ സന്തോഷം നിലനിര്‍ത്തും. മക്കളുടെ പല ആഗ്രഹങ്ങളും സാധിപ്പിക്കാന്‍ കഴിയും.
തുലാം
തുലാം രാശിക്കാരില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ പല കാര്യങ്ങളും സ്വന്തം നേട്ടങ്ങള്‍ക്കായി ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. യാത്രകള്‍ അവധി ചെയ്യാന്‍ അവസരം ലഭിക്കുന്നതാണ്. വിദേശത്ത് സ്ഥിരതാമസമാകാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പഠനത്തില്‍ വിജയം കൈവരിക്കുന്നതാണ്. പഠിച്ച മേഖലയില്‍ നല്ലൊരു തൊഴില്‍ കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സല്പേര് നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സഹപ്രവര്‍ത്തകര്‍ക്ക് പോലും അസൂയ തോന്നുന്ന വിധത്തില്‍ മേലാധികാരുകളുടെ പ്രീതി നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
