Latest Updates
-
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ വിസ്മയം; ബുധനും വ്യാഴവും ഒന്നിക്കുന്നു, ഈ കാഴ്ച മിസ്സാക്കരുത്! -
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 25 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, മുഹൂർത്തങ്ങളും രാഹുകാലവും ശ്രദ്ധിക്കൂ! -
ജൂൺ 25 രാശിഫലം: ഗ്രഹനിലയിലെ മാറ്റം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ; അറിയാം ഇന്നത്തെ ശുഭസമയം -
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ!
ഒക്ടോബര്‍ 20 വരെ ചൊവ്വ മിഥുനത്തില്: വരുന്ന 39 ദിവസം 5 രാശിക്കാരില്‍ അത്ഭുതം സംഭവിക്കും
ചൊവ്വയുടെ രാശിമാറ്റം ജ്യോതിഷത്തില്‍ എപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. പലപ്പോഴും നാം പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ അത് അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും ചൊവ്വ നല്കുന്നു. ഓഗസ്റ്റ് 26-ന് മിഥുനം രാശിയില്‍ പ്രവേശിച്ച ചൊവ്വ ഒക്ടോബര്‍ 20 വരെ മിഥുനം രാശിയില്‍ തന്നെ തുടരുന്നു. ചൊവ്വയുടെ ശത്രുഗ്രഹമാണ് ബുധന്‍, ബുധന്റെ സ്വന്തം ഗ്രഹമാണ് മിഥുനം. അതുകൊണ്ട് തന്നെ ശത്രുഗ്രഹത്തിലാണ് ചൊവ്വയുടെ ഇപ്പോഴത്തെ സ്ഥാനം എന്നതും ജ്യോതിഷ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
എന്നാല്‍ ഓഗസ്റ്റ് 26 മുതല്‍ രാശിമാറിയ ചൊവ്വ ഇനി വരുന്ന 39 ദിവസങ്ങള്‍ അതായത് ഒക്ടോബര്‍ 20 വരെ മിഥുനം രാശിയില്‍ തന്നെ തുടരുന്നു. ഈ സംക്രമണം പക്ഷേ അഞ്ച് രാശിക്കാരില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ മറക്കാനാവാത്ത ചില ആനുകൂല്യങ്ങള്‍ നല്കുന്നു. പലപ്പോഴും ഇത് രാശിപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാരില്‍ മൂന്നാം ഭാവത്തിലാണ് ചൊവ്വയുടെ സ്ംക്രമണം നടക്കുന്നത്. ഇത് നിങ്ങള്‍ക്ക് ധൈര്യവും ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നു. ഏത് കാര്യത്തിലും ഇവര്‍ക്ക് ശോഭിക്കാന്‍ സാധിക്കും. ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന ഒരു സമയമാണ് വരുന്ന ഒരു മാസം. നിങ്ങള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ തേടി വരുന്നു. സഹോദരന്മാരുമായുള്ള ബന്ധം മികച്ചതാവുന്നു. ആരോഗ്യത്തിനും അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ദേഷ്യം നിയന്ത്രിക്കണം എന്ന കാര്യം മാത്രമാണ് ശ്രദ്ധിക്കേണ്ടത്. എങ്കിലും സാമ്പത്തികപരമായി അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമം നടക്കുന്നത്. ഇത് ഇവരുടെ വരുമാനവും സാമ്പത്തിക സ്ഥിതിയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ധൈര്യത്തിന്റേയും സമ്പത്തിന്റേയും നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന ഒരു സമയം കൂടിയാണ്. അതുകൊണ്ട് തന്നെ ധൈര്യവും ഉത്സാഹവും വര്‍ദ്ധിക്കുന്നു ഇവര്‍ക്ക്. സാമ്പത്തിക നേട്ടങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ വരുമാനവും സാമ്പത്തിക സ്ഥിരതയും വര്‍ദ്ധിക്കുന്ന അവസരത്തില്‍ അല്പം കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. സാധ്യമായ എല്ലാ മാറ്റങ്ങളും മികച്ചതാക്കുന്ന സമയം കൂടിയാണ്. ഏത് രംഗത്തും മികച്ച നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ചൊവ്വക്ക് രാശി മാറ്റം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ നേട്ടങ്ങളുടെ സ്ഥാനം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ലക്ഷ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന സമയം കൂടിയാണ് എന്നതാണ് സത്യം. ആശയവിനിമയത്തിന്റെ കാര്യത്തില്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. ആശയവിനിമയും ധാരണയും മികച്ചതായിരിക്കും. പലപ്പോഴും കരിയര്‍ മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. വരുന്ന 39 ദിവസവും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ മാത്രം നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കരിയറിലും പുരോഗതിയുണ്ടാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഇതിന്റെ ഫലമായി നിങ്ങളുടെ സൗഹൃദങ്ങളിലും നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ ബന്ധങ്ങള്‍ മികച്ചതാവുന്നു. അതോടൊപ്പം തന്നെ ധൈര്യവും ഉത്സാഹവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റം ചൊവ്വ പ്രദാനം ചെയ്യുന്നു. ഒരു തരത്തിലും നിങ്ങള്‍ ബുദ്ധിമുട്ടേണ്ടി വരുന്നില്ല. പലപ്പോഴും ബന്ധങ്ങളിലെ തകര്‍ച്ച പോലും വീണ്ടും കൂടിച്ചേരുന്നതിലേക്ക് എത്തുന്നു. ധൈര്യവും ഉത്സാഹവും ബിസിനസ്സ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിങ്ങളെ സഹായിക്കും. കോപവും ആവേശവും നിയന്ത്രിക്കുന്നത് വഴി ലക്ഷ്യങ്ങള്‍ മികച്ചതാക്കുന്നതിനും സാധിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം നടക്കുന്നത്. ഇത് നിങ്ങളുടെ സര്‍ഗ്ഗാത്മകത വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയിലും വിജയം കൈവരിക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും ചൊവ്വ സഹായിക്കുന്നു. നിയമപരമായി നിങ്ങള്‍ എന്ത് കാര്യങ്ങളില്‍ മുന്നോട്ട് പോയാലും അതിന് അനുകൂലമായ ഫലങ്ങളും തേടി എത്തുന്നു. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് വഴി ജീവിതം മാറി മറിയുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications