Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
Rashiphalam: ആഴ്ചാവസാനത്തില്‍ നേടുന്നവരോ വീഴുന്നവരോ? നിങ്ങള്‍ക്ക് ഇന്ന് ഇപ്രകാരം ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നാം പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. അത് അനുകൂലവും പലതും പ്രതികൂലവുമായിരിക്കുംയ
ജ്യോതിഷ പ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാര്‍ക്ക് അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും. 2025 നവംബര്‍ 8-ന് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

മേടം:
മേടം രാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും എന്നതാണ് ഏറ്റവും മികച്ച കാര്യം. അത് കൂടാതെ നിങ്ങളുടെ എല്ലാ കാര്യത്തിലും ഉത്സാഹം വര്‍ദ്ധിക്കും. ജോലിയില്‍ പുതിയ സാധ്യതകള്‍ തേടി എത്തും. ചെറിയ യാത്രകള്‍ ഭാഗ്യം നിങ്ങളിലേക്ക് എത്തിക്കും. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു എന്നതാണ് ഏറ്റവംു മികച്ച കാര്യം. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു.
ഇടവം:
ഇടവം രാശിക്കാര്‍ക്ക് ഇന്ന് കരിയറിന് അനുകൂലമായ ദിവസമാണ് എന്നതാണ് ഏറ്റവും മികച്ച കാര്യം. നിങ്ങള്‍ നടത്തുന്ന പല ദീര്‍ഘദൂരയാത്രകള്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. കൂടാതെ സാമ്പത്തിക രംഗത്ത് മുന്‍കാല നിക്ഷേപങ്ങളില്‍ നിന്നോ പരിശ്രമങ്ങളില്‍ നിന്നോ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. കുടുംബകാര്യങ്ങളില്‍ ശാന്തതയും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കും.
മിഥുനം:
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ജോലിയില്‍ അനുകൂല സമയമാണ്. മാത്രമല്ല നിങ്ങള്‍ക്ക് എല്ലാ തരത്തിലും സഹപ്രവര്‍ത്തകര്‍ പിന്തുണ നല്‍കും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുയോജ്യമായ ദിവസമാണ് എന്നതാണ് ഏറ്റവും മികച്ച കാര്യം. സാമ്പത്തികമായി സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സംസാരത്തിലും പെരുമാറ്റത്തിലും മികച്ച സമയമാണ്.
കര്‍ക്കിടകം:
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് ശുഭകരമായ ഒരു ജോലി ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. ജീവിത നിലവാരത്തില്‍ പുരോഗതി തേടി എത്തുന്നു. ദാമ്പത്യ ബന്ധങ്ങള്‍ മകച്ചതായിരിക്കും. കൂടാതെ പല കാര്യങ്ങളിലും ആത്മവിശ്വാസം കുറയാമെങ്കിലും അത് താല്‍ക്കാലികം മാത്രമായി മാറുന്നു. പലപ്പോഴും സാമ്പത്തികമായി വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ചിങ്ങം:
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ട സമയമാണ്. അത് മാത്രമല്ല പല കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. കൂടാതെ പ്രണയ ജീവിതത്തില്‍ സന്തോഷം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പ്രമോഷന് ലഭിക്കാനുള്ള സാധ്യത നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്നതില്‍ സംശയം വേണ്ട.
കന്നി:
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവും. ജോലി സ്ഥലത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അതെല്ലാം അനുകൂലമായി വരും. വ്യക്തിത്വം മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സ്വന്തം താത്പര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നത് വിജയത്തിലെത്തും.

തുലാം:
തുലാം രാശിക്കാര്‍ക്ക് ഇന്ന് തികഞ്ഞ സന്തോഷവും മാറ്റവും തേടി എത്തുന്നു. അത് കൂടാതെ സാമ്പത്തിക സ്ഥിതി നിങ്ങളില്‍ മികച്ച് നില്ക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. നിങ്ങള്‍ നേടുന്ന നേട്ടങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നത എന്തുകൊണ്ടും നല്ലതാണ്. ഏത് കാര്യത്തിലും തയ്യാറെടുപ്പുകള്‍ നടത്തേണ്ടതാണ്.
വൃശ്ചികം:
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് വിജയ സാധ്യതകള്‍ പല കാര്യങ്ങളിലും വര്‍ദ്ധിക്കുന്നു. ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതാവുകയും സ്ഥിരത നിലനില്ക്കുകയും ചെയ്യും. ആരോഗ്യം ഒട്ടും നിസ്സാരമാക്കരുത്.
ധനു:
ധനു രാശിക്കാര്‍ക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. കൂടാതെ ബിസിനസ് സംബന്ധമായ കാര്യങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കുന്നു. എല്ലാ കാര്യവും വളരെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ശത്രുക്കള്‍ പലപ്പോഴും ശാന്തരാകും.
മകരം:
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ ജോലിയുടെ കാര്യത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. പലപ്പോഴും സ്വന്തം കാര്യങ്ങള്‍ നോക്കണമെന്ന ആഗ്രഹത്തില്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ അവഗണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ജോലിക്ക് മുന്‍ഗണന നല്കുന്നതില് പലപ്പോഴും കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാവാം.
കുംഭം:
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായി വരുന്നു. പലപ്പോഴും കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതില്‍ ചെറിയ വിട്ടുവീഴ്ച പോലും ഉണ്ടാവരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും നിങ്ങളുടെ അമിത ദേഷ്യം പ്രശ്നങ്ങളിലേക്ക് എത്തിക്കും. സംയമനം പാലിക്കേണ്ടതിന് ശ്രദ്ധിക്കണം.
മീനം:
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പലപ്പോഴും ഗുണപരമായ മാറ്റങ്ങളും നിങ്ങളെ തേടി എത്തും. നിസ്സാര കാര്യങ്ങള്‍ പോലും നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കും. അതിന് വേണ്ടി കൂടുതല്‍ ശ്രദ്ധിക്കണം. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു, അതെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിനും സാധിക്കും.



Click it and Unblock the Notifications